ഉമയനല്ലൂര്‍ ജമാഅത്ത് വെല്‍ഫെയര്‍ അസോസിയേഷന്‍ രൂപവത്കരിച്ചു
Posted on: 31 Jan 2015
റാസല്‍ഖൈമ: യു.എ.ഇയിലെ ഉമയനെല്ലൂര്‍ ജമാ അത്ത് അംഗങ്ങളുടെ കൂട്ടായ്മയായി ഉമയനെല്ലൂര്‍ ജമാ അത്ത് വെല്‍ഫയര്‍ അസോസിയേഷന്‍ രൂപവത്കരിച്ചു. വിവിധ എമിറേറ്റുകളിലുള്ള ജമാ അത്ത് അംഗങ്ങളുടെ ക്ഷേമത്തിനും പരസ്പര സഹായമനോഭാവം വളര്‍ത്തിയെടുക്കുന്നതിനും വേണ്ടിയാണ് ഈ കൂട്ടായ്മ ശ്രമിക്കുകയെന്ന ് പ്രഥമ ചെയര്‍മാനായി ചുമതലയേറ്റ എം.കെ സബീര്‍ പറഞ്ഞു. സിദ്ധിഖ് കുഴിവേലി സ്വാഗതവും യൂസഫ് ഖാലിദ് നന്ദിയും പറഞ്ഞു. അബ്ദുവാഹിദ്, നജുമുദ്ദീന്‍ അലിയാരു കുഞ്ഞ്, മനോജ്, ഷഹീര്‍, നിഷാദ്, സുല്‍ഫിക്കര്‍, സിദ്ധിഖ്, നിസാര്‍ എന്നിവരടങ്ങുന്ന മാനേജിങ് കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു. വിവരങ്ങള്‍ക്ക് 050 6398423, 056 1182288.
from kerala news edited
via IFTTT