121

Powered By Blogger

Friday, 12 December 2014

അരൂരില്‍ ഫയര്‍സ്‌റ്റേഷന്‍ വേണമെന്ന്‌ ആവശ്യം











Story Dated: Saturday, December 13, 2014 05:58


തുറവൂര്‍: വ്യവസായ മേഖലയില്‍ അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അരൂരിലെ നിര്‍ദ്ദിഷ്‌ട ഫയര്‍ സ്‌റ്റേഷന്‍ നിര്‍മാണത്തിന്‌ അടിയന്തിരമായി ഫണ്ട്‌ അനുവദിക്കണമെന്ന ആവശ്യം ശക്‌തമാകുന്നു. നിരവധി വ്യവസായ സ്‌ഥാപനങ്ങള്‍ സ്‌ഥിതി ചെയ്യുന്ന ഇന്‍ഡസ്‌ട്രിയല്‍ എസ്‌റ്റേറ്റ്‌, അമോണിയാ വാതകം പോലുള്ള ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വാതകങ്ങളും മറ്റും ഉപയോഗിക്കുന്ന ഫാക്‌ടറികള്‍, മത്സ്യസംസ്‌കരണ - കയറ്റുമതി സ്‌ഥാപനങ്ങള്‍ തുടങ്ങി ഒട്ടേറെ വ്യവസായ സ്‌ഥാപനങ്ങള്‍ അരൂര്‍ മണ്ഡലത്തിന്റെ വിവിധ മേഖലകളിലായി സ്‌ഥിതി ചെയ്യുന്നുണ്ട്‌.


ഈ സ്‌ഥാപനങ്ങളിലെവിടെയെങ്കിലും അപകടങ്ങളുണ്ടായാല്‍ തിരക്കേറിയ എറണാകുളം നഗരത്തില്‍നിന്നോ ചേര്‍ത്തലയില്‍നിന്നോ അഗ്നിശമനസേന എത്തേണ്ട സ്‌ഥിതിയാണ്‌. അരൂരില്‍ ഫയര്‍ സ്‌റ്റേഷന്‍ നിര്‍മിക്കുന്നതിന്‌ എ.എം ആരീഫ്‌ എം.എല്‍.എയുടെ ആസ്‌തിവികസന ഫണ്ടില്‍ നിന്ന്‌ തുക അനുവദിച്ചിരുന്നു.


ഈ തുക സ്‌റ്റേഷന്‍ നിര്‍മാണത്തിന്‌ അപര്യാപ്‌തമായ സാഹചര്യത്തിലാണ്‌ ഫയര്‍ സ്‌റ്റേഷന്റെ നിര്‍മാണത്തിനാവശ്യമായ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ എം.എല്‍.എ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ നിവേദനം നല്‍കിയത്‌. കെ.എസ്‌.ഇ.ബി, ബി.എസ്‌.എന്‍.എല്‍ ഓഫീസുകള്‍ സ്‌ഥിതി ചെയ്യുന്ന സ്‌ഥലമാണ്‌ നിര്‍ദ്ദിഷ്‌ട ഫയര്‍ സ്‌റ്റേഷന്‍ നിര്‍മാണത്തിനായി നിര്‍ദ്ദേശിച്ചിരിക്കുന്നത്‌.










from kerala news edited

via IFTTT

Related Posts:

  • ഗാന്ധി ആരാധന ഏറ്റവും വലിയ കാപട്യമെന്ന്‌ അരുന്ധതി റോയ്‌ Story Dated: Sunday, March 22, 2015 04:00ഖൊരാഖ്‌പൂര്‍: ഗാന്ധി ആരാധന ഏറ്റവും വലിയ കാപട്യമെന്ന്‌ എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ അരുന്ധതി റോയ്‌. മാര്‍ക്കണ്ഡേയ കട്‌ജുവിനെയും, സാധ്വി പ്രാചിയെയും പോലെ ഗാന്ധിജി കോര്… Read More
  • സിഗരറ്റ്‌ ഗോഡൗണ്‍ കൊള്ളയടിച്ച രണ്ടു പേര്‍ പിടിയില്‍ Story Dated: Sunday, March 22, 2015 03:24തിരൂര്‍: തിരൂരില്‍ വി.എ അബ്‌ദുറഹിമാന്റെ ഉടമസ്‌ഥതയിലുള്ള സിഗരറ്റ്‌ ഗോഡൗണ്‍ കൊള്ളയടിച്ച്‌ 14ലക്ഷം രൂപയുടെ സിഗരറ്റ്‌ മോഷ്‌ടിച്ച കേസില്‍ രണ്ടു പേരെ തിരൂര്‍ സി.ഐ എം. മുഹമ്മദ്‌ ഹനീഫ… Read More
  • റാബീത്ത പ്രവാസ ജീവിതത്തില്‍ നിങ്ങള്‍ക്കുമില്ലേ മറക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍? അവ സന്തോഷിപ്പിക്കുന്നതോ വേദനിപ്പിക്കുന്നതോ ആവട്ടെ. ഞങ്ങള്‍ക്കെഴുതുകയോ ബ്ലോഗ് ലിങ്കുകള്‍ അയക്കുകയോ ചെയ്യുക. ഇവിടെ ക്ലിക്ക് ചെയ്യുക from kerala news e… Read More
  • ടാങ്കര്‍ ലോറിയിടിച്ച്‌ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു Story Dated: Sunday, March 22, 2015 01:55അമ്പലപ്പുഴ: ടാങ്കര്‍ ലോറിയിടിച്ച്‌ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. അമ്പലപ്പുഴ വടക്ക്‌ പഞ്ചായത്ത്‌ 16 ാം വാര്‍ഡ്‌ നീര്‍ക്കുന്നം കന്നമേല്‍കോണില്‍ പരേതനായ ഗംഗാധരന്റെ മകന്‍ രാജേന്ദ… Read More
  • വീട്ടമ്മ കാറിടിച്ച്‌ മരിച്ചു Story Dated: Sunday, March 22, 2015 01:55അമ്പലപ്പുഴ: കാല്‍നടയാത്രക്കാരി കാറിടിച്ച്‌ മരിച്ചു. തകഴി പുതുവല്‍വീട്ടില്‍ മുരുകന്‍ ആചാരിയുടെ ഭാര്യ തുളസിയാ(42)ണ്‌ മരിച്ചത്‌. അയല്‍വീട്ടില്‍ പോയി മടങ്ങുമ്പോള്‍ വീടിന്‌ സമീപം ഇന… Read More