121

Powered By Blogger

Friday, 12 December 2014

തെരുവു നാടകം അരങ്ങേറി











Story Dated: Saturday, December 13, 2014 05:58


ഹരിപ്പാട്‌: ആദിവാസികള്‍ക്ക്‌ നല്‍കിയ വാക്ക്‌ പാലിക്കണമെന്നാവശ്യപ്പെട്ട്‌ സെക്രട്ടേറിയേറ്റിനു മുന്നില്‍ ദീര്‍ഘകാലമായി തുടരുന്ന ആദിവാസി നില്‍പ്പു സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ആരംഭിച്ച സാംസ്‌കാരിക കലാജാഥയുടെ തെരുവു നാടകം ഹരിപ്പാട്ട്‌ അരങ്ങേറി. നസ്‌റുല്ല വാഴക്കാട്‌ രചനയും സംവിധാനവും നിര്‍വഹിച്ച കുരങ്ങുകളിയെന്ന നാടകമാണ്‌ ഹരിപ്പാട്‌ അവതരിപ്പിച്ചത്‌.


കഴിഞ്ഞ ദിവസം തൃശൂരില്‍നിന്നും ആരംഭിച്ച കലാജാഥയില്‍ നാടകാവതരണം സാംസ്‌കാരിക സദസുകള്‍ നാടന്‍ പാട്ടുകള്‍, പ്രതിഷേധ യോഗങ്ങള്‍ എന്നിവ നടക്കും. കേരളത്തിലെ വിവിധ ജില്ലകളില്‍ പര്യടനം നടത്തി 15 ന്‌ തിരുവനന്തപുരം അന്താരാഷ്‌ട്ര ഫിലിം ഫെസ്‌റ്റിവല്‍ വേദിയില്‍ ജാഥ സമാപിക്കും.










from kerala news edited

via IFTTT