വെള്ളിത്തിരയില്‍ ഇടിമുഴക്കം സൃഷ്ടിച്ച കുങ് ഫു ഇതിഹാസം ബ്രൂസ്‌ലിക്ക് കാബൂളില്‍നിന്നൊരു അപരന്‍. കണ്ടാല്‍ ബ്രൂസ്‌ലി പുനര്‍ജനിച്ചോ എന്ന് ആരും ഒന്ന് സംശയിക്കും. അത്രയ്ക്കുണ്ട് അഫ്ഗാനിയായ അബുല്‍ഫസല്‍ അബ്ബാസ് അലിസാദയ്ക്ക് ബ്രൂസ്‌ലിയുമായി രൂപസാദൃശ്യം. ബ്രൂസ്‌ലിയുടെ ഈച്ചക്കോപ്പിയായ അലിസാദയ്ക്ക് സുഹൃത്തുക്കളിട്ട പേരും 'ബ്രൂസ് ഹസാറ' (ഹസാറ വംശജനായ ബ്രൂസ്‌ലി) എന്നാണ്.
എന്നാല്‍ തനിക്ക് അഫ്ഗാന്‍ ബ്രൂസ്‌ലി എന്നറിയപ്പെടാനാണിഷ്ടമെന്ന് അലിസാദ പറയുന്നു.
സാദൃശ്യം രൂപത്തില്‍ മാത്രമായാല്‍ പോരല്ലോ. അതുകൊണ്ട് കുറച്ച് വര്‍ഷങ്ങളായി അലിസാദ ആയോധനകലയിലും കടുത്ത പരിശീലനത്തിലാണ്. സദാ ബ്രൂസ്‌ലിയെപ്പോലെ മുടിവെട്ടി, അദ്ദേഹം അണിഞ്ഞപോലുള്ള വസ്ത്രങ്ങളും ധരിച്ച് തനി ബ്രൂസ്‌ലിയായാണ് 20കാരനായ കക്ഷിയുടെ നടപ്പും.
ഈയിടെ യുട്യൂബില്‍ പോസ്റ്റ്‌ചെയ്ത അലിസാദയുടെ ബ്രൂസ്‌ലി ടൈപ്പ് ഫൈറ്റുകളുടെ വീഡിയോ ഇന്റര്‍നെറ്റിലും തരംഗമായിരിക്കയാണ്. 10 അംഗങ്ങളുള്ള ഒരു ദരിദ്ര കാബൂളി കുടുംബത്തിലെ അംഗമായ അലിസാദ ഇപ്പോള്‍ വുഷു അക്കാദമിയില്‍ തന്റെ ആയോധനമുറകള്‍ തേച്ചുമിനുക്കുകയാണ് ഡ്രാഗണിന്റെ രണ്ടാംവരവിന് ഹോളിവുഡ് ലക്ഷ്യമിട്ട്.
from kerala news edited
via IFTTT