121

Powered By Blogger

Friday, 30 January 2015

എം.എല്‍.എ.യുടെ ഉറപ്പിന്‍മേല്‍ വെറ്ററിനറി സര്‍വകലാശാലയുടെ പദ്ധതികള്‍ തല്‍ക്കാലം മാറ്റില്ല











Story Dated: Friday, January 30, 2015 02:56


കല്‍പ്പറ്റ: സംസ്‌ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്‌ത് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമെന്ന കല്‍പ്പറ്റ എം.എല്‍.എ എം.വി ശ്രേയാംസ്‌കുമാറിന്റെ ഉറപ്പിനെ തുടര്‍ന്ന്‌, പുക്കോട്‌ വെറ്ററിനറി സര്‍വകലാശാലയുടെ ഏഴ്‌ പദ്ധതികള്‍ അന്യ ജില്ലകളിലേക്ക്‌ മാറ്റാനുള്ള തീരുമാനം താല്‍ക്കാലികമായി മരവിപ്പിക്കാന്‍ ബോര്‍ഡ്‌ ഓഫ്‌ മാനേജ്‌മെന്റ്‌ യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡ്‌ ഓഫ്‌ മാനേജ്‌മെന്റ്‌ യോഗത്തില്‍ ശ്രേയാംസ്‌കുമാര്‍ പങ്കെടുത്തിരുന്നു. പാരിസ്‌ഥിതിക പ്രാധാന്യമുള്ള ലക്കിടിയിലെ ഭൂമിയില്‍ കുന്നിടിച്ച്‌ നിരത്തി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്‌ തടഞ്ഞുകൊണ്ട്‌ ഗ്രീന്‍ ട്രിബ്യൂണല്‍ ഉത്തരവായതോടു കൂടിയാണ്‌ 28 കോടിയുടെ ഏഴ്‌ പദ്ധതികള്‍ അനിശ്‌ചിതത്വത്തിലായത്‌. വയനാട്ടില്‍ കെട്ടിട നിര്‍മാണം നടത്താന്‍ കഴിയുന്നില്ലെങ്കില്‍ അവ അന്യ ജില്ലകളിലെ കാമ്പനുകളിലേക്ക്‌ മാറ്റാനാണ്‌ വെറ്ററിനറി സര്‍വകലാശാലാ അധികൃതര്‍ തീരുമാനിച്ചിരുന്നത്‌. ഇതു സംബന്ധിച്ചു തീരുമാനമെടുക്കാന്‍ ചേര്‍ന്ന യോഗത്തിലാണ്‌ ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ.യുടെ ഉറപ്പ്‌ പരിഗണിച്ച്‌ അധികൃതര്‍ തീരുമാനം രണ്ടാഴ്‌ചത്തേക്ക്‌ മാറ്റിയത്‌. ആദിവാസികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നിശ്‌ചയിച്ച ഭൂമിയിലാണ്‌ വെറ്ററിനറി സര്‍വകലാശാല കെട്ടിടം നിര്‍മിക്കുന്നതെന്ന്‌ ചൂണ്ടിക്കാട്ടി ചില പരിസ്‌ഥിതി, ആദിവാസി സംഘടനകളും പ്രതിഷേധവുമായി രംഗത്തു വരുകയും ചെയ്‌തതോടെ കടുത്ത തീരുമാനമെടുക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.










from kerala news edited

via IFTTT

Related Posts:

  • വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി Story Dated: Wednesday, January 14, 2015 07:59മാനന്തവാടി: കൊയിലേരി പാലത്തിനടിയില്‍ ആദിവാസി വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി. കമ്മന പുതുക്കാട്ട്‌ കോളനിയിലെ ചാമനെ(65)യാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഇന്നലെ രാവിലെ 8… Read More
  • അപൂര്‍വ്വ കാഴ്‌ച്ചകളൊരുക്കി ജൈവ വൈവിധ്യ പ്രദര്‍ശനം Story Dated: Monday, January 12, 2015 04:24മാനന്തവാടി: ഒരു കാലത്ത്‌ പ്രിയ ഭക്ഷണമായിരുന്ന കിഴങ്ങു വര്‍ഗങ്ങളും അന്യം നിന്നു പോകുന്ന പാരമ്പര്യ നെല്‍ വിത്തിനങ്ങളും ജനങ്ങള്‍ക്കു പരിചയപ്പെടുത്തി ജൈവവൈവിധ്യം തിരിച്ചു കൊണ്ടുവ… Read More
  • ഹോട്ടലില്‍ അതിക്രമം കാട്ടിയതായി പരാതി Story Dated: Tuesday, January 13, 2015 07:10കല്‍പ്പറ്റ: രാത്രിയില്‍ മദ്യപിച്ചെത്തിയ സംഘം കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന വയനാട്‌ എംപയര്‍ ഹോട്ടലില്‍ കയറി ബഹളമുണ്ടാക്കുകയും ഹോട്ടലിലുണ്ടായിരുന്ന ജീവനക്കാരെയും കടയുടമയെ… Read More
  • ജമീല Story Dated: Monday, January 12, 2015 06:18പുല്‍പ്പള്ളി: ബൈക്കില്‍ നിന്നും തെറിച്ച്‌ വീണ്‌ വീട്ടമ്മ മരിച്ചു. മുള്ളന്‍കൊല്ലി കുന്നുംപുറത്ത്‌ മൂസയുടെ ഭാര്യ ജമീല (50) യാണ്‌ മരിച്ചത്‌. ഞായറാഴ്‌ച ഉച്ചയോടെ സുരഭിക്കവലയിലെ ബന… Read More
  • മരക്കമ്പ്‌ തലയില്‍ വീണ്‌ തൊഴിലാളി മരിച്ചു Story Dated: Wednesday, January 14, 2015 07:59പുല്‍പ്പളളി: മരം വെട്ടുന്നതിനിടയില്‍ മുകളില്‍ തൂങ്ങിനിന്ന വൃക്ഷശിഖരം തലയില്‍ വീണ്‌ തൊഴിലാളി മരിച്ചു. മരകാവ്‌ കീനാതോപ്പില്‍ തോമസ്‌ എന്ന തങ്കച്ചന്‍(52) ആണ്‌ അപകടത്തില്‍പ്പെ… Read More