വി. സെബാസ്ത്യനോസിന്റെ തിരുനാള്‍ ആഘോഷിച്ചു
Posted on: 31 Jan 2015
ദുബായ്: ഗള്‍ഫിലെ ഏറ്റവുംവലിയ കത്തോലിക്ക ദേവാലയമായ, ദുബായ് സെന്റ് മേരീസ് കത്തോലിക്ക പള്ളിയിലെ മലയാളി കത്തോലിക്ക സമൂഹം, വിശുദ്ധ സെബാസ്ത്യനോസിന്റെ അമ്പുതിരുനാള്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. തിരുനാളിനോടനുബന്ധിച്ച് നടന്ന ആഘോഷമായ പാട്ടുകുര്‍ബ്ബാനയ്ക്ക്, അബുദാബി മുസഫയില്‍ നിര്‍മിക്കുന്ന പുതിയ കത്തോലിക്ക പള്ളിയിലെ ഫാ. ജോണ്‍ കാര്‍മികത്വം വഹിച്ചു. ദുബായ് സെന്റ് മേരീസ് കത്തോലിക്ക പള്ളിവികാരി ഫാ. ലെനി കോന്നുള്ളി, സഹ വികാരി ഫാ. വര്‍ഗീസ് സെറാഫിന്‍, ഫാ ബിജു, ഫാ. തോമസ് സെബാസ്റ്റ്യന്‍, ഫാ. അജു, ഫാ. തര്യന്‍ എന്നിവരും തിരുനാള്‍ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കി.
വാദ്യമേളങ്ങളും പട്ടുകുടകളും കൊടികളുമായി തിരുനാള്‍ പ്രദക്ഷിണം, ലദീഞ്ഞ്, നേര്‍ച്ചവിതരണം എന്നിവയും ഇതോടൊപ്പംനടന്നു. വിശുദ്ധ സെബാസ്ത്യനോസിന്റെ രൂപം എഴുന്നള്ളിപ്പിനൊപ്പം വിശുദ്ധകുര്യാക്കോസ് ഏലിയാസ് ചാവറയുടെയും വിശുദ്ധ ഏവുപ്രാസ്യമ്മയുടെയും രൂപങ്ങളും ഘോഷയാത്രയില്‍ അണിനിരന്നു. ഏഴായിരത്തോളം പേര്‍ ആഘോഷങ്ങളില്‍ സംബന്ധിച്ചു.
from kerala news edited
via IFTTT