121

Powered By Blogger

Friday, 12 December 2014

ഭരത് മുരളി നാടകോത്സവത്തിന് തുടക്കമായി








ഭരത് മുരളി നാടകോത്സവത്തിന് തുടക്കമായി


Posted on: 13 Dec 2014


അബുദാബി: ആറാം ഭരത് മുരളി നാടകോത്സവത്തിന് കേരളാ സോഷ്യല്‍ സെന്ററില്‍ തുടക്കമായി. ഷാര്‍ജ നാട്യഭാരതി തിയേറ്റര്‍ ഗ്രൂപ്പിന്റെ 'ഹാര്‍വെസ്റ്റ്' ആണ് ആദ്യ നാടകം.

മഞ്ജുള പത്മനാഭന്‍ രചിച്ച് ഗോപന്‍ സംവിധാനം ചെയ്ത നാടകം കാണാനായി സോഷ്യല്‍ സെന്ററിലെ വേദി നിറഞ്ഞ് ആളുകളെത്തി. 2015 ജനവരി നാല്വരെ നീണ്ട് നില്‍ക്കുന്ന നാടകോത്സവത്തിന്റെ പ്രവേശനം പാസ് വഴി നിയന്ത്രിച്ചിട്ടുണ്ട്.

ജെമിനി ഗ്രൂപ്പ് എം.ഡി. ഗണേഷ് ബാബു നാടകോത്സവം ഉദ്ഘാടനം ചെയ്തു. കേരളാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം.യു. വാസു അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെന്റര്‍ കലാവിഭാഗം സെക്രട്ടറി രമേഷ് രവി വിധികര്‍ത്താക്കളായെത്തിയ പ്രൊഫസര്‍ അലിയാരെയും പ്രമോദ് പയ്യന്നൂരിനെയും പരിചയപ്പെടുത്തി. ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതം പറഞ്ഞു.











from kerala news edited

via IFTTT