121

Powered By Blogger

Friday, 12 December 2014

നഴ്‌സറിയില്‍ നിന്നും മടങ്ങിയ കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതായി പരാതി











Story Dated: Saturday, December 13, 2014 06:32


കഴക്കൂട്ടം: നഴ്‌സറിയില്‍ നിന്നും വീട്ടിലേക്കു മടങ്ങുകയായിരുന്ന അഞ്ചുവയസുകാരിയെ അയല്‍വാസി ഉപദ്രവിക്കാന്‍ ശ്രമിച്ചതായി ബന്ധുക്കള്‍ കഠിനംകുളം പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കി. കഴിഞ്ഞദിവസം വൈകുന്നേരം നാലോടെയായിരുന്നു സംഭവം.


വീട്ടിന്‌ സമീപമുള്ള നഴ്‌സറിയില്‍ പോയി വരുകയായിരുന്ന കുട്ടിയെ അയല്‍വാസിയായ പതിനഞ്ചുകാരന്‍ കൂട്ടികൊണ്ടുപോവുകയും സമീപത്ത്‌ മതിലിന്റെ മറവില്‍ വച്ച്‌ ഉപദ്രവിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട്‌ നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും യുവാവ്‌ കടന്നതായും നാട്ടുകാര്‍ പറയുന്നു. പരാതിയെ തുടര്‍ന്ന്‌ കഠിനംകുളം പോലീസ്‌ കേസെടുത്തു.










from kerala news edited

via IFTTT