121

Powered By Blogger

Friday, 12 December 2014

അഷ്‌ടമി വിപണി ഉണര്‍ന്നു











Story Dated: Saturday, December 13, 2014 06:01


അഷ്‌ടമിയുടെ ഏഴാം നാള്‍ പെയ്‌തിറങ്ങിയ മഴ അഷ്‌ടിമി വിപണിയെ തകര്‍ത്തു. എന്നാല്‍ ഇതിനുശേഷം മഴമാറി മാനം തെളിഞ്ഞതോടെ ക്ഷേത്രത്തിലേക്കുള്ള വിശ്വാസികളുടെ തിരക്കും അഷ്‌ടമി വിപണിയും സജീവമായി. ആറ്‌ ദിനംകൊണ്ട്‌ അഷ്‌ടമി വിശ്വാസികളുടെ തിരക്കിലും, നടവരവിലും കച്ചവടത്തിലും സര്‍വ്വകാല റെക്കോര്‍ഡാണ്‌ സ്‌ഥാപിച്ചത്‌. വരും ദിവസങ്ങളിലും തിരക്ക്‌ അതിരുവിടുമെന്ന്‌ കരുതിയിരിക്കുമ്പോഴാണ്‌ കോരിച്ചൊരിയുന്ന മഴയെത്തിയത്‌. കൂടാതെ മഴമേഘങ്ങള്‍ ഇരുണ്ടുനിന്നു. ഇതോടെ ക്ഷേത്രത്തിലേക്കെത്തുന്ന വിശ്വാസികളുടെ വരവില്‍ വന്‍കുറവുണ്ടായി.


അഷ്‌ടമി വിപണി തകര്‍ന്നടിഞ്ഞു. കാര്‍ണിവല്‍ മേളകള്‍ സംഘടിപ്പിച്ച കമ്പനികളാണ്‌ ഏറെ പ്രതിസന്ധിയിലായത്‌. കാരണം നഗരസഭക്ക്‌ വന്‍തുക നല്‍കിയാണ്‌ കമ്പനികള്‍ ഒരുക്കങ്ങള്‍ നടത്തിയത്‌. ഒന്‍പതാം ദിവസം മുതല്‍ മഴ മാറിയതോടെയാണ്‌ മേളകള്‍ സജീവമായി തുടങ്ങിയത്‌. മഴ മാറി നിന്നാല്‍ ഇന്നും അഷ്‌ടമി ദിവസവും റെക്കോര്‍ഡുകള്‍ ഭേദിക്കുവാന്‍ ഇവര്‍ക്ക്‌ സാധിക്കും. ഇതിനുവേണ്ടി മനമുരുകിയുള്ള പ്രാര്‍ത്ഥനയിലാണ്‌ ഇവര്‍.










from kerala news edited

via IFTTT