മോട്ടൊറോള 4ജി ഫോണുകള്‍ ഇന്ത്യയില്‍ ഉടനെ
ന്യൂഡല്‍ഹി: വിലകുറഞ്ഞ 4 ജി മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് മോട്ടൊറോള. ഇന്ത്യയിലെയും ബ്രസീലിലെയും വിപണി ലക്ഷ്യമാക്കിയാണ് 4ജി ഹാന്‍ഡ് സെറ്റുകള്‍ വിപണിയിലിറക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
വന്‍ വിപണി സാധ്യത കണക്കിലെടുത്ത് അടുത്തവര്‍ഷത്തോടെ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് വില്പനയില്‍ ഇന്ത്യയില്‍ മൂന്നാംസ്ഥാനത്തെത്തുകയാണ് കമ്പനിയുടെ ലക്ഷ്യം.
സ്മാര്‍ട്ട് ഫോണ്‍ വില്പനയില്‍ സാംസങിനാണ് ആഗോള വ്യാപകമായി ഒന്നാംസ്ഥാനം. 23.7 ശതമാനമാണ് ഇവരുടെ വിപണിവിഹിതം. ആപ്പിളിന് 11.7ഉം ഷവോമിയ്ക്ക് 5.2ഉം ശതമാനം വിപണിവിഹിതമാണുള്ളത്. ഇന്ത്യയില്‍ നിലവില്‍ മോട്ടൊറോളയ്ക്ക് അഞ്ചാം സ്ഥാനമാണുള്ളത്. സാംസങിനാണ് ഒന്നാം സ്ഥാനം. മൈക്രോമാക്സ്സ ലാവ, കാര്‍ബണ്‍ എന്നിവയ്ക്കാണ് തുടര്‍ന്നുള്ള സ്ഥാനങ്ങള്‍.
from kerala news edited
via IFTTT