Story Dated: Saturday, January 31, 2015 02:18
തിരുവനന്തപുരം: കിള്ളിപ്പാലത്ത് കാറില്‍ കടത്തിക്കൊണ്ടുവന്ന നാലുലക്ഷം രൂപ വിലമതിക്കുന്ന 16 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ കിള്ളിപ്പാലത്ത് സെയില്‍ ടാക്‌സ് ഇന്റലിജന്‍സ് സ്‌ക്വാഡാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. പരിശോധനയ്‌ക്കായി വാഹനം നിര്‍ത്തിച്ചെങ്കിലും വാഹനത്തിലുണ്ടായിരുന്ന മൂന്നുപേര്‍ ഇറങ്ങി ഓടിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിപണിയില്‍ നാലുലക്ഷം രൂപ വിലമതിക്കുന്ന 16 ചാക്ക് പാന്‍പരാഗ്, ചൈനികൈനി തുടങ്ങിയ നിരോധിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തത്. പുകയില ഉല്‍പ്പന്നങ്ങളും വാഹനങ്ങളുമടക്കം അധികൃതര്‍ ഫോര്‍ട്ട് പോലീസിന് കൈമാറി. സെയില്‍ ടാക്‌സ് ഉദ്യോഗസ്‌ഥരുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ഫോര്‍ട്ട് പോലീസ് കേസെടുത്തു.
from kerala news edited
via IFTTT