Story Dated: Saturday, December 13, 2014 03:22
വടക്കഞ്ചേരി: കുടിയേറ്റ മേഖലയായ പാലക്കുഴിയില്‍ ആര്‍.ഡി.ഒ ശെല്‍വരാജ് സന്ദര്‍ശനം നടത്തി. റവന്യു-വനം സംയുക്‌ത സര്‍വേ നടത്തുന്നത് സംബന്ധിച്ച് കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നതിനായിരുന്നു സന്ദര്‍ശനം. പി.സി.എ പാത്തിപ്പാറയില്‍ എത്തിയ ആര്‍.ഡി.ഒ കര്‍ഷകരുമായി ചര്‍ച്ച നടത്തി. കിഴക്കഞ്ചേരി-1 വില്ലേജിലെ 119 സര്‍വേ നമ്പറില്‍ ഉള്‍പ്പെട്ട സ്‌ഥലം സര്‍വേ നടത്തുന്നതിന് കര്‍ഷകര്‍ തയാറാണെന്ന് അറിയിച്ചു. സര്‍വേ നടത്തി വനാതിര്‍ത്തി കണ്ടെത്തിയാല്‍ ഈ സ്‌ഥലം പിടിച്ചെടുക്കാനോ കര്‍ഷകരെ കുടിയിറക്കാനോ അധികൃതര്‍ തയാറായാല്‍ സര്‍വേ നടത്താന്‍ അനുവദിക്കില്ലെന്ന് കര്‍ഷകര്‍ ആര്‍.ഡി.ഒയോട് പറഞ്ഞു. ആര്‍.ഡി.ഒ ജില്ലാ കലക്‌ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിനു ശേഷം കലക്‌ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സംയുക്‌ത സര്‍വേയെ കുറിച്ച് ആലോചിക്കുമെന്ന് ആര്‍.ഡി.ഒ പറഞ്ഞു. പാലക്കുഴിയില്‍ 119 സര്‍വേ നമ്പറില്‍ ഉള്‍പ്പെട്ട സ്‌ഥലങ്ങള്‍ക്കാണ് വില്ലേജ് നികുതി സ്വീകരിക്കാത്തത്. ഇത് വനഭൂമിയാണെന്ന് കണ്ടെത്തിയാല്‍ പലരും ഈ സ്‌ഥലങ്ങളില്‍നിന്ന് കുടിയിറക്കപ്പെടും.
from kerala news edited
via IFTTT