Story Dated: Friday, January 30, 2015 08:58
തിരുവനന്തപുരം: ഫാനില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചയാള്‍ ഫാനിലെ കെട്ടഴിഞ്ഞ് താഴെ വീണ് മരിച്ചു. വര്‍ക്കല ഓടയം ഇടപ്പറമ്പ് ക്ഷേത്രത്തിന് സമീപം തുണ്ടുവയല്‍ വീട്ടില്‍ താജുദ്ദീനാണ് (72) മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണ് സംഭവം.
വൈകുന്നേരം താജുദീന്റെ ഭാര്യ സൈഫുന്നീസ ബന്ധുവീട്ടില്‍ പോയി മടങ്ങിയെത്തിയപ്പോള്‍ വീട് അകത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. സംശയം തോന്നിയ ഇവര്‍ നാട്ടുകാരുടെ സഹായത്തോടെ വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് താജുദ്ദീനെ ഹാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാനില്‍ കെട്ടിത്തൂങ്ങാന്‍ ശ്രമിച്ച താജുദ്ദീന്‍ കെട്ടഴിഞ്ഞ് വീണതാകാമെന്ന് പോലീസ് പറഞ്ഞു. കഴുത്തില്‍ പ്ലാസ്‌റ്റിക് കയര്‍ മുറുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ആര്‍ പ്രതാപന്‍നായര്‍, വര്‍ക്കല സി.ഐ ബി. വിനോദ്, അയിരൂര്‍ എസ്.ഐ ജി. സുനില്‍ എന്നിവര്‍ സ്‌ഥലത്ത് എത്തി മേല്‍നടപടി സ്വീകരിച്ചു. തിരുവനന്തപുരത്ത് നിന്ന് ഫോറന്‍സിക്ക് വിഭാഗവും സ്‌ഥലത്തെത്തി പരിശോധന നടത്തി. മെഡിക്കല്‍ കോളേജില്‍ പോസ്‌റ്റുമാര്‍ട്ടം നടത്തി ഓടയം വലിയപള്ളിയില്‍ കബറടക്കി. മക്കള്‍: സാബു, സജീവ്.
from kerala news edited
via IFTTT