121

Powered By Blogger

Friday, 12 December 2014

നഗരസഭ പരിധിയിലെ ഭക്ഷണശാലകളില്‍ ആരോഗ്യവകുപ്പിന്റെ വ്യാപകപരിശോധന











Story Dated: Saturday, December 13, 2014 06:01


വൈക്കം : സേഫ്‌ കേരള പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയിലെ ഹോട്ടലുകള്‍, കൂള്‍ബാര്‍, ഭക്ഷണവിതരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പിന്റെ മിന്നല്‍പരിശോധന. ഭക്ഷ്യസുരക്ഷ, പകര്‍ച്ചവ്യാധി നിയന്ത്രണം എന്നിവയുടെ ഭാഗമായിട്ടായിരുന്നു പരിശോധന. ക്ഷേത്രപരിസരം, വടക്കേനട, കിഴക്കേനട, പടിഞ്ഞാറെനട എന്നിവിടങ്ങളിലെ ഭക്ഷണശാലകളിലായിരുന്നു പരിശോധന.


വൃത്തിഹീനമായ അടുക്കളയുടെ അവസ്‌ഥയെക്കുറിച്ച്‌ പടിഞ്ഞാറെഗോപുരത്തിന്‌ സമീപമുള്ള ഹോട്ടലിന്‌ നോട്ടീസ്‌ നല്‍കി. ഡപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദുകുമാരി, ടെക്‌നിക്കല്‍ അസി. കെ.എം ശശികുമാര്‍, എന്‍ഡമോളജിസ്‌റ്റ്‌ ഗീത, ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ സ്‌മിത, ഗിരിജ എന്നിവര്‍ സ്‌കാഡില്‍ ഉണ്ടായിരുന്നു.










from kerala news edited

via IFTTT