Story Dated: Saturday, December 13, 2014 03:22
ചെര്‍പ്പുളശ്ശേരി: തൃക്കടീരിയില്‍ ജ്വല്ലറിയുടെ പൂട്ടും, ഗ്ലാസും തകര്‍ത്ത് കവര്‍ച്ച. തൃക്കടീരി സെന്ററിലുള്ള പുതുമ ഫാഷന്‍ ജ്വല്ലറിയിലാണ് വ്യാഴാഴ്ച രാത്രി ഷട്ടറിന്റെ പൂട്ടും അകത്തുള്ള ഗ്ലാസും തകര്‍ത്ത് മോഷണം നടന്നിട്ടുള്ളത്. 6.8 ഗ്രാം സ്വര്‍ണം, നാല് കിലോ വെള്ളി, ലാപ്ടോപ് എന്നിവയാണ് മോഷണം പോയിട്ടുള്ളത്. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ചെര്‍പ്പുളശേരി പോലിസ് അറിയിച്ചു. പാലക്കാട് നിന്ന് ഡോഗ് സ്ക്വഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ചെര്‍പ്പുളശേരി എസ്.ഐ: ചന്ദ്രന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
from kerala news edited
via IFTTT