121

Powered By Blogger

Friday, 12 December 2014

കെ.എം. അഹ്‌മദ്‌ സ്‌മാരക അവാര്‍ഡ്‌ കെ. സുജിത്തിന്‌











Story Dated: Tuesday, December 9, 2014 01:39


കാസര്‍ഗോഡ്‌: പ്രമുഖ പത്രപ്രവര്‍ത്തകന്‍ കെ.എം. അഹ്‌മദിന്റെ സ്‌മരണയ്‌ക്കു കാസര്‍ഗോഡ്‌ പ്രസ്‌ക്ലബ്‌ ഏര്‍പ്പെടുത്തിയ നാലാമത്‌ കെ.എം. അഹ്‌മദ്‌ സ്‌മാരക അവാര്‍ഡിനു മംഗളം ദിനപത്രം കോഴിക്കോട്‌ യൂണിറ്റിലെ സീനിയര്‍ സബ്‌ എഡിറ്റര്‍ കെ. സുജിത്ത്‌ അര്‍ഹനായി.


2014 ജനുവരി 12 മുതല്‍ 16 വരെ മംഗളത്തില്‍ പ്രസിദ്ധീകരിച്ച കര കടന്ന്‌ കടലും എന്ന പരമ്പരയ്‌ക്കാണ്‌ അവാര്‍ഡ്‌. പ്രഫ. ടി.സി. മാധവപ്പണിക്കര്‍, കെ.വി. മണികണ്‌ഠദാസ്‌, കെ. രാജേഷ്‌കുമാര്‍ എന്നിവരുള്‍പ്പെട്ട ജൂറിയാണ്‌ തെരഞ്ഞെടുത്തത്‌.

17നു വൈകിട്ടു മൂന്നുമണിക്കു കാസര്‍ഗോഡ്‌ മുനിസിപ്പല്‍ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടക്കുന്ന അനുസ്‌മരണച്ചടങ്ങ്‌ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട്‌ ഉദ്‌ഘാടനം ചെയ്ുംയ. നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്‌ദുല്ല അവാര്‍ഡ്‌ സമ്മാനിക്കും. സാഹിത്യകാരന്‍ പി.വി.കെ. പനയാല്‍ കെ.എം. അഹ്‌മദ്‌ അനുസ്‌മരണ പ്രഭാഷണം നടത്തും.


സുജിത്ത്‌ 2005 ലാണു മംഗളത്തില്‍ ചേര്‍ന്നത്‌. കോട്ടയം, മലപ്പുറം, കണ്ണൂര്‍, വയനാട്‌ ജില്ലകളില്‍ പ്രവര്‍ത്തിച്ചു. കരിവെള്ളൂര്‍ പലിയേരി ഭാസ്‌കരന്‍ നായരുടെയും കെ. ശകുന്തളയുടെയും മകനാണ്‌. ഭാര്യ: കെ.വി. സുരഭി (അധ്യാപിക -പി.ഇ.എസ്‌. എടാട്ട്‌) മകന്‍-അമന്യു. വാര്‍ത്താസമ്മേളനത്തില്‍ ജൂറി അംഗം കെ. രാജേഷ്‌കുമാര്‍, പ്രസ്‌ക്ലബ്ബ്‌ പ്രസിഡന്റ്‌ എം.ഒ.വര്‍ഗീസ,്‌ സെക്രട്ടറി ഉണ്ണികൃഷ്‌ണന്‍ പുഷ്‌പഗിരി എന്നിവര്‍ സംബന്ധിച്ചു.










from kerala news edited

via IFTTT