Story Dated: Saturday, December 13, 2014 06:02
ശബരിമല: സന്നിധാനം, മാളികപ്പുറം, പാണ്ടിത്താവളം, കൊപ്രാക്കളം, ഭസ്‌മക്കുളം, വിരി വെപ്പ് പരിസരങ്ങള്‍, ബി.എസ്.എന്‍.എല്‍., ദേവസ്വം ബോര്‍ഡ് പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ നടന്ന എക്‌സൈസ് പരിശോധനയില്‍ സിഗററ്റ്, ഹാന്‍സ്, ബീഡി, ചുരുട്ട് തുടങ്ങിയ പുകയില ഉത്‌പ്പന്നങ്ങള്‍ പിടികൂടി. 30 പായ്‌ക്കറ്റ് സിഗററ്റ്, 53 പായ്‌ക്കറ്റ് ബീഡി, 19 പായ്‌ക്കറ്റ് ഹാന്‍സ്, നാല് ചുരുട്ട്, 100 ഗ്രാം പുകയിലപ്പൊടി എന്നിവയാണ് പിടികൂടിയത്. എക്‌സൈസ് സി.ഐ. ആര്‍. എം. വിനീത് കാരാണി, ഇന്‍സ്‌പെക്‌്ടര്‍മാരായ എ. സച്ചിദാനന്ദന്‍, ഡി.ദിലീപ്‌കുമാര്‍, എന്‍.പി ബാലകൃഷ്‌ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
from kerala news edited
via IFTTT