Story Dated: Saturday, December 13, 2014 05:58
കായംകുളം: സേഫ് കേരള ഹോട്ടല്‍ പരിശോധനയുടെ ഭാഗമായി നഗരസഭയിലെ എട്ടു ഹോട്ടലുകളില്‍ പരിശോധന നടത്തി. രണ്ടു ഹോട്ടലുകള്‍ വൃത്തിഹീനമായാണ് പ്രവര്‍ത്തിക്കുന്നതെന്നു കണ്ടെത്തി. ഒരാഴ്‌ചയ്‌ക്കുള്ളില്‍ ഇവ വൃത്തിയാക്കണമെന്ന് നോട്ടീസ് നല്‍കി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളും പരിശോധനയില്‍ കണ്ടെത്തി. മെഡിക്കല്‍ ഓഫീസര്‍ ഷാജി, റൂറല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കൃഷ്‌ണപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടറുടെ നേതൃത്വത്തില്‍ 20 ഓളം ഹോട്ടലുകള്‍, ബേക്കറികള്‍, കൂള്‍ ബാര്‍, കാറ്ററിംഗ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തത് നശിപ്പിച്ചു. രണ്ടു സ്‌ഥാപനങ്ങള്‍ അടച്ചുപൂട്ടി. മറ്റുള്ളവയ്‌ക്ക് താക്കീതു നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ രാധാകൃഷ്‌ണന്‍, നാഗരാജന്‍, കൃഷ്‌ണകുമാര്‍, അനിത, നിഷ, ഷീജ എന്നിവര്‍ പങ്കെടുത്തു.
from kerala news edited
via IFTTT