121

Powered By Blogger

Friday, 12 December 2014

ബ്രൂസ്‌ലിക്ക് അപരന്‍ കാബൂളില്‍ നിന്ന്











വെള്ളിത്തിരയില്‍ ഇടിമുഴക്കം സൃഷ്ടിച്ച കുങ് ഫു ഇതിഹാസം ബ്രൂസ്‌ലിക്ക് കാബൂളില്‍നിന്നൊരു അപരന്‍. കണ്ടാല്‍ ബ്രൂസ്‌ലി പുനര്‍ജനിച്ചോ എന്ന് ആരും ഒന്ന് സംശയിക്കും. അത്രയ്ക്കുണ്ട് അഫ്ഗാനിയായ അബുല്‍ഫസല്‍ അബ്ബാസ് അലിസാദയ്ക്ക് ബ്രൂസ്‌ലിയുമായി രൂപസാദൃശ്യം. ബ്രൂസ്‌ലിയുടെ ഈച്ചക്കോപ്പിയായ അലിസാദയ്ക്ക് സുഹൃത്തുക്കളിട്ട പേരും 'ബ്രൂസ് ഹസാറ' (ഹസാറ വംശജനായ ബ്രൂസ്‌ലി) എന്നാണ്.

എന്നാല്‍ തനിക്ക് അഫ്ഗാന്‍ ബ്രൂസ്‌ലി എന്നറിയപ്പെടാനാണിഷ്ടമെന്ന് അലിസാദ പറയുന്നു.

സാദൃശ്യം രൂപത്തില്‍ മാത്രമായാല്‍ പോരല്ലോ. അതുകൊണ്ട് കുറച്ച് വര്‍ഷങ്ങളായി അലിസാദ ആയോധനകലയിലും കടുത്ത പരിശീലനത്തിലാണ്. സദാ ബ്രൂസ്‌ലിയെപ്പോലെ മുടിവെട്ടി, അദ്ദേഹം അണിഞ്ഞപോലുള്ള വസ്ത്രങ്ങളും ധരിച്ച് തനി ബ്രൂസ്‌ലിയായാണ് 20കാരനായ കക്ഷിയുടെ നടപ്പും.


ഈയിടെ യുട്യൂബില്‍ പോസ്റ്റ്‌ചെയ്ത അലിസാദയുടെ ബ്രൂസ്‌ലി ടൈപ്പ് ഫൈറ്റുകളുടെ വീഡിയോ ഇന്റര്‍നെറ്റിലും തരംഗമായിരിക്കയാണ്. 10 അംഗങ്ങളുള്ള ഒരു ദരിദ്ര കാബൂളി കുടുംബത്തിലെ അംഗമായ അലിസാദ ഇപ്പോള്‍ വുഷു അക്കാദമിയില്‍ തന്റെ ആയോധനമുറകള്‍ തേച്ചുമിനുക്കുകയാണ് ഡ്രാഗണിന്റെ രണ്ടാംവരവിന് ഹോളിവുഡ് ലക്ഷ്യമിട്ട്.











from kerala news edited

via IFTTT

രജനിയ്ക്ക് പിറന്നാള്‍ ആശംസിച്ച് കമല്‍ഹാസന്റെ വീഡിയോ











സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് പിറന്നാള്‍ ആശംസിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍. തന്റെ യൂട്യൂബ് ചാനലായ ഉലകനായകന്‍ ട്യൂബ് വഴിയാണ് കമല്‍ രജനിയ്ക്ക് പിറന്നാളാശംസ നേര്‍ന്നത്.

രജനിയുടെ പുതിയ ചിത്രം 'ലിംഗ'യുടെ റിലീസും ഇന്നാണ്. ലിംഗ വന്‍വിജയമാകട്ടെ എന്നും കമല്‍ വീഡിയോയില്‍ ആശംസിക്കുന്നുണ്ട്.


താനിപ്പോള്‍ ലോസാഞ്ചല്‍സിലാണെന്നും അതിനാലാണ് ചാനല്‍ വഴി ആശംസകള്‍ അര്‍പ്പിക്കുന്നതെന്നും കമല്‍ വീഡിയോയില്‍ വ്യക്തമാക്കുന്നു. ലോസാഞ്ചല്‍സില്‍ വെച്ചോ നാട്ടില്‍ വന്നോ ലിംഗ കണ്ട ശേഷം വിളിക്കാമെന്നും കമല്‍ പറഞ്ഞു.


രജനിയ്ക്ക് ആയുരാരോഗ്യ സൗഖ്യം നേര്‍ന്നാണ് കമല്‍ തന്റെ വീഡിയോ സന്ദേശം അവസാനിപ്പിക്കുന്നത്.











from kerala news edited

via IFTTT

പിതാവ്‌ മകളെ പീഡിപ്പിച്ച്‌ കാഴ്‌ചവെച്ചു; കാമുകന്‍ അറസ്‌റ്റില്‍









Story Dated: Saturday, December 13, 2014 08:24



mangalam malayalam online newspaper

തളിപ്പറമ്പ്‌: കുപ്പം മുക്കുന്നില്‍ പിതാവ്‌ മകളെ പീഡിപ്പിച്ച്‌ പലര്‍ക്കും കാഴ്‌ച്ചുവെന്ന കേസില്‍ പെണ്‍കുട്ടിയെ പലതവ പീഡിപ്പിച്ച കാമുകനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ചെങ്ങളായി സ്വദേശിയും കുറുമാത്തൂര്‍ ഗവ. ഹൈസ്‌കൂളിന്‌ സമീപം റഹ്‌്മത്ത്‌ മന്‍സിലില്‍ താമസക്കാരനുമായ കെ.റുബൈസി(19)നെയാണ്‌ സി.ഐ. വിനോദ്‌കുമാര്‍ ഇന്നലെ അറസ്‌റ്റ്‌ ചെയ്‌തത്‌.


എട്ടാം ക്ലാസില്‍ പഠിക്കുന്നത്‌ മുതല്‍ മൂന്നുവര്‍ഷമായി തന്നെ പിതാവ്‌ പീഡിപ്പിക്കുന്നതായും പിതാവിനൊപ്പം ജോലി ചെയ്യുന്ന സലാദ്‌ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ കാഴ്‌ച്ചവച്ചുവെന്നും പെണ്‍കുട്ടി പരിയാരം പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന്‌ പിതാവിനെ പോലീസ്‌ നേരത്തെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാണ്ടിലാണ്‌.


കേസുമായി ബന്ധപ്പെട്ട്‌ പോലീസ്‌ കൂടുതല്‍ അനേ്വഷണം നടത്തിയപ്പോഴാണ്‌ പെണ്‍കുട്ടിക്ക്‌ ഒരു കാമുകനുണ്ടെന്ന്‌ അറിഞ്ഞത്‌. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ്‌ റുബൈസിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. പെണ്‍കുട്ടിയുടെ മാതാവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പോലീസ്‌ മൊഴിയെടുക്കും.










from kerala news edited

via IFTTT

19 കോടി ചെലവില്‍ നവീകരണം പൂര്‍ത്തിയായി കൊണ്ടോട്ടി- കൊളപ്പുറം റോഡ്‌ ഉദ്‌ഘാടനം 14 ന്‌











Story Dated: Saturday, December 13, 2014 03:20


കൊണ്ടോട്ടി: നവീകരിച്ച കൊണ്ടോട്ടി- കൊളപ്പുറം റോഡ്‌ 14നു രാവിലെ 10നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്‌ഘാടനം ചെയ്യും. ഇ. അഹമ്മദ്‌ എം.പി അധ്യക്ഷനാവും. കൊളപ്പുറം ടൗണ്‍ പരിസരത്ത്‌ നടക്കുന്ന പൊതു സമ്മേളനം ടൂറിസം- പിന്നാക്കക്ഷേമ വകുപ്പ്‌ മന്ത്രി എ.പി അനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്യും. എം.എല്‍.എ.മാരായ കെ. മുഹമ്മദുണ്ണി ഹാജി, കെ.എന്‍.എ ഖാദര്‍, പി. ശ്രീരാമകൃഷ്‌ണന്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹ്‌റ മമ്പാട്‌ വൈസ്‌ പ്രസിഡന്റ്‌ പി.കെ. കുഞ്ഞു പങ്കെടുക്കും. ജില്ലയിലെ രണ്ട്‌ പ്രധാന ദേശീയ പാതകളായ 17 നെയും (മംഗലാപുരം- കൊച്ചി) 213 നെയും (കോഴിക്കോട്‌- പാലക്കാട്‌) തമ്മില്‍ ബന്ധിപ്പിക്കുന്ന കൊണ്ടോട്ടി- കൊളപ്പുറം റോഡ്‌ കേന്ദ്ര റോഡ്‌ ഫണ്ടില്‍ നിന്നും 19 കോടി ചെലവിലാണ്‌ നവീകരിച്ചത്‌. പരപ്പനങ്ങാടി- അരീക്കോട്‌ സംസ്‌ഥാന പാതയുടെ ഭാഗമായ റോഡ്‌ പൊന്നാനി, വളാഞ്ചേരി, തിരൂര്‍, പരപ്പനങ്ങാടി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലേക്കും കൊണ്ടോട്ടി, അരീക്കോട്‌, താമരശ്ശേരി തുടങ്ങിയ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും കൊച്ചിയിലേക്കുമുള്ള എളുപ്പ വഴിയാണ്‌.

ശരാശരി അഞ്ചര മീറ്റര്‍ വീതിയുണ്ടായിരുന്ന റോഡ്‌ ഏഴ്‌ മീറ്ററാക്കി റബ്ബറൈസ്‌ ചെയ്യുകയും വലിയ കയറ്റിറക്കങ്ങള്‍ കുറയ്‌ക്കുകയും ഓവുപാലങ്ങള്‍ വീതി കൂട്ടുകയും റോഡ്‌ സുരക്ഷയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുകയും ചെയ്‌തിട്ടുണ്ട്‌. കൊണ്ടോട്ടി- കൊളപ്പുറം റോഡിനെ ദേശീയ പാത 213 ലെ കൊണ്ടോട്ടി കോടങ്ങാടുമായി ബന്ധിപ്പിക്കുന്ന 700 മീറ്റര്‍ റോഡും ഇതോടൊപ്പം നവീകരിച്ചിട്ടുണ്ട്‌.










from kerala news edited

via IFTTT

ചേപ്പിലക്കുന്ന്‌ അംഗന്‍വാടിക്കും ശ്‌മശാനത്തിനും പുതുമുഖം : സാമൂഹിക പ്രവര്‍ത്തനത്തില്‍ മാതൃകയായി വിദ്യാര്‍ഥികള്‍











Story Dated: Saturday, December 13, 2014 03:20


mangalam malayalam online newspaper

മലപ്പുറം: ജീവിതം തുടങ്ങുന്ന കുരുന്നുകള്‍ക്കു അംഗന്‍വാടിയിലും ജീവിതത്തിനൊടുവില്‍ ശാശ്വത വിശ്രമമൊരുക്കുന്ന ശ്‌മശാനത്തിലും പ്രകാശപൂരിതമായ അന്തരീക്ഷമൊരുക്കി വിദ്യാര്‍ഥികള്‍ മാതൃകയായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ഗാന്ധി ദര്‍ശന്‍ സമിതിയുടെയും ആഭിമുഖ്യത്തില്‍ നടത്തിയ ത്രിദിന വില്ലേജ്‌ കാമ്പിലാണ്‌ വിദ്യാര്‍ഥികള്‍ മാതൃകാ പ്രവര്‍ത്തനം നടത്തിയത്‌. ഇന്‍കെല്‍ എജുസിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന നെട്ടൂര്‍ ടൂള്‍സ്‌ ആന്‍ഡ്‌ ടെക്‌നിക്കല്‍ ഫൗണ്ടേഷന്‍ (എന്‍.ടി.ടി.എഫ്‌) ലെ മെക്കാട്രോണിക്‌സ് ഡിപ്ലൊമ വിദ്യാര്‍ഥികളാണ്‌ വില്ലേജ്‌ കാമ്പില്‍ പങ്കാളികളായത്‌. കാമ്പിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ കൊണ്ടോട്ടി ചേപ്പിലക്കുന്ന്‌ അംഗന്‍വാടി പെയ്‌ന്റടിച്ച്‌ വൃത്തിയാക്കി. പരിസരത്തുള്ള രണ്ട്‌ പൊതു ശ്‌മശാനങ്ങളും വിദ്യാര്‍ഥികള്‍ വൃത്തിയാക്കി. പാഠ്യപദ്ധതിയുടെ ഭാഗമായുള്ള സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനും വിദ്യാര്‍ഥികള്‍ക്കും ഉപയോഗപ്രദമാക്കുന്നതിനുള്ള മാതൃകകള്‍ സൃഷ്‌ടിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ വില്ലേജ്‌ കാംപ്‌ കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എയാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. ഗാന്ധിജയന്തിയോടനുബന്ധിച്ച്‌ ഇന്‍ഫര്‍മേഷന്‍ - പബ്ലിക്ക്‌ റിലേഷന്‍സ്‌ വകുപ്പ്‌ തുടക്കമിട്ട ലഹരിവിരുദ്ധ ബോധവത്‌ക്കരണ പ്രവര്‍ത്തനങ്ങളിലും വിദ്യാര്‍ഥികള്‍ പങ്കാളികളായി. വകുപ്പ്‌ പ്രസിദ്ധീകരിച്ച ബ്രോഷറുകളും പോസ്‌റ്ററുകളും മൂന്ന്‌ പട്ടികജാതി കോളനികളില്‍ വിതരണം ചെയ്‌തു. കോളനി നിവാസികളുമായി സംസാരിച്ചു.

കാരാത്തോട്‌ ഇന്‍കെല്‍ കാമ്പസിലെ നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയ്‌നിംഗ്‌ ഫൗണ്ടേഷന്‍ (എന്‍.ടി.ടി.എഫ്‌) ത്രിവര്‍ഷ മെക്കാട്രോണിക്‌സ് ഡിപ്ലൊമ കോഴ്‌സിലെ 58 വിദ്യാര്‍ഥികളും ഗാന്ധി ദര്‍ശന്‍ സമിതി പ്രവര്‍ത്തകരും കാംപില്‍ പങ്കാളികളായി. മൂന്ന്‌ ദിവസങ്ങളിലായി ഗാന്ധിദര്‍ശനം, സാമൂഹിക വികസനത്തില്‍ യുവാക്കളുടെ പങ്ക്‌, ലഹരിനിര്‍മാജനം തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ നടത്തി. എക്‌സൈസ്‌ വകുപ്പിലെ സംസ്‌ഥാന ലെയ്‌സണ്‍ ഓഫീസര്‍ കെ. വര്‍ഗീസ്‌ ക്ലാസെടുത്തു. ഗാന്ധിദര്‍ശന്‍ സമിതി ജനറല്‍ കണ്‍വീനര്‍ പി.കെ നാരായണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി സുലഭ, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഷാജു, എ.ഇ.ഒ കെ. ഉണ്ണി, പഞ്ചായത്ത്‌ അംഗം ചൂളന്‍ അധികാരി, എന്‍.ടി.ടി.എഫ്‌ പ്രിന്‍സിപ്പല്‍ എ. ഗോറി , വാര്‍ഡന്‍ രമേഷ്‌ പങ്കെടുത്തു.










from kerala news edited

via IFTTT

കൃഷി ഓഫീസര്‍ക്കെതിരെ കര്‍ഷകര്‍ നല്‍കിയ പരാതി അന്വേഷിക്കാന്‍ നിര്‍ദേശം











Story Dated: Saturday, December 13, 2014 03:20


കോട്ടയ്‌ക്കല്‍: നഗരസഭ കൃഷി ഓഫീസര്‍ക്കെതിരെ കര്‍ഷകര്‍ നല്‍കിയ പരാതി അന്വേഷിക്കാന്‍ നിര്‍ദേശം. സംസ്‌ഥാന കൃഷിഡയരക്‌ടരാണ്‌ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറോട്‌ റിപ്പോര്‍ട്‌ ആവശ്യപ്പെട്ടത്‌. നഗരസഭയിലെ കര്‍ഷക സംയുക്‌ത സമരസമിതിയാണ്‌ സംസ്‌ഥാന കൃഷിഡയരക്‌ടര്‍ക്ക്‌ പാരാതി നല്‍കിയത്‌. അപമര്യാതയായി പെരുമാറുന്നു, കര്‍ഷകര്‍ക്കാവശ്യമായ ആനുകൂല്യങ്ങള്‍ നല്‍കുന്നില്ല, അന്യായമായി ഫീസുകള്‍ ഈടാക്കുന്നു തുടങ്ങിയവയാണ്‌ പരാതി. 20ഓളം കര്‍ഷകര്‍ ഒപ്പിട്ടപരാതിയാണ്‌ സമര്‍പ്പിച്ചിരുന്നത്‌. കൃഷി സംമ്പന്ധമായി ഓഫീസിലെത്തുന്ന കര്‍ഷകരോട്‌ തട്ടികയറുന്നതിനെതിരെ നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. ജീവനക്കാരോട്‌ ഉള്‍പ്പെടെ കൃഷി ഓഫീസര്‍ തട്ടികയറുന്നതും പ്രതികരിക്കുന്നവരുടെ ശമ്പളം അകാരണമായി വൈകിപ്പിക്കുന്നതും നേരത്തെ ഇവര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ്‌ കര്‍ഷകരുടെ കൂട്ടായ്‌മ സംസ്‌ഥാന കൃഷിഡയരക്‌ടര്‍ക്കു പരാതി നല്‍കിയത്‌.










from kerala news edited

via IFTTT

ജില്ലയിലെ തനത്‌ വിഭവങ്ങളുമായി ട്രീറ്റ്‌ ആദ്യ റെസെ്‌റ്റാറന്റ്‌ ഇന്ന്‌ തുടങ്ങും











Story Dated: Saturday, December 13, 2014 03:20


പരപ്പനങ്ങാടി: ജില്ലയിലെ തനത്‌ ഭക്ഷണ വിഭവങ്ങള്‍ സഞ്ചാരികള്‍ക്ക്‌ ലഭ്യമാക്കുന്നതിനായി മലപ്പുറം ഡി.ടി.പി.സി തുടങ്ങുന്ന ബ്രാന്‍ഡഡ്‌ റെസേ്‌റ്റാറന്റുകളില്‍ ആദ്യത്തേത്‌ ഇന്നു പരപ്പനങ്ങാടിയില്‍ ടൂറിസം വകുപ്പ്‌ മന്ത്രി എ.പി അനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌ നാലിന്‌ നടക്കുന്ന പരിപാടിയില്‍ വിദ്യാഭ്യാസവകുപ്പ്‌ മന്ത്രി പി.കെ. അബ്‌ദുറബ്ബ്‌ അധ്യക്ഷനാവും. മലപ്പുറത്തിന്റെ തനത്‌ ഭക്ഷണ വിഭവങ്ങള്‍ ഗുണനിലവാരത്തോടെ സഞ്ചാരികളില്‍ എത്തിക്കുകയാണ്‌ ട്രീറ്റ്‌ എന്ന സംരംഭത്തിന്റെ ലക്ഷ്യം. ജൈവ ഉത്‌പന്നങ്ങള്‍ കൊണ്ടുള്ള ഭക്ഷണവിഭവങ്ങളാണ്‌ ലഭിക്കുക. ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക്‌ പാചകം കാണുന്നതിനും ഇഷ്‌ടാനിഷ്‌ടങ്ങള്‍ക്കനുസരിച്ച്‌ വിഭവങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും അവസരമുണ്ടാകും. ഗുണമേന്മയേറിയ ഭക്ഷണവിഭവങ്ങള്‍ വിവിധ രുചികളില്‍ പരിചയപ്പെടാനുള്ള അവസരമാണ്‌ ഡി.ടി.പി.സി ഒരുക്കിയിരിക്കുന്നത്‌. ഇതിനു പുറമെ മില്‍മയുടെ കൗണ്ടര്‍, വിവിധ നാടന്‍ ഉത്‌പന്നങ്ങളുടെ വില്‌പന എന്നിവയുമുണ്ടാകും. നാടന്‍ വിഭവങ്ങള്‍ പാചകം ചെയ്യുന്നത്‌ പരിചയപ്പെടാനുളള അവസരവുമുണ്ടാകും. രാവിലെ എട്ട്‌ മുതല്‍ രാത്രി 10 വരെ റെസെ്‌റ്റാറന്റുകള്‍ പ്രവര്‍ത്തിക്കും. ജനുവരിയില്‍ നിലമ്പൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും തുടര്‍ന്ന്‌ ജില്ലയിലെ മറ്റ്‌ സ്‌ഥലങ്ങളിലും ഒമ്പത്‌ റെസെ്‌റ്റാറന്റുകള്‍ കൂടി പ്രവര്‍ത്തനമാരംഭിക്കും. സ്വകാര്യ സംരംഭകരുടെ സഹായത്തോടെയാണ്‌ ഡി.ടി.പി.സി യുടെ പുതിയ സംരംഭം പ്രാവര്‍ത്തികമാക്കിയിട്ടുള്ളത്‌.










from kerala news edited

via IFTTT

വനിതാ ശാക്‌തീകരണ പദ്ധതി: പെരുമ്പടപ്പ്‌ ബ്ലോക്കില്‍ തുടക്കമായി











Story Dated: Saturday, December 13, 2014 03:20


മലപ്പുറം: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന മഹിളാ കിസ്സാന്‍ സശാക്‌തീകരണ്‍ പരിയോജനക്ക്‌ പെരുമ്പടപ്പ്‌ ബ്ലോക്ക്‌ പഞ്ചായത്തില്‍ തുടക്കമായി. ഭക്ഷ്യ സുരക്ഷാ, സ്‌ത്രീ ശാക്‌തീകരണം, കാര്‍ഷികരംഗത്ത്‌ സര്‍ക്കാര്‍ ഇടപെടല്‍ എന്നിവയാണു പദ്ധതിയുടെ മുഖ്യലക്ഷ്യം. പദ്ധതിയുടെ ഭാഗമായി നെല്‍കൃഷി പരിപോഷണം ലക്ഷ്യമിട്ട്‌ യന്ത്രവത്‌കൃത പ്രവര്‍ത്തനങ്ങളില്‍ വിദഗ്‌ധ പരിശീലനം നേടിയ ബ്ലോക്ക്‌ പരിധിയിലെ 33 വനിതകള്‍ ഉള്‍പ്പെട്ട ലേബര്‍ ബാങ്ക്‌ രൂപവത്‌കരിച്ചിട്ടുണ്ട്‌. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അബ്‌ദുള്‍ റഷീദ്‌ അധ്യക്ഷനായ പരിപാടിയില്‍ ജോയിന്റ്‌ ബി.ഡി.ഒ കെ.വി ജോസ്‌ പദ്ധതി വിശദീകരിച്ചു. പാഠ ശേഖര സമിതി പ്രസിഡന്റുമാരായ സുരേഷ്‌, ഹമീദ്‌, അലി, മുഹമ്മദ്‌, ബ്ലോക്ക്‌ ക്ഷേമകാര്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ്‌ നവാസ്‌, കൃഷി ഓഫീസര്‍ സുരേഷ്‌, എം.കെ രമ ചര്‍ച്ചയില്‍ പങ്കെടുത്തു.










from kerala news edited

via IFTTT

ക്ഷീരകര്‍ഷക സമ്പര്‍ക്ക പരിപാടി 20ന്‌











Story Dated: Saturday, December 13, 2014 03:20


മലപ്പുറം: മില്‍മയുടെയും കോലൊളമ്പ ക്ഷീരോത്‌പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ ഡിസംമ്പര്‍ 20ന്‌ രാവിലെ ഒമ്പത്‌ മണിക്ക്‌ കോലളമ്പ്‌ എ.എം.എല്‍.പി സ്‌കൂളില്‍ ക്ഷീരകര്‍ഷക സമ്പര്‍ക്ക പരിപാടി നടക്കും.

സഹകരണ സംഘങ്ങളുടെ ഈ സമ്പര്‍ക്ക പരിപാടി ക്ഷീരമേഖലയിലെ പുതിയ അറിവുകളും ആധുനിക രീതികളും കര്‍ഷകരിലേക്ക്‌ എത്തിക്കുന്നതിനാണ്‌ പ്രാധാന്യം നല്‍കുക. ഇതിന്റെ ഭാഗമായി ആനന്ദ്‌ മാതൃകാ ക്ഷീരസഹകരണസംഘങ്ങള്‍ ഗ്രാമീണ കേരളത്തിന്റെ പ്രകാശ കിരണങ്ങള്‍, കാലിവളര്‍ത്തലിലെ കാണാപുറങ്ങള്‍, ഭക്ഷ്യസുരക്ഷാനിയമവും പാലിന്റെ പരിശുദ്ധിയും തുടങ്ങിയ വിഷയങ്ങളില്‍ യഥാക്രമം മില്‍മ അസ്സിസ്‌റ്റന്റ്‌ പ്ര?ക്വയര്‍മെന്റ്‌ ഓഫീസര്‍ ജയരാജ്‌, മില്‍മ കോഴിക്കോട്‌ അസ്സി. മാനേജര്‍ ആര്‍.സുരേഷ്‌, മില്‍മ അസി.പ്ര?ക്വയര്‍മെന്റ്‌ ഓഫീസര്‍ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പഠനക്ലാസ്സ്‌ നടത്തും. സമ്പര്‍ക്ക പരിപാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ.ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്ും. മയില്‍മ യൂനിറ്റ്‌ അംഗങ്ങളും ജനപ്രധിനിധികളും പങ്കെടുക്കും.

15-നകം രജിസ്‌റ്റര്‍ ചെയ്യണം. പഠനക്ലാസ്സില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ സംഘം കേന്ദ്രത്തില്‍ ഡിസംബര്‍ 15-ന്‌ 5.00 നകം രജിസ്‌റ്റര്‍ ചെയ്യണം,പങ്കെടുക്കുന്നവര്‍ക്കായി വയനാട്ടില്‍ പഠനയാത്രയും നടത്തും.










from kerala news edited

via IFTTT

തണ്ടര്‍ ബോള്‍ട്ട്‌ കൊതുകുകടി കൊണ്ടു നടക്കുന്നു; ഇറക്കുമതി ചെയ്‌ത വാഹനം തുരുമ്പെടുത്തു നശിക്കുന്നു











Story Dated: Saturday, December 13, 2014 06:19


mangalam malayalam online newspaper

പേരാവൂര്‍: മാവോയിസ്‌റ്റുകള്‍ക്കായി വന മേഖലകളില്‍ തിരച്ചില്‍ ഊര്‍ജ്‌ജിതമായി നടക്കുമ്പോഴും ദുര്‍ഘടമായ വനത്തില്‍ തണ്ടര്‍ ബോള്‍ട്ടിന്‌ മാവോയിസ്‌റ്റ്‌ വേട്ടക്കായി ഉപയോഗിക്കാന്‍ വിദേശത്ത്‌ നിന്നും ഇറക്കുമതി ചെയ്‌ത വാഹനം പോലീസ്‌ സ്‌റ്റേഷനില്‍ വിശ്രമത്തില്‍. കേരളത്തില്‍ മാവോയിസ്‌റ്റ്‌ സാന്നിധ്യം ഉണ്ടെന്ന തെളിവുകള്‍ ലഭിച്ചതോടെ വിദേശത്തു നിന്നും ഇറക്കുമതി ചെയ്‌ത വന്‍ തുക മുടക്കിയ വാഹനമാണ്‌ ഉപയോഗിക്കാതെ തുരുമ്പെടുക്കാനിട്ടിരിക്കുന്നത്‌.


ഇരുപത്തിരണ്ട്‌ ലക്ഷം രൂപ വിലവരുന്ന നാലു അമേരിക്കന്‍ നിര്‍മ്മിതമായ പോളാരിസ്‌ വാഹനങ്ങളില്‍ ഒന്നാണ്‌ പേരാവൂര്‍ പോലീസ്‌ സ്‌റ്റേഷനിലെ ഷെഡ്‌ഡില്‍ വിശ്രമിക്കൂന്നത്‌. കേരളത്തിലെ വനങ്ങളില്‍ മാവോയിസ്‌റ്റ്‌ സാന്നിധ്യം ഉണ്ടെന്ന തെളിവുകള്‍ ലഭിച്ചതോടെയാണ്‌ ഇറക്കുമതി ചെയ്‌ത ഇത്തരം നാലു വാഹനങ്ങളില്‍

ഒന്നാണ്‌ പേരാവൂരിന്‌ അനുവദിച്ചത്‌. വാഹനം ഇറക്കിയിട്ട്‌ 10 മാസം ആയെങ്കിലും മാവോയിസ്‌റ്റ്‌ വേട്ടയ്‌ക്കായി ഇതുവരെ ഈ വാഹനം ഉപയോഗിച്ചിട്ടില്ല.


ഓള്‍ ടെറയിന്‍ ഓഫ്‌ ദ്‌ റോഡ്‌ വിഭാഗത്തില്‍പ്പെട്ട പൊളാരിസ്‌ റോഡിലൂടെ സഞ്ചരിക്കാന്‍ അനുമതിയില്ലാത്താണ്‌് കാരണം വാഹനത്തിന്‌ വനമേഖലയിലേക്ക്‌ പോകാന്‍ മറ്റ്‌ വാഹനത്തെ ആശ്രയിക്കണം. വനത്തിനു ള്ളിലൂടെയുള്ള ദുര്‍ഘടമായ വഴികളിലൂടെ അനായസം സഞ്ചരിക്കാവുന്ന ഈ വാഹനം പ്രത്യക രീതിയിലാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. 60 ഡിഗ്രി ചെരിഞ്ഞ്‌ സഞ്ചരിക്കാനും 6 പേര്‍ക്ക്‌ യാത്ര ചെയ്യാനും 500 കിലേ ഭാരം കയറ്റാനും പൊളാരിസ്‌ വാഹനത്തിന്‌ കഴിയും.


വാഹനം ഓടിക്കാന്‍ പ്രത്യക പരിശീലനം ലഭിച്ച പോലീസുകാര്‍ പേരാവൂര്‍ സ്‌റ്റേഷനില്‍ ഉണ്ടെങ്കിലും മാവോയിസ്‌റ്റ്‌ വേട്ടയ്‌ക്കായി ഒരിക്കല്‍ പോലും ഉപയോഗിച്ചിട്ടില്ല. പേരാവൂര്‍ സര്‍ക്കിളിന്റെ വനമേഖലയില്‍ തണ്ടര്‍ബേള്‍ട്ടും സായുധ സേനയും ഊര്‍ജ്‌ജിതമായി തിരച്ചില്‍ നടത്തുമ്പോഴും മാവോയിസ്‌റ്റ്‌ വേട്ടയ്‌ക്ക്‌ ഏറെ കരുത്ത്‌ പകരുന്ന പൊളാരിസ്‌ വാഹനം ഉപയോഗിക്കാതെ പേരാവൂര്‍ പോലീസ്‌ സ്‌റ്റേഷനിലെ ഷെഡ്‌ഡില്‍ വിശ്രമിക്കുകയാണ്‌.










from kerala news edited

via IFTTT