Story Dated: Saturday, December 13, 2014 06:07
വടകര: നരിപ്പറ്റ പള്ളി പരിസരത്തുണ്ടായ വെടിവെപ്പില്‍ ഏഴുപേര്‍ക്ക് പരുക്കേറ്റ കേസില്‍ കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. നരിപ്പറ്റ കണ്ടോത്ത്‌കുനി പള്ളിക്കടുത്ത് 13 വര്‍ഷം മുമ്പുണ്ടായ സംഭവത്തിലാണ് ശിക്ഷ.
2001 ഡിസംബര്‍ 16 നാണ ് സംഘര്‍ഷവും വെടിവെപ്പുമുണ്ടായത്. രയരമ്മന്‍ കണ്ടി ഇബ്രാഹിമിനാണ് പരുക്കേറ്റത്. നരിപ്പറ്റ രയരച്ചന്‍കണ്ടി ആര്‍.കെ. കുഞ്ഞബ്‌ദുല്ല ഹാജി(71), മക്കളായ റഫീക്ക്(40),അലി എന്ന മുഹമ്മദലി(46), എന്നിവരും ചാലുപറമ്പത്ത് പര്യയി ഹാജി(70), ചാലുപറമ്പത്ത് ബഷീര്‍(40), സി.പി.കുഞ്ഞമ്മദ്(73), കാണംകണ്ടി റഹീം(45) എന്നിവരെയുമാണ് വടകര അസി: സെഷന്‍സ് ജഡ്‌ജി അനില്‍ കെ.ഭാസ്‌കര്‍ ശിക്ഷിച്ചത്.
ഒന്നാം പ്രതി കുഞ്ഞബ്‌ദുല്ല ഹാജിക്ക് കൊലപാതക ശ്രമത്തിന് ആറ് വര്‍ഷം കഠിന തടവും അന്യായമായി അടിച്ചു പരുക്കേല്‍പ്പിച്ചതിന് രണ്ട് വര്‍ഷം കഠിന തടവും ലൈസന്‍സില്ലാത്ത തോക്ക് കൈവശം വെച്ചതിന് മൂന്ന് വര്‍ഷം കഠിന തടവും 50,000 രൂപ പിഴ അടക്കാനും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവനുഭവിക്കണം. പിഴ സംഖ്യ അന്യായക്കാരന് നല്‍കാനും കോടതി ഉത്തരവിട്ടു.
മറ്റുള്ളവര്‍ക്ക് 143 വകുപ്പ് പ്രകാരം മൂന്ന് മാസം കഠിന തടവും, 147 വകുപ്പ് പ്രകാരം ഒരു വര്‍ഷം കഠിന തടവും, 323 വകുപ്പ് പ്രകാരം ആറ് മാസം കഠിന തടവും വിധിച്ചു. കുറ്റ്യടി സി.ഐയായിരുന്ന കെ.ബാലകൃഷ്‌ണനാണ് കേസ് അനേ്വഷിച്ചത്. പ്രോസക്യൂഷന് വേണ്ടി വി.പി.എ. റഹ്‌മാന്‍, വി അലി എന്നിവര്‍ ഹാജരായി.
from kerala news edited
via IFTTT