121

Powered By Blogger

Friday, 30 January 2015

വ്യാജരേഖ ചമച്ച്‌ പഞ്ചായത്ത്‌ ഭൂമി െകെയേറിയവര്‍ക്കെതിരേ നടപടി











Story Dated: Saturday, January 31, 2015 02:17


തലയോലപ്പറമ്പ്‌ : ഗ്രാമപഞ്ചായത്തിന്റെ പത്ത്‌ സെന്റ്‌ ഭൂമി വ്യാജരേഖ ചമച്ച്‌ തട്ടിയെടുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ക്ക്‌ സര്‍ക്കാര്‍ ഉത്തരവായി. നികുതി വകുപ്പ്‌ സെക്രട്ടറിയാണ്‌ ഉത്തരവിട്ടത്‌. ജനുവരി 12ലെ 11286/ഇ2/2014 ഉത്തരവുപ്രകാരം സബ്‌ രജിസ്‌ട്രാര്‍ ഓഫീസിലെ 287/14-ാം നമ്പര്‍ ആധാരം വ്യജമാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ 1908ലെ രജിസ്‌ട്രേഷന്‍ നിയമം 71(3), 83എ എന്നീ വകുപ്പുകള്‍ ഉപയോഗിച്ച്‌ ആധാരം റദ്ദ്‌ ചെയ്യുവാന്‍ കലക്‌ടറാണ്‌ ഉത്തരവ്‌ നല്‍കിയത്‌. വ്യാജആധാരം തയ്യാറാക്കിയ ലൈസന്‍സിക്കെതിരെ ആവശ്യമായ ശിക്ഷാനടപടി സ്വീകരിക്കുവാന്‍ രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്‌ടര്‍ ജനറലിനും ഉത്തരവ്‌ നല്‍കിയിട്ടുണ്ട്‌.


വ്യാജപ്രമാണം ചമച്ചതില്‍ പങ്കാളിയാണെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ ഗ്രാമപഞ്ചായത്ത്‌ അംഗം ജോസ്‌ വി.ജേക്കബ്ബിനെതിരെ ആര്‍.ഐ.ജിയുടെ 2014 ഒക്‌ടോബര്‍ 25ലെ ആര്‍.ആര്‍ 5-12380 നമ്പര്‍ പ്രകാരം നടപടി സ്വീകരിക്കുവാന്‍ നികുതി വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ്‌ നല്‍കി. ശിക്ഷനടപടികള്‍ ഉടന്‍ നടപ്പിലാക്കണമെന്നും, വ്യാജആധാരം റദ്ദുചെയ്‌ത്‌ ജില്ലാകളക്‌ടര്‍ ഉടന്‍ ഉത്തരവിറക്കണമെന്നും എല്‍.ഡി.എഫ്‌ പഞ്ചായത്ത്‌ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.


വ്യാജരേഖ ചമയ്‌ക്കുന്നതില്‍ പങ്കാളിയാണെന്ന്‌ തെളിഞ്ഞ ജോസ്‌ വി.ജേക്കബ്‌ പഞ്ചായത്ത്‌ അംഗത്വം രാജിവെക്കണമെന്നും, ബി.ഒ.ടി ബസ്‌ ടെര്‍മിനലുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീങ്ങിയ സ്‌ഥിതിക്ക്‌ ടെര്‍മിനലിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും എല്‍.ഡി.എഫ്‌ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ എല്‍.ഡി.എഫ്‌ പഞ്ചായത്ത്‌ കമ്മിറ്റി കണ്‍വീനര്‍ സി.എം കുസുമന്‍, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സെലീനാമ്മ ജോര്‍ജ്‌ജ്‌, അഡ്വ. എന്‍. ചന്ദ്രബാബു, സക്കീര്‍ ഹുസൈന്‍, കെ.കെ സിദ്ധീക്ക്‌, ടി.എന്‍ സുരേന്ദ്രന്‍, എ.എന്‍ അനി, സി.എ മാഹിന്‍, എം.പി ജയപ്രകാശ്‌, പി.പി കലേശന്‍, കെ.പി പ്രശോഭന്‍ എന്നിവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT