Story Dated: Friday, January 30, 2015 05:26
കല്‍പ്പറ്റ: സ്വകാര്യബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. പുത്തുര്‍വയല്‍ എ ആര്‍ ക്യാമ്പിനടുത്തുള്ള കാരാട്ട് വീട്ടില്‍ ഹുസൈന്‍-സൈനബ ദമ്പതികളുടെ മകന്‍ നിയാസാ(24)ണ് മരിച്ചത്. വ്യാഴാഴ്‌ച രാവിലെ ഒന്‍പതോടെയായിരുന്നു അപകടം. സര്‍വീസ് സ്‌റ്റേഷനടുത്തുള്ള ഇടവഴിയില്‍ നിന്നും മെയിന്‍ റോഡിലേക്ക് കയറുന്നതിനിടെ മേപ്പാടിയില്‍ നിന്നും കല്‍പ്പറ്റയ്‌ക്ക് വരികയായിരുന്നു എല്‍ദോ ബസാണ് യുവാവിനെ ഇടിച്ചത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്‌ഥലത്തുതന്നെ മരിച്ചു.
സ്‌കൂള്‍വിദ്യാര്‍ഥികളെ കയറ്റുന്നതൊഴിവാക്കാന്‍ എ.ആര്‍ ക്യാമ്പിനടുത്തുള്ള സ്‌റ്റോപ്പില്‍ നിര്‍ത്താതെ ബസ് വേഗത്തില്‍ പോവുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. ആളെ കയറ്റാന്‍ ബസ് സ്‌റ്റോപ്പില്‍ നിറുത്തുമെന്ന് കരുതി നിയാസ് ബൈക്ക് മുന്നോട്ടെടുത്തപ്പോഴാണ് അപകടമുണ്ടായത്. സ്‌റ്റോപ്പിന് അടുത്തെത്തിയപ്പോള്‍ വേഗത കുറച്ച ബസ് നിറുത്തുന്നതിനു പകരം പെട്ടന്ന് അമിതവേഗതയില്‍ മുന്നോട്ടെടുക്കുകയായിരുന്നുവെന്നും ഇടക്കിടെ വിദ്യാര്‍ഥികളെ കയറ്റാതെ ഈ ബസ് പോകാറുണ്ടെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി. കൂലിപണിയെടുത്ത് ജീവിത മാര്‍ഗം കണ്ടെത്തിയിരുന്ന നിയാസിനെ് ഒരാഴ്‌ച മുന്‍പാണ് വിംസ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ലഭിച്ചത്. സഹോദരങ്ങള്‍: നിഷാദ്, നിസാം.
from kerala news edited
via IFTTT