121

Powered By Blogger

Friday, 30 January 2015

മുളയന്‍കാവ്‌ തേര്‍പൂജ മഹോത്സവം വര്‍ണ്ണാഭമായി











Story Dated: Saturday, January 31, 2015 03:36


മുളയന്‍കാവ്‌: വള്ളുവനാട്ടിലെ പുരാതന ക്ഷേത്രമായ മുളയന്‍കാവ്‌ സുബ്രഹ്‌മണ്യന്‍ കോവിലിലെ തേര്‍പൂജ മഹോത്സവം വര്‍ണ്ണാഭമായി. രാവിലെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും, അഭിഷേകങ്ങളും പഞ്ചാരിമേളവും നടന്നു. നാടന്‍കലാരൂപങ്ങള്‍, ദേവനൃത്തം, കെട്ടുവേഷങ്ങള്‍, കാവടി, ശിങ്കാരിമേളം എന്നിവയുടെ അകമ്പടിയോടെ മുളയന്‍കാവ്‌ ഭഗവതിക്ഷേത്ര സന്നിധിയില്‍ നിന്നും തേര്‍ എഴുന്നള്ളിപ്പ്‌ നടന്നു. ദീപാരാധനക്കുശേഷം ചാക്യാര്‍കൂത്ത്‌, തായമ്പക, പാണ്ടിമേളം, നൃത്തനൃത്യങ്ങള്‍, അന്നദാനം എന്നിവ ഉണ്ടായി. തുടര്‍ന്ന്‌ പഴനിമലയിലേക്കുള്ള പുറപ്പാടും നടന്നു.










from kerala news edited

via IFTTT

വീട്ടമ്മയെ സരിതാ നായരോടുപമിച്ച റിമിടോമിക്കെതിരെ വക്കീല്‍ നോട്ടീസ്‌











Story Dated: Saturday, January 31, 2015 03:32


മലപ്പുറം: നിലമ്പൂരില്‍ നടന്ന ഗാനമേള പ്രോഗ്രാം വേദിയില്‍ വെച്ച്‌ വീട്ടമ്മയെ സരിതാ നായരോടുപമിച്ച്‌ അപമാനിച്ചതിന്‌ പ്രശസ്‌ത ഗായികയും റിയാലിറ്റിഷോ അവതാരകയുമായ റിമി ടോമിക്കെതിരെ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ വക്കീല്‍ നോട്ടീസ്‌. തുവ്വൂര്‍ പരേതനായ പൂളക്കല്‍ ശ്രീധരന്റെ ഭാര്യ പി വിലാസിനി (55) ആണ്‌ അഭിഭാഷകന്‍ എ പി മുഹമ്മദ്‌ ഇസ്‌മയില്‍ മുഖേന പത്തുലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ നോട്ടീസയച്ചത്‌. 2015 ജനുവരി 12ന്‌ നിലമ്പൂര്‍ പാട്ടുത്സവത്തോടനുബന്ധിച്ച്‌ നടന്ന പ്രോഗ്രാമിലാണ്‌ സംഭവം. പ്രോഗ്രാം അവതരിപ്പിച്ചു കൊണ്ടിരുന്ന റിമിടോമി പരിപാടി കാണാനെത്തിയ വിലാസിനിയെ വേദിയിലേക്ക്‌ നിര്‍ബ്ബന്ധിച്ച്‌ വിളിക്കുകയും ആയിരങ്ങളുടെ മുന്നില്‍ വെച്ച്‌ നിലമ്പൂരിന്റെ സരിതാ നായര്‍ എന്ന്‌ അഭിസംബോധന ചെയ്യുകയുമായിരുന്നു. ഏറെ അപമാനിതയായ വിലാസിനിയെ സേ്‌റ്റജിലേക്ക്‌ വിളിച്ചു വരുത്തിയ അപരിചിതനായ മറ്റൊരാള്‍ക്കൊപ്പം നൃത്തം ചെയ്യിപ്പിച്ചുവെന്നും ഇത്‌ കടുത്ത മാനസിക പീഡനത്തിന്‌ ഇടവരുത്തിയെന്നുമാണ്‌ നോട്ടീസില്‍ ആരോപിച്ചിട്ടുള്ളത്‌. സംഭവത്തിന്റെ വീഡിയോ ചിത്രങ്ങള്‍ വാട്‌സാപ്പ്‌, ഫേസ്‌ ബുക്ക്‌ തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്നുവെന്നും പ്രോഗ്രാം കഴിഞ്ഞ്‌ പുറത്തിറങ്ങിയ തന്നെ ആളുകള്‍ സരിതാ നായരെന്ന്‌ വിളിച്ച്‌ അപമാനിച്ചതായും വിലാസിനി ആരോപിക്കുന്നു. പ്രോഗ്രാം സ്‌പോണ്‍സറെ വേദിയിലേക്ക്‌ വിളിച്ചു വരുത്തി തനിക്കു സമ്മാനമായി നല്‍കുമെന്ന്‌ പ്രഖ്യാപിച്ച രണ്ടു പവന്‍ സ്വര്‍ണ്ണ കമ്മല്‍ നല്‍കിയില്ലെന്നും വിലാസിനി പറയുന്നു.










from kerala news edited

via IFTTT

ആശുപത്രിവാസം മുഹമ്മദിന്‌ ഏറെ ബോധിച്ചു, ഇനി എങ്ങോട്ടും ഇല്ല











Story Dated: Saturday, January 31, 2015 03:32


mangalam malayalam online newspaper

തിരൂരങ്ങാടി: എഴുപത്തിയഞ്ചു വയസ്സിനുള്ളില്‍ മുഹമ്മദ്‌ ഇത്രമാത്രം സന്തോഷത്തിലും സംരക്ഷണയിലും കഴിഞ്ഞിട്ടില്ല. ഇതുകൊണ്ടുതന്നെ ഇവിടെയുള്ള പൊറുതി മതിയാക്കാന്‍ മുഹമ്മദിനു ഒട്ടുംമനസ്സില്ല. മുഹമ്മദിനിപ്പോള്‍ വയസ്സ്‌ 75 ആയി. തീര്‍ത്തും അവശനായി ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു മമ്പുറം പള്ളിക്കു സമീപം കഴിയവെ സാമൂഹ്യ പ്രവര്‍ത്തകനായ രാഗേഷ്‌ പെരുവള്ളൂരാണു ഇദ്ദേഹത്തെ

കഴിഞ്ഞ മാസം 31നു തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ അഡ്‌മിറ്റ്‌ ചെയ്‌തത്‌. മുഹമ്മദിനുവേണ്ട ഭക്ഷണം, മരുന്ന്‌, മറ്റു സഹായങ്ങളെല്ലാം ആശുപത്രിയില്‍ നിന്നു യഥേഷ്‌ടം കിട്ടിക്കൊണ്ടിരുന്നു. ഈ ഒരു സ്‌നേഹവായ്‌പ് മുഹമ്മദ്‌ ഇതുവരെ അനുഭവിച്ചിട്ടില്ല. രാഗേഷ്‌ വന്ന്‌ എന്നും അന്വേഷണം നടത്തുകയും ഇദ്ദേഹത്തെ കുളിപ്പിക്കുകയും ചെയ്ുയമായിരുന്നു. അങ്ങനെ എല്ലാവരുടേയും മുഹമ്മദിക്കയായി സസുഖം ആശുപത്രിയില്‍ വാഴുമ്പോഴാണു ഡിസ്‌ചാര്‍ജ്‌ എന്ന കല്‍പ്പന ആശുപത്രി അധികൃതര്‍ പുറപ്പെടുവിച്ചത്‌. ആരും തുണയും ആശ്രയവും ഇല്ലാത്ത മുഹമ്മദിക്ക എങ്ങോട്ടു പോകാന്‍. ഉമ്മയെ ഇദ്ദേഹത്തിന്‌ ഓര്‍മയില്ല. ബാപ്പ മരിച്ചതോടെ യാത്ര തുടങ്ങി. അനന്തമായ യാത്ര. പള്ളികള്‍ കേന്ദ്രീകരിച്ചായിരുന്നു യാത്ര. ഒടുവില്‍ മമ്പുറം പള്ളിക്ക്‌ സമീപമെത്തിയപ്പോള്‍ തീര്‍ത്തും അവശനായി. അങ്ങനെയാണു ആശുപത്രിവാസം തുടങ്ങിയത്‌. സൂപ്രണ്ടും ആശുപത്രി അധികൃതരും തുടര്‍ച്ചയായി നിര്‍ബന്ധിച്ചിട്ടും മുഹമ്മദിക്കക്കു കുലുക്കമില്ല. ഇവിടം വിട്ടു എങ്ങോട്ടും ഇല്ല. വൃദ്ധസദനത്തില്‍ താമസവും ഭക്ഷണവും നല്‍കി അവിടെ പാര്‍പ്പിക്കാന്‍ വേണ്ട സജ്‌ജീകരണങ്ങള്‍ ഒരുക്കാന്‍ രാഗേഷും നാട്ടുകാരും സന്നദ്ധമാണ്‌. എന്നാല്‍ മുഹമ്മദിക്ക എങ്ങോട്ടും ഇല്ല. കണ്ണൂര്‍ സ്വദേശിയാണെന്നു പറയുന്നു. വീട്ടുപേരു ചോദിച്ചാല്‍ ചേലക്കാടന്‍ ഇത്രമാത്രം പിന്നെ യാതൊരു ചോദ്യത്തിനും ഉത്തരമില്ല. ഇദ്ദേഹത്തിന്റെ ഉറ്റവരും ഉടയവരും ആരെങ്കിലും ഉണ്ടെങ്കില്‍ കൂട്ടിക്കൊണ്ടുപോവാന്‍ വരണമെന്നാണു രാഗേഷും കൂട്ടുകാരും അഭ്യര്‍ഥിക്കുന്നത്‌. ആശുപത്രി അധികൃതര്‍ക്ക്‌ എത്രകാലം ഇദ്ദേഹത്തെ പരിപാലിക്കാന്‍ കഴിയും. അതിന്‌ ഒരു പരിധി ഇല്ലേ. മാലാഖയുടെ മുഖവും വസ്‌ത്രങ്ങളും ധരിച്ച നേഴ്‌സുമാരും ദൈവദൂതന്മാരായ ഡോക്‌ടര്‍മാരും ഇയാള്‍ക്കു സ്വാന്ത്വനമാകുന്നു.


എസ്‌.സുദേവന്‍










from kerala news edited

via IFTTT

ഷസിയാ ഇല്‍മി കിരണ്‍ബേദിയേക്കാള്‍ സുന്ദരി; കട്‌ജുവിന്റെ ട്വീറ്റ്‌ വിവാദമായി









Story Dated: Saturday, January 31, 2015 08:16



mangalam malayalam online newspaper

ന്യൂഡല്‍ഹി: നിര്‍ദേഷിയായ ഫലിതങ്ങള്‍ നടത്തി വിവാദങ്ങള്‍ സൃഷ്‌ടിക്കാറുള്ള പ്രസ്‌ കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കട്‌ജു ഡല്‍ഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും വിവാദമുണ്ടാക്കുന്നു. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥി കിരണ്‍ബേദിയേയും ആംആദ്‌മിപാര്‍ട്ടിയില്‍ നിന്നും ബിജെപിയിലെത്തിയ ഷസിയാ ഇല്‍മിയേയും താരതമ്യപ്പെടുത്തി നടത്തിയ ട്വീറ്റാണ്‌ വിവാദമായിരിക്കുന്നത്‌.


ഡല്‍ഹിയില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥി കിരണ്‍ബേദിയേക്കാള്‍ ആംആദ്‌മിപാര്‍ട്ടിയില്‍ നിന്നും ബിജെപിയില്‍ എത്തിയ ഷസിയാ ഇല്‍മി കൂടുതല്‍ സുന്ദരിയാണെന്നും ഡല്‍ഹിയില്‍ ബേദിക്ക്‌ പകരം ബിജെപി ഷസിയയെ മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥി ആക്കണമായിരുന്നെന്നുമുള്ള ട്വീറ്റ്‌്. ജനങ്ങള്‍ വോട്ട്‌ ചെയ്യുന്നത്‌ സുന്ദര മുഖങ്ങള്‍ക്കാണ്‌. ഷസിയയ്‌ക്ക് വോട്ട്‌ ചെയ്യുന്നത്‌ പോലെ ജനങ്ങള്‍ മറ്റാര്‍ക്കും വോട്ട്‌ ചെയ്യില്ലെന്നും കട്‌ജു കുറിച്ചു. കിരണ്‍ ബേദിയേക്കാള്‍ സുന്ദരിയാണ്‌ ഷസിയാ ഇല്‍മി. അവരെ ബിജെപി മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നെങ്കില്‍ ഡല്‍ഹിയില്‍ അവര്‍ മികച്ച വിജയം നേടുമായിരുന്നു.


ക്ര?യേഷ്യയിലായാല്‍ പോലും ജനങ്ങള്‍ സുന്ദരമുഖങ്ങളെയാണ്‌ തിരയുന്നത്‌. താനായാല്‍ പോലും ഷസിയയെപോലെ ഒരാള്‍ക്ക്‌ കിട്ടുന്നത്‌ പോലെ തനിക്ക്‌ വോട്ട്‌ ലഭിക്കില്ലെന്ന്‌ കട്‌ജു പറഞ്ഞു. പ്രസ്‌താവന വിമര്‍ശകര്‍ ഏറ്റെടുത്തതോടെ വലിയ സംഭവമായി മാറിയിരിക്കുകയാണ്‌. കട്‌ജുവിന്റെ പ്രസ്‌താവന ലൈംഗിക ചുവയുള്ളതാണ്‌ എന്നാരോപിച്ച്‌ അനേകരാണ്‌ അദ്ദേഹത്തെ വിമര്‍ശിച്ച്‌ മറു ട്വീറ്റ്‌ നടത്തിയത്‌. അതേസമയം തന്റെ അഭിപ്രായത്തെ വെറും തമാശയായി എടുക്കണമെന്ന്‌ വിമര്‍ശകരോട്‌ കട്‌ജു ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്‌.










from kerala news edited

via IFTTT

മലമ്പുഴ, പോത്തുണ്ടി ഡാമുകളില്‍ നിന്ന്‌ ജലസേചനം 15 വരെ തുടരും











Story Dated: Saturday, January 31, 2015 03:36


പാലക്കാട്‌: മലമ്പുഴ, പോത്തുണ്ടി ഡാമുകളില്‍ നിന്ന്‌ കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള ജലസേചനം ഫെബ്രുവരി 15 വരെ തുടരാന്‍ എ.ഡി.എം: യു. നാരായണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉപദേശക സമിതി യോഗം തീരുമാനിച്ചു. മംഗലംഡാമില്‍ നിന്നുള്ള ജലസേചനം ഫെബ്രുവരി അഞ്ച്‌ വരെ തുടരും. മലമ്പുഴ ഡാമില്‍ നിന്ന്‌ 21165 ഹെക്‌ടര്‍, മംഗലം 3440 ഹെക്‌ടര്‍, പോത്തുണ്ടി 4785 ഹെക്‌ടര്‍ വരുന്ന കൃഷിഭൂമികള്‍ക്കാണ്‌ ജലം ലഭ്യമാകുന്നത്‌.

മലമ്പുഴ ഡാമില്‍ 107.41 മീറ്ററും, മംഗലം ഡാമില്‍ 69.89 മീറ്ററും, പോത്തുണ്ടിയില്‍ 97.612 മീറ്ററുമാണ്‌ നിലവിലുളള ജലനിരപ്പ്‌. മൂന്ന്‌ ഡാമുകള്‍ക്കും ക്രമേണ 82.3691, 4.872, 12.707 എം.എം.ഒ ജലസംഭരണശേഷിയുണ്ട്‌.

കലക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ ആര്‍. സജീവന്‍, അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍മാരായ ഷില്‍ചന്ദ്‌, സി.കെ. സുലോചന, അനില്‍കുമാര്‍, കര്‍ഷക പ്രതിനിധികളായ എന്‍. പ്രഭാകരന്‍, പി. ഹരിദാസ്‌, കെ.എ. വേണുഗോപാല്‍, കൃഷി വകുപ്പ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ പ്രമീള ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT

ദേശീയ ഗെയിംസ്‌ ഉദ്‌ഘാടന പൊലിമക്ക്‌ വള്ളുവനാടന്‍ കാളകളും











Story Dated: Saturday, January 31, 2015 03:36


മുളയന്‍കാവ്‌: തിരുവനന്തപുരത്ത്‌ അരങ്ങേറുന്ന ദേശീയ ഗെയിംസ്‌ ഉദ്‌ഘാടന പരിപാടി വര്‍ണ്ണാഭമാക്കാന്‍ വള്ളുവനാട്ടില്‍ നിന്നും കാളക്കോലങ്ങള്‍ പുറപ്പെട്ടു. വള്ളുവനാടന്‍ കാളക്കോല നിര്‍മ്മാണകലയുടെ കുലപതി മുളയന്‍കാവ്‌ ടി.പി. നാകന്‍ മാസ്‌റ്ററുടെ നേതൃത്വത്തില്‍ ഇരുപതോളം വരുന്ന ഇണക്കാളകളാണ്‌ ദേശീയ ഗെയിംസിന്റെ ഉദ്‌ഘാടന ചടങ്ങില്‍ വള്ളുവനാടന്‍ കലകളുടെ നിറകാഴ്‌ചയൊരുക്കുക. മുളയന്‍കാവ്‌, ചെര്‍പ്പുളശ്ശേരി, തൂത, മോളൂര്‍, എഴുവന്തല, കുലുക്കല്ലൂര്‍, മാരായമംഗലം എന്നിവിടങ്ങളി നിന്നുള്ള നൂറോളം കലാകാരന്‍മാരുടെ സംഘമാണ്‌ ഇണക്കാളകളെ ചമയിച്ചൊരുക്കുക. ഇവരുടെ കരവിരുതില്‍ കണ്ണഞ്ചിപ്പിക്കുന്ന മാലകളും കൊത്തുപണി ചെയ്‌ത വിഗ്രഹങ്ങളും എല്‍.ഇ.ഡി. സംവിധാനത്തോടെയുള്ള ദീപാലങ്കാരവും ദേശീയ ഗെയിംസ്‌ നടക്കുന്ന തലസ്‌ഥാന നഗരിയില്‍ വള്ളുവനാടിന്റെ പൂര വിസ്‌മയം തീര്‍ക്കും.










from kerala news edited

via IFTTT

തടത്തില്‍ താലപ്പൊലി ഭക്‌തിസാന്ദ്രമായി











Story Dated: Saturday, January 31, 2015 03:36


mangalam malayalam online newspaper

ആനക്കര: പ്രസിദ്ധമായ കൗപ്ര തടത്തില്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി വര്‍ണ്ണാഭമായി. രാവിലെ നടതുറക്കലോടെ ക്ഷേത്ര ചടങ്ങുകള്‍ക്ക്‌ തുടക്കമായി. ഉച്ചക്ക്‌ ശേഷം മൂന്ന്‌ ആനകളുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളിപ്പ്‌ നടന്നു. എഴുന്നളളിപ്പ്‌ ക്ഷേത്രത്തില്‍ എത്തിയതോടെ ഗ്രാമിണവഴികളെ ധന്യമാക്കികൊണ്ട്‌ വിവിധ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ കരിങ്കാളി, തെയ്യം തിറ, പൂക്കാവടി, തകില്‍, നാദസ്വരം, വിവിധവേഷങ്ങള്‍, പൂതന്‍, ബാന്റ്‌, ശിങ്കാരിമേളം, നാസിഡോള്‍ എന്നിവയോടെ കൊടിവരവുകളെത്തി. വൈകീട്ട്‌ വെടിക്കെട്ട്‌, രാത്രിയില്‍ ഡബിള്‍ തായമ്പക, കൊമ്പ്‌, കുഴല്‍, പറ്റ്‌, വിവിധകലാപരിപാടികള്‍ എന്നിവയോടെ ആഘോഷങ്ങള്‍ക്ക്‌ സമാപനമായി.










from kerala news edited

via IFTTT

വാഹന നികുതി കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍











Story Dated: Saturday, January 31, 2015 03:36


മണ്ണാര്‍ക്കാട്‌: അഞ്ച്‌ വര്‍ഷമോ അതിലധികമോ നികുതി കുടിശികയുളള മേട്ടോര്‍ സൈക്കിള്‍, മോട്ടോര്‍ കാര്‍ തുടങ്ങിയ നോണ്‍ ട്രാന്‍സ്‌പോര്‍ട്ട്‌ വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷ, ടാക്‌സി തുടങ്ങിയ എല്ലാതരം വാഹനങ്ങള്‍ക്കും 2014 ഡിസംബര്‍ 31 വരെയുള്ള കുടിശിക നികുതി ഒറ്റത്തവണ അടച്ചു തീര്‍പ്പാക്കാവുന്നതാണെന്ന്‌ മണ്ണാര്‍ക്കാട്‌ ജോയിന്റ്‌ ആര്‍.ടി.ഒ ശിവകുമാര്‍ അറിയിച്ചു. ഇത്തരത്തില്‍ നികുതി അടയ്‌ക്കുന്നതിന്‌ വാഹനത്തിന്റെ ആര്‍.സി, ഇന്‍ഷൂറന്‍സ്‌, വെല്‍ഫെയര്‍ ഫണ്ട്‌ തുടങ്ങിയ രേഖകള്‍ ഹാജരാക്കേണ്ടതില്ല.










from kerala news edited

via IFTTT

എമര്‍ജിംങ്‌ കേരള മെഡിസിന്‍ അവാര്‍ഡ്‌ ഡോ.കമ്മാപ്പക്ക്‌











Story Dated: Saturday, January 31, 2015 03:36


മണ്ണാര്‍ക്കാട്‌: എമര്‍ജിംങ്‌ കേരള ഫ്യൂച്ചര്‍ മെഡിസിന്‍ എക്‌സലന്‍സ്‌ അവാര്‍ഡ്‌ ന്യൂ അല്‍മ ആശുപത്രി മെഡിക്കല്‍ ഡയറക്‌ടര്‍ ഡോ: കെ.എ. കമ്മാപ്പ ഏറ്റുവാങ്ങി. ചടങ്ങില്‍ മന്ത്രി കെ. ബാബു അവാര്‍ഡ്‌ കൈമാറി. എറണാകുളത്ത്‌ എമേര്‍ജിംങ്‌ കേരള സംരംഭകത്വ സമ്മേളനത്തോടനുബന്ധിച്ച്‌ ഡി.സി ബുക്‌സ്, കേരള ടൂറിസം വകുപ്പ്‌, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എന്നിവ സംയുക്‌തമായി സംഘടിപ്പിച്ച ഹെല്‍ത്ത്‌ ടൂറിസം കോണ്‍ക്ലേവ്‌ കേരള 2015ന്റെ ഭാഗമായാണ്‌ ഡോ: കമ്മാപ്പക്ക്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌ ലഭിച്ചത്‌. ആരോഗ്യ മേഖലയില്‍ സാമൂഹ്യ പ്രതിന്ധതയോടെയുളള മികച്ച സംഭാവനകളാണ്‌ ഡോക്‌ടറെ പുരസ്‌കാരത്തിന്‌ അര്‍ഹനാക്കിയത്‌.










from kerala news edited

via IFTTT

ഗര്‍ഭിണിയായ യുവതി കൊല്ലപ്പെട്ട സംഭവം; 13 കാരനെ ജുവനൈല്‍ കോടതി വെറുതെവിട്ടു









Story Dated: Saturday, January 31, 2015 07:08



mangalam malayalam online newspaper

ഇടുക്കി: കഞ്ഞിക്കുഴിയില്‍ ഗര്‍ഭിണിയായ യുവതി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയായ 13 കാരനെ ജുവനൈല്‍ കോടതി വെറുതെവിട്ടു. ഇഞ്ചപ്പാറ നെല്ലിശേരി ഷാജഹാന്റെ മകള്‍ സജിന(25) കൊല്ലപ്പെട്ട കേസിലെ പ്രതിയെയാണ്‌ ജുവനൈല്‍ കോടതി പ്രിന്‍സിപ്പല്‍ ജഡ്‌ജി മുരളീകൃഷ്‌ണ പണ്ടാല വെറുതെ വിട്ടത്‌.


സജീനയെ വീടിനു സമീപത്തെ പുല്‍മേട്ടില്‍ 2012 ജൂലൈ 29നാണ്‌ മരിച്ചനിലയില്‍ കണ്ടത്‌. സംഭവുമായി ബന്ധപ്പെട്ട്‌ ഇവരുടെ വീടിനു സമീപത്ത്‌ താമസിക്കുന്ന എട്ടാംക്ലാസുകാരനെയാണ്‌ കഞ്ഞിക്കുഴി പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട്‌ പോലീസിന്‌ തുമ്പൊന്നും ലഭിച്ചിരുന്നില്ല. സംഭവത്തിന്‌ ശേഷം പ്രദേശത്ത്‌ നിന്ന്‌ മാറി നില്‍ക്കുന്നവരെ കുറിച്ചുള്ള അന്വേഷണമാണ്‌ ഉദ്യോഗസ്‌ഥരെ കുട്ടിയില്‍ എത്തിച്ചത്‌. കഴുത്തില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട്‌ ഉണ്ടായ മുറിവായിരുന്നു മരണകാരണം.


സംഭവദിവസം പശുവിനെ അഴിക്കാന്‍ സമീപത്തെ പുല്‍മേട്ടിലേക്ക്‌ പോയ സജിനയെ ഏറെനേരം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന്‌ പിതാവ്‌ ഷാജഹാന്‍ അന്വേഷിച്ചുചെന്നപ്പോഴാണ്‌ മരിച്ചുകിടക്കുന്നത്‌ കണ്ടത്‌. സംഭവസ്‌ഥലത്ത്‌ മല്‍പ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്‌റ്റുമോര്‍ട്ടത്തില്‍, സജിന നാലുമാസം ഗര്‍ഭിണിയായിരുന്നെന്നും കണ്ടെത്തി.


പുല്‍മേട്ടില്‍ വെച്ച്‌ പ്രതി യുവതിയെ കയറിപ്പിടിച്ചെന്നും ഇക്കാര്യം കുട്ടിയുടെ മാതാപിതാക്കളെ അറിയിക്കുമെന്നും പറഞ്ഞപ്പോള്‍ കൈവശമുണ്ടായിരുന്ന കത്തികൊണ്ട്‌ സജീനയെ കുത്തിയെന്നുമാണ്‌ പ്രോസിക്യൂഷന്‍ കേസ്‌. പ്രാണരക്ഷാര്‍ഥം ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സജീന തട്ടിവീണെന്നും ഈ സമയം കുട്ടി വലിയ കല്ലെടുത്ത്‌ സജീനയുടെ തലയിലിലിട്ട്‌ കൊലപ്പെടുത്തിയെന്നും മൃതദേഹം കുറച്ചുദൂരം വലിച്ചുകൊണ്ടു പോയി താഴ്‌ചയിലേക്ക്‌ തളളിയെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.


സംഭവത്തിന്‌ പിറ്റേന്ന്‌ പ്രതി ഒളിവില്‍ പോയതും ബാലന്റെ ദേഹത്ത്‌ നഖക്ഷതങ്ങള്‍ കാണപ്പെട്ടതും തെളിവായി ഉന്നയിച്ചിരുന്നു. ബാലന്‍ ധരിച്ചിരുന്ന വസ്‌ത്രങ്ങള്‍ ചാണകക്കുഴിയില്‍ കുഴിച്ചിട്ടതും കൊലപ്പെടുത്താന്‍ ഉപയോഗിച്ചതായി പറയുന്ന കത്തി, കല്ല്‌ എന്നിവയും കണ്ടെടുത്തിരുന്നു. സംഭവ സ്‌ഥലത്തിന്‌ സമീപം പ്രതി സൈക്കിള്‍ ചവിട്ടുന്നതു കണ്ടതായും സാക്ഷി മൊഴിയുണ്ടായിരുന്നു. എന്നാല്‍ ഇതിന്‌ ഏതാനും ദിവസം മുമ്പ്‌ വാങ്ങിയ സൈക്കിള്‍ നന്നായി ചവിട്ടാന്‍ ബാലന്‌ അറിയില്ലായിരുന്നെന്നും സംഭവ ദിവസം സൈക്കിളുമായി കൊങ്കിണിപടര്‍പ്പിലേക്ക്‌ വീണതിന്റെ മുറിവാണ്‌ ദേഹത്തു കണ്ടതെന്നുമായിരുന്നു പ്രതിഭാഗം വാദം. സൈക്കിളില്‍ നിന്നും വീണതറിഞ്ഞ പിതാവ്‌ സൈക്കിള്‍ തല്ലി ഒടിക്കാന്‍ ശ്രമിച്ചുവെന്നും ഇതിന്റെ മനോവിഷമത്താല്‍ കുട്ടി നാടുവിട്ടതാണെന്നും പ്രതിഭാഗം വാദിച്ചു.


വസ്‌ത്രങ്ങള്‍ അടക്കമുളള തെളിവുകള്‍ പോലീസ്‌ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും പ്രതിഭാഗം ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട്‌ മറ്റൊരാളെ രണ്ടു ദിവസം പോലീസ്‌ കസ്‌റ്റഡിയില്‍ വെച്ചതും ഇയാള്‍ നാടുവിട്ടതും സംശയാസ്‌പദമാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു.തമിഴ്‌നാട്ടുകാരന്‍ നമ്പിരാജാണ്‌ സജിനയുടെ ഭര്‍ത്താവ്‌. ഇവര്‍ സ്‌നേഹിച്ച്‌ വിവാഹം കഴിച്ചതാണ്‌. ഭര്‍ത്താവ്‌ പിന്നീട്‌ മതപരിവര്‍ത്തനം നടത്തി അബ്‌ദുല്ലയെന്ന പേര്‌ സ്വീകരിച്ചു. എറണാകുളത്ത്‌ ഒരു കടയിലാണ്‌ ഇയാള്‍ ജോലി നോക്കിയിരുന്നത്‌. ഇതിനാല്‍ സജിന അച്‌ഛനമ്മമാരുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്‌. സംഭവസമയത്ത്‌ സജിനക്ക്‌ എട്ടുമാസം പ്രായമുള്ള ഒരു കുട്ടിയുണ്ടായിരുന്നു. യഘാര്‍ഥ പ്രതികളെ അറസ്‌റ്റു ചെയ്‌തിട്ടില്ലെന്ന്‌ കാട്ടി സജിനയുടെ മാതാപിതാക്കളും രംഗത്ത്‌ എത്തിയിരുന്നു.


കൊലചെയ്യപ്പെട്ട സ്‌ഥലത്ത്‌ സ്‌ഥിരമായി ചീട്ടുകളിസംഘം ഉണ്ടായിരുന്നു. സജിനയുടെ മരണശേഷം ഭര്‍ത്താവ്‌ കുട്ടിയെ കാണാന്‍പോലും വരാത്തതും സംശയം വര്‍ധിപ്പിക്കുന്നതാണെന്നും വീട്ടുകാര്‍ പറഞ്ഞിരുന്നു. പോലീസ്‌ കണ്ടെത്തിയ കുട്ടിയെ കുറ്റവാളിയാക്കി അന്വേഷണം അവസാനിപ്പിച്ചെന്നായിരുന്നു അവരുടെ നിലപാട്‌. മകളുടെ യഥാര്‍ഥ കൊലപാതകികളെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡി.ജി.പി, വനിതാ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക്‌ സജിനയുടെ പിതാവ്‌ ഷാജഹാന്‍, മാതാവ്‌ നബീസ എന്നിവര്‍ പരാതി നല്‍കുകയും ചെയ്‌തെങ്കിലും തുടര്‍ അന്വേഷണം ഉണ്ടായില്ല. പ്രതിഭാഗത്തിനു വേണ്ടി അഡ്വ.ജോബി ജോര്‍ജ്‌ കൊച്ചുപറമ്പില്‍, എബി തോമസ്‌ തൊണ്ടമ്പ്രമാലില്‍ എന്നിവര്‍ ഹാജരായി










from kerala news edited

via IFTTT