സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് പിറന്നാള്‍ ആശംസിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍. തന്റെ യൂട്യൂബ് ചാനലായ ഉലകനായകന്‍ ട്യൂബ് വഴിയാണ് കമല്‍ രജനിയ്ക്ക് പിറന്നാളാശംസ നേര്‍ന്നത്.
രജനിയുടെ പുതിയ ചിത്രം 'ലിംഗ'യുടെ റിലീസും ഇന്നാണ്. ലിംഗ വന്‍വിജയമാകട്ടെ എന്നും കമല്‍ വീഡിയോയില്‍ ആശംസിക്കുന്നുണ്ട്.
താനിപ്പോള്‍ ലോസാഞ്ചല്‍സിലാണെന്നും അതിനാലാണ് ചാനല്‍ വഴി ആശംസകള്‍ അര്‍പ്പിക്കുന്നതെന്നും കമല്‍ വീഡിയോയില്‍ വ്യക്തമാക്കുന്നു. ലോസാഞ്ചല്‍സില്‍ വെച്ചോ നാട്ടില്‍ വന്നോ ലിംഗ കണ്ട ശേഷം വിളിക്കാമെന്നും കമല്‍ പറഞ്ഞു.
രജനിയ്ക്ക് ആയുരാരോഗ്യ സൗഖ്യം നേര്‍ന്നാണ് കമല്‍ തന്റെ വീഡിയോ സന്ദേശം അവസാനിപ്പിക്കുന്നത്.
from kerala news edited
via IFTTT