121

Powered By Blogger

Friday, 30 January 2015

റോഡ്‌ ഗതാഗതയോഗ്യമാക്കാന്‍ തുടക്കോടിലെ കുരുന്നുകള്‍ സമരമുഖത്തേക്ക്‌











Story Dated: Saturday, January 31, 2015 02:18


വെള്ളറട: സര്‍ക്കാരിന്റെ അവഗണനക്കെതിരെ തുടക്കോടിലെ കുരുന്നുകള്‍ സമരമുഖത്തേക്ക്‌ ഇറങ്ങാന്‍ ഒരുങ്ങുന്നു. ആര്യന്‍കോട്‌ -വെള്ളറട റോഡിന്റെ പുന:നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്‌ കരാറുകാരനും സര്‍ക്കാരും അധികൃതരും കാണിക്കുന്ന അനാസ്‌ഥക്കെതിരെയാണ്‌ വെള്ളറട- അഞ്ചുമരങ്കാല തുടക്കോടിലെ കുരുന്നുകള്‍ സമരമുഖത്തേക്കെത്തുന്നത്‌. ഫെബ്രുവരി 28ന്‌ മുന്നോടിയായി റോഡിന്റെ പണിപൂര്‍ത്തിയാക്കി ഗതാഗത യോഗ്യമാക്കിയില്ലെങ്കില്‍ പത്തുവയസിനു താഴെ പ്രായമുള്ള ഒരുകൂട്ടം കുട്ടികള്‍ സമരമുഖത്ത്‌ എത്തുമെന്നാണ്‌ മുന്നറിയിപ്പു നല്‍കുന്നത്‌.


റോഡിനോട്‌ തുടരുന്ന അനാസ്‌ഥകള്‍ ചൂണ്ടിക്കാട്ടി പ്രചരണ ബോര്‍ഡുകളും റോഡില്‍ കുന്നുകൂട്ടിയിട്ടിരിക്കുന്ന മെറ്റല്‍ കഷണങ്ങള്‍ക്ക്‌ പുറത്തു കരിങ്കൊടികള്‍ നാട്ടിയും തങ്ങളുടെ പ്രതിഷേധം ഇതിനോടകം കുഞ്ഞുങ്ങള്‍ അറിയിച്ചു കഴിഞ്ഞു. തുടക്കോട്‌ ഏനാസ്‌ നാടാര്‍ മെമ്മോറിയല്‍ യുവധാര ആര്‍ട്‌സ് ആന്‍ഡ്‌ സ്‌പോര്‍ട്‌സ് ക്ലബിലെ ബാലഐക്യവേദി സമിതി പ്രവര്‍ത്തകരാണ്‌ സമരത്തിന്‌ മേല്‍നോട്ടം വഹിക്കുന്നത്‌. റോഡുപണികള്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞ അധികൃതര്‍ പണിക്കായി റോഡുവക്കില്‍ നിക്ഷേപിച്ച പാറപൊടികളും കഷ്‌ണങ്ങളും പ്രദേശത്ത്‌ വ്യാപകമായ ആരോഗ്യ പ്രശ്‌നമാണ്‌ സൃഷ്‌ടിക്കുന്നത്‌.


അന്തരീക്ഷത്തില്‍ കുമിഞ്ഞു കൂടിനില്‍ക്കുന്ന പൊടിപടലങ്ങള്‍ ശ്വസിക്കുന്ന കുട്ടികളും മുതിര്‍ന്നവരുമായ പലരുംവിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്‌. യാത്രാദുരിതവും ആരോഗ്യ പ്രശ്‌നങ്ങളും മാത്രം സമ്മാനിക്കുന്ന വെള്ളറട ആര്യന്‍കോട്‌ റോഡ്‌ കരാര്‍ ഏറ്റെടുത്ത വ്യവസ്‌ഥയില്‍ തന്നെ പൂര്‍ത്തിയാക്കി നല്‍കിയില്ലെങ്കില്‍ ശക്‌തമായ സമര പരിപാടികള്‍ തന്നെ കാഴ്‌ചവയ്‌ക്കുമെന്ന്‌ നാട്ടുകാരും മുന്നറിയിപ്പു നല്‍കി.










from kerala news edited

via IFTTT