ഇന്ത്യന്‍ മീഡിയ ഫോറം മാധ്യമ പുരസ്‌കാരം ടി. സോമന്‍ ഏറ്റുവാങ്ങി
Posted on: 31 Jan 2015
ദോഹ:
ഖത്തറിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരം മാതൃഭൂമി കണ്ണൂര്‍ യൂണിറ്റിലെ സ്‌പെഷല്‍ കറസ്‌പോണ്ടന്റ് ടി. സോമന്‍ ഏറ്റുവാങ്ങി. സലത്ത ജദീദിലെ സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ ഐ.എം.എഫ്. രക്ഷാധികാരിയും ഇന്ത്യന്‍ അംബാസഡറുമായ സഞ്ജീവ് അറോറയാണ് പുരസ്‌കാരം സമ്മാനിച്ചത്.
ദൃശ്യമാധ്യമരംഗത്തെ മികച്ച റിപ്പോര്‍ട്ടിനുള്ള പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ജയ്‌സണ്‍ മണിയങ്ങാടിനും സമ്മാനിച്ചു.
പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ദോഹ ബാങ്ക് സി.ഇ.ഒ. ഡോ. ആര്‍. സീതാരാമന്‍, ലുലു ഖത്തര്‍ റീജ്യന്‍ ഡയറക്ടര്‍ എം.എം. അല്‍താഫ് എന്നിവര്‍ സംസാരിച്ചു.
from kerala news edited
via IFTTT