Story Dated: Friday, December 12, 2014 08:51
കൊല്‍ക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ പശ്ചിമബംഗാള്‍ മന്ത്രി മദന്‍ മിത്രയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ബി.ജെ.പിക്കെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മദന്‍ മിത്രയുടെ അറസറ്റ് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് മമതാ ബാനര്‍ജി പറഞ്ഞു. അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്നും മമത പറഞ്ഞു. ബംഗാളില്‍ ബി.ജെ.പിയുടെ ഗുണ്ടായിസമാണ് അരങ്ങേറുന്നതെന്നും മമത പറഞ്ഞു. നാളെ ഒരു കേന്ദ്രമന്ത്രിയെ താന്‍ അറസ്റ്റ് ചെയ്താല്‍ കേന്ദ്രസര്‍ക്കാര്‍ എങ്ങനെ പ്രതികരിക്കുമെന്നും മമത ചോദിച്ചു.
from kerala news edited
via IFTTT