വീണ്ടും ഇടിവ്: ബ്രന്റ് ക്രൂഡ് വില ബാരലിന് 63 ഡോളറായി
ലണ്ടന്‍: ആഗോള വിപണിയില്‍ ബ്രന്റ് ക്രൂഡ് വില വീണ്ടും ഇടിഞ്ഞ് ബാരലിന് 63 ഡോളറായി. 2009 ജൂലായ്ക്കുശേഷം ആദ്യമായാണ് ഇത്രയും വിലയിടിയുന്നത്. വിപണിയില്‍ ലഭ്യത വര്‍ധിച്ചതാണ് വീണ്ടും വിലയിടിയാന്‍ കാരണമായത്.
ഈ ആഴ്ചമാത്രം ബ്രന്റ് ക്രൂഡ് വിലയില്‍ ഒമ്പത് ശതമാനമാണ് താഴ്ന്നത്. കഴിഞ്ഞ ജൂണില്‍ ബാരലിന് 115 ഡോളറായിരുന്നു വില. അതായത് ഇതുവരെ 45 ശതമാനമാണ് വിലയിടിഞ്ഞത്. ഇടിവ് തുടരാനാണ് സാധ്യതയെന്നാണ് വിപണിയില്‍നിന്നുള്ള വിലയിരുത്തല്‍.
ആഗോള വിപണിയില്‍ പകുതിയോളം വിലയിടിഞ്ഞിട്ടും ആഭ്യന്തര വിപണിയില്‍ 10 രൂപയില്‍ താഴെയാണ് പെട്രോളിന് വിലകുറച്ചത്. ക്രൂഡിന്റെ വിലയിടിഞ്ഞതിന് സമാന്തരമായി രണ്ട് തവണ കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് നികുതി വര്‍ധിപ്പിക്കുകയായിരുന്നു.
from kerala news edited
via IFTTT