Story Dated: Wednesday, December 10, 2014 01:57
കാഞ്ഞങ്ങാട്: ശാഖാ തലങ്ങളില്‍ എം.എസ്.എഫിനെ കൂടുതല്‍ സജീവമാക്കുന്നതിന് വേണ്ടി നവാഗത സംഗമം സംഘടിപ്പിക്കാന്‍ എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന വിവിധയിനം പരിപാടികള്‍ നവാഗത സംഗമത്തില്‍ ഉള്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചു.
മണ്ഡലം ആക്‌ടിംഗ് പ്രസിഡന്റ് ഇഖ്‌ബാല്‍ വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് റംഷീദ് നമ്പ്യാര്‍കൊച്ചി, ജോ.സെക്രട്ടറി ജബ്ബാര്‍ ചിത്താരി, നിസാം തെക്കേപ്പുറം, അഹമ്മദ് സഈദ് അടുക്കം, റമീസ് ആറങ്ങാടി, മുഹമ്മദ് അജ്‌മല്‍, സഫീര്‍, ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ജാഫര്‍ കല്ലന്‍ചിറ സ്വാഗതവും റംഷീദ് തോയമ്മല്‍ നന്ദിയും പറഞ്ഞു.
from kerala news edited
via IFTTT