മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 300 പോയന്റ് നഷ്ടത്തിൽ 55,329.32ലും നിഫ്റ്റി 118.30 താഴ്ന്ന് 16,450.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 2021 അവസാനത്തോടെ സാമ്പത്തിക പാക്കേജിൽ മാറ്റംവരുത്തുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ നിർദേശംപുറത്തുവന്നത് വിപണിയെ ബാധിച്ചു. ഡെൽറ്റ വകഭേദത്തിന്റെ വ്യാപനവും നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തി. ടാറ്റ സ്റ്റീൽ, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, നെസ് ലെ, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ബിഎസ്ഇ എഫ്എംസിജി ഒഴികെയുള്ള സെക്ടറൽ സൂചികകൾ തകർച്ചനേരിട്ടു. ബിഎസ്ഇ മെറ്റൽ സൂചിക 6.9ശതമാനമാണ് താഴ്ന്നത്. എക്കാലത്തെയും മികച്ച ഉയരംകുറിച്ച് ബുധനാഴ്ച 56,000 പിന്നിട്ടശേഷമാണ് സെൻസെക്സിന്റെ പിൻവാങ്ങൽ.
from money rss https://bit.ly/3j2Aaev
via IFTTT
from money rss https://bit.ly/3j2Aaev
via IFTTT