Story Dated: Friday, December 12, 2014 07:58
തിരുവനന്തപുരം: കേരള അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് തിരി തെളിഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മേള ഉദ്‌ഘാടനം ചെയ്‌തു. നല്ല സിനിമകള്‍ ഉണ്ടാകണമെന്നും അത് ജനങ്ങളിലേക്ക് എത്തണമെന്നുമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തിലെ ചലച്ചിത്ര പ്രേമികളുടെ പിന്തുണ കൊണ്ട് മാത്രമാണ് ഓരോ വര്‍ഷവും ചലച്ചിത്ര മേള കൂടുതല്‍ വിപുലമാകുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഭാവിയില്‍ ചലച്ചിത്ര മേളയ്‌ക്കായി ഏകീകൃത തീയറ്റര്‍ കോംപ്ലക്‌സ് നിര്‍മ്മിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. 1960കളിലെയും 70കളിെലയും മലയാള സിനിമയുടെ പ്രിന്റുകള്‍ സംരക്ഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാറിന്റെ സഹായത്തോടെ ആര്‍ക്കൈവ്‌സ് ഉണ്ടാക്കുമെന്നും തിരുവഞ്ചൂര്‍ അറിയിച്ചു. കേരളത്തിലെ ചലച്ചിത്ര മേളയുടെ വരുംകാല വികസന പദ്ധതികള്‍ വിദഗ്‌ധ സമിതിയുടെ ശുപാര്‍ശ പ്രകാരം നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
19-ാം ഐ.എഫ്.എഫ്.കെയില്‍ മുഖ്യാതിഥിയായ വിഖ്യാത സംവിധായകന്‍ മാര്‍ക്കോ ബെല്ലോച്ചിയോയ്‌ക്ക് ഉദ്‌ഘാടന ചടങ്ങില്‍ വച്ച് സമഗ്ര സംഭാവനയ്‌ക്കുള്ള പുരസ്‌ക്കാരം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ സമ്മാനിച്ചു. ഉദ്‌ഘാടന ചിത്രമായ ഡാന്‍സിംഗ് അറബ്‌സിലെ നടന്‍ തൗഫിക്‌ബാറോമും ചടങ്ങില്‍ സന്നിഹിതനായിരുന്നു. മന്ത്രി വി.എസ്. ശിവകുമാര്‍, എം.എ. ബേബി, അടൂര്‍ ഗോപാലകൃഷ്‌ണന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
from kerala news edited
via IFTTT