തീവ്രവാദം തടയാന്‍ വിദ്യാഭ്യാസ സമ്പ്രദായം പൊളിച്ചെഴുതണം
Posted on: 13 Dec 2014
ദുബായ്: അറബ് മേഖലയില്‍ പടരുന്ന തീവ്രവാദവും അസ്ഥിരതയും ഇല്ലാതാക്കാന്‍ വിദ്യാഭ്യാസ സമ്പ്രദായം പൊളിച്ചെഴുതണമെന്ന് ആഹ്വാനം. ദുബായില്‍ സമാപിച്ച പ്രഥമ 'നോളജ് കോണ്‍ഫറന്‍സ്' ആണ് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന വിഷയം അധികാരികളുടെ ശ്രദ്ധയിലേക്കായി മുന്നോട്ടുവെച്ചത്.
അറബ് വസന്തത്തെത്തുടര്‍ന്നുണ്ടായ അസ്ഥിരതയും ഭീകരവാദത്തിന്റെ ഉയര്‍ച്ചയും നിലവിലുള്ള വിദ്യാഭ്യാസ സംവിധാനത്തിന്റെ നേരിട്ടുള്ള പ്രതിഫലനങ്ങളാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. അറബ് വസന്തത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയിലെ വിജ്ഞാനരംഗത്തെ വിശകലനം ചെയ്തുകൊണ്ടുള്ള സെഷനിലാണ് ഇക്കാര്യം ചര്‍ച്ചയ്ക്ക് വന്നത്. ഭാവിയില്‍ വിജ്ഞാന മേഖലയുടെ ആവശ്യകതയ്ക്ക് അനുസൃതമായി പുതുതലമുറയെ ശാക്തീകരിക്കേണ്ടതുണ്ട്. ഇതിനായി ശരിയായ വിജ്ഞാനം ലഭ്യമാക്കണംസെഷനില്‍ പങ്കെടുത്ത വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
ദുര്‍ബലമായ അറിവാണ് അറബ് വസന്തത്തിന് കാരണമായതെന്ന് ദുബായ് പോലീസ് ഉപമേധാവി ദാഹി ഖല്‍ഫാന്‍ തമീം അഭിപ്രായപ്പെട്ടു. മുന്‍തലമുറകള്‍ ചെയ്തതുപോലെ അറിവിനായുള്ള പര്യവേഷണത്തിനുള്ള ഒരു താത്പര്യം പുതുതലമുറയിലും ഉയര്‍ന്നുവരേണ്ടതുണ്ട്.
വിജ്ഞാന ദാഹികളായ തലമുറയെ വാര്‍ത്തെടുക്കുന്നതിന് ഇന്നത്തെ വിദ്യാഭ്യാസ സംവിധാനം അപര്യാപ്തമാണ്. വര്‍ഷംതോറും ബിരുദധാരികള്‍ പുറത്തേക്കിറങ്ങുന്നു. എന്നാല്‍ തൊഴില്‍ വിപണിക്ക് ആവശ്യമായ അറിവ് ഇവര്‍ക്കില്ല. ഇതേത്തുടര്‍ന്നുണ്ടായ തൊഴിലില്ലായ്മ മോഹഭംഗത്തിലേക്കും തീവ്രനിലപാടുകളിലേക്കുമാണ് യുവാക്കളെ നയിക്കുന്നത്. എന്നാല്‍ നവീനത അടിസ്ഥാനമാക്കി യു.എ.ഇ. മുന്നോട്ടുവെച്ച വിദ്യാഭ്യാസ സമ്പ്രദായം മറ്റു രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കേണ്ടതുണ്ടെന്നും ദാഹി ഖല്‍ഫാന്‍ പറഞ്ഞു.
മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഫൗണ്ടേഷന്‍ ആണ് 'നോളജ് കോണ്‍ഫറന്‍സ്' സംഘടിപ്പിച്ചത്. ഈജിപ്ത് മുന്‍പ്രധാനമന്ത്രി ഡോ. ഇസാം ഷറഫ്, കെയ്‌റോയിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയിലെ ട്രസ്റ്റി പ്രൊഫ. പീറ്റര്‍ ഗിബ്ലിന്‍, പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ റിസ് ഖാന്‍ തുടങ്ങിയവര്‍ സെഷനില്‍ പങ്കെടുത്തു.

from kerala news edited
via IFTTT