Story Dated: Saturday, December 13, 2014 06:19
പേരാവൂര്‍: മാവോയിസ്‌റ്റുകള്‍ക്കായി വന മേഖലകളില്‍ തിരച്ചില്‍ ഊര്‍ജ്‌ജിതമായി നടക്കുമ്പോഴും ദുര്‍ഘടമായ വനത്തില്‍ തണ്ടര്‍ ബോള്‍ട്ടിന് മാവോയിസ്‌റ്റ് വേട്ടക്കായി ഉപയോഗിക്കാന്‍ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്‌ത വാഹനം പോലീസ് സ്‌റ്റേഷനില്‍ വിശ്രമത്തില്‍. കേരളത്തില്‍ മാവോയിസ്‌റ്റ് സാന്നിധ്യം ഉണ്ടെന്ന തെളിവുകള്‍ ലഭിച്ചതോടെ വിദേശത്തു നിന്നും ഇറക്കുമതി ചെയ്‌ത വന്‍ തുക മുടക്കിയ വാഹനമാണ് ഉപയോഗിക്കാതെ തുരുമ്പെടുക്കാനിട്ടിരിക്കുന്നത്.
ഇരുപത്തിരണ്ട് ലക്ഷം രൂപ വിലവരുന്ന നാലു അമേരിക്കന്‍ നിര്‍മ്മിതമായ പോളാരിസ് വാഹനങ്ങളില്‍ ഒന്നാണ് പേരാവൂര്‍ പോലീസ് സ്‌റ്റേഷനിലെ ഷെഡ്‌ഡില്‍ വിശ്രമിക്കൂന്നത്. കേരളത്തിലെ വനങ്ങളില്‍ മാവോയിസ്‌റ്റ് സാന്നിധ്യം ഉണ്ടെന്ന തെളിവുകള്‍ ലഭിച്ചതോടെയാണ് ഇറക്കുമതി ചെയ്‌ത ഇത്തരം നാലു വാഹനങ്ങളില്‍
ഒന്നാണ് പേരാവൂരിന് അനുവദിച്ചത്. വാഹനം ഇറക്കിയിട്ട് 10 മാസം ആയെങ്കിലും മാവോയിസ്‌റ്റ് വേട്ടയ്‌ക്കായി ഇതുവരെ ഈ വാഹനം ഉപയോഗിച്ചിട്ടില്ല.
ഓള്‍ ടെറയിന്‍ ഓഫ് ദ് റോഡ് വിഭാഗത്തില്‍പ്പെട്ട പൊളാരിസ് റോഡിലൂടെ സഞ്ചരിക്കാന്‍ അനുമതിയില്ലാത്താണ്‌് കാരണം വാഹനത്തിന് വനമേഖലയിലേക്ക് പോകാന്‍ മറ്റ് വാഹനത്തെ ആശ്രയിക്കണം. വനത്തിനു ള്ളിലൂടെയുള്ള ദുര്‍ഘടമായ വഴികളിലൂടെ അനായസം സഞ്ചരിക്കാവുന്ന ഈ വാഹനം പ്രത്യക രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 60 ഡിഗ്രി ചെരിഞ്ഞ് സഞ്ചരിക്കാനും 6 പേര്‍ക്ക് യാത്ര ചെയ്യാനും 500 കിലേ ഭാരം കയറ്റാനും പൊളാരിസ് വാഹനത്തിന് കഴിയും.
വാഹനം ഓടിക്കാന്‍ പ്രത്യക പരിശീലനം ലഭിച്ച പോലീസുകാര്‍ പേരാവൂര്‍ സ്‌റ്റേഷനില്‍ ഉണ്ടെങ്കിലും മാവോയിസ്‌റ്റ് വേട്ടയ്‌ക്കായി ഒരിക്കല്‍ പോലും ഉപയോഗിച്ചിട്ടില്ല. പേരാവൂര്‍ സര്‍ക്കിളിന്റെ വനമേഖലയില്‍ തണ്ടര്‍ബേള്‍ട്ടും സായുധ സേനയും ഊര്‍ജ്‌ജിതമായി തിരച്ചില്‍ നടത്തുമ്പോഴും മാവോയിസ്‌റ്റ് വേട്ടയ്‌ക്ക് ഏറെ കരുത്ത് പകരുന്ന പൊളാരിസ് വാഹനം ഉപയോഗിക്കാതെ പേരാവൂര്‍ പോലീസ് സ്‌റ്റേഷനിലെ ഷെഡ്‌ഡില്‍ വിശ്രമിക്കുകയാണ്.
from kerala news edited
via IFTTT