Story Dated: Saturday, January 31, 2015 08:16
ന്യൂഡല്‍ഹി: നിര്‍ദേഷിയായ ഫലിതങ്ങള്‍ നടത്തി വിവാദങ്ങള്‍ സൃഷ്‌ടിക്കാറുള്ള പ്രസ് കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കട്‌ജു ഡല്‍ഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും വിവാദമുണ്ടാക്കുന്നു. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥി കിരണ്‍ബേദിയേയും ആംആദ്‌മിപാര്‍ട്ടിയില്‍ നിന്നും ബിജെപിയിലെത്തിയ ഷസിയാ ഇല്‍മിയേയും താരതമ്യപ്പെടുത്തി നടത്തിയ ട്വീറ്റാണ് വിവാദമായിരിക്കുന്നത്.
ഡല്‍ഹിയില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥി കിരണ്‍ബേദിയേക്കാള്‍ ആംആദ്‌മിപാര്‍ട്ടിയില്‍ നിന്നും ബിജെപിയില്‍ എത്തിയ ഷസിയാ ഇല്‍മി കൂടുതല്‍ സുന്ദരിയാണെന്നും ഡല്‍ഹിയില്‍ ബേദിക്ക് പകരം ബിജെപി ഷസിയയെ മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥി ആക്കണമായിരുന്നെന്നുമുള്ള ട്വീറ്റ്‌്. ജനങ്ങള്‍ വോട്ട് ചെയ്യുന്നത് സുന്ദര മുഖങ്ങള്‍ക്കാണ്. ഷസിയയ്‌ക്ക് വോട്ട് ചെയ്യുന്നത് പോലെ ജനങ്ങള്‍ മറ്റാര്‍ക്കും വോട്ട് ചെയ്യില്ലെന്നും കട്‌ജു കുറിച്ചു. കിരണ്‍ ബേദിയേക്കാള്‍ സുന്ദരിയാണ് ഷസിയാ ഇല്‍മി. അവരെ ബിജെപി മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നെങ്കില്‍ ഡല്‍ഹിയില്‍ അവര്‍ മികച്ച വിജയം നേടുമായിരുന്നു.
ക്ര?യേഷ്യയിലായാല്‍ പോലും ജനങ്ങള്‍ സുന്ദരമുഖങ്ങളെയാണ് തിരയുന്നത്. താനായാല്‍ പോലും ഷസിയയെപോലെ ഒരാള്‍ക്ക് കിട്ടുന്നത് പോലെ തനിക്ക് വോട്ട് ലഭിക്കില്ലെന്ന് കട്‌ജു പറഞ്ഞു. പ്രസ്‌താവന വിമര്‍ശകര്‍ ഏറ്റെടുത്തതോടെ വലിയ സംഭവമായി മാറിയിരിക്കുകയാണ്. കട്‌ജുവിന്റെ പ്രസ്‌താവന ലൈംഗിക ചുവയുള്ളതാണ് എന്നാരോപിച്ച് അനേകരാണ് അദ്ദേഹത്തെ വിമര്‍ശിച്ച് മറു ട്വീറ്റ് നടത്തിയത്. അതേസമയം തന്റെ അഭിപ്രായത്തെ വെറും തമാശയായി എടുക്കണമെന്ന് വിമര്‍ശകരോട് കട്‌ജു ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്.
from kerala news edited
via IFTTT