അല്‍ഐന്‍ കെ.എം.സി.സി. ദേശീയദിന പരേഡ് നടത്തി
Posted on: 13 Dec 2014
അല്‍ഐന്‍: ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി അല്‍ഐന്‍ കെ.എം.സി.സി. റാലി സംഘടിപ്പിച്ചു. 'സല്യൂട്ട് യു.എ.ഇ.' എന്ന പേരില്‍ സംഘടിപ്പിച്ച റാലി പ്രവര്‍ത്തകരുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
വെള്ള വസ്ത്രം അണിഞ്ഞെത്തിയ അഞ്ഞൂറോളം വളണ്ടിയര്‍മാര്‍ അണിനിരന്ന മുന്‍നിര മാര്‍ച്ചും അല്‍ഐന്‍ ഇന്ത്യന്‍ സ്‌കൂളിലെ ബാന്റ് വാദ്യവും കണ്ണൂര്‍ ജില്ല കെ.എം.സി.സിയുടെ കോല്‍ക്കളി പ്രകടനവും റാലിയുടെ ആകര്‍ഷണങ്ങളായി.
അല്‍ഐന്‍ പോലീസ് മേധാവികള്‍ക്കൊപ്പം കെ.എം.സി.സി. നേതാക്കളായ അഷ്‌റഫ് പള്ളിക്കണ്ടം, ഹുസ്സൈന്‍ കരിങ്കപ്പാറ, ഹാഷിം, കെ.പി. ശാഫി, തസ്വീര്‍ ശിവപുരം, ബീരാന്‍കുട്ടി കാരേക്കാട്, അഷ്‌റഫ് വളാഞ്ചേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നൂറില്‍പരം വനിതാ പ്രവര്‍ത്തകരും റാലിയില്‍ അണിനിരന്നു. അല്‍ഐന്‍ ദാറുല്‍ ഹുദാ വിദ്യാര്‍ഥിനി ജസീലാ ജമാല്‍ നടത്തിയ പ്രകീര്‍ത്തന പ്രസംഗം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
from kerala news edited
via IFTTT