Story Dated: Friday, January 30, 2015 08:37
കൊല്‍ക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ തൃണമുല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുകുള്‍ റോയിയെ സി.ബി.ഐ ചോദ്യം ചെയ്‌തു. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്കിലെ സി.ബി.ഐ ഓഫീസില്‍ മുകുള്‍ റോയിയെ വിളിച്ചുവരുത്തി അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്‌തു. അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്ന് മുകുള്‍ റോയി പറഞ്ഞു. സത്യം പുറത്ത് വരണമെന്നും എപ്പോള്‍ വിളിപ്പിച്ചാലും താന്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്നും മുകുള്‍ റോയി മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ നിരവധി തവണ ചോദ്യം ചെയ്യലിന് വിളിപ്പിച്ചെങ്കിലും മുകുള്‍ റോയി ഒഴിഞ്ഞു മാറിയ റോയി ഇന്ന് ഹാജരാകാന്‍ തയ്യാറാവുകയായിരുന്നു.
from kerala news edited
via IFTTT