121

Powered By Blogger

Friday, 30 January 2015

സ്വകാര്യ ബസ്‌ യാത്രയ്‌ക്കിടെ ആസിഡ്‌ ആക്രമണം; 75 കാരന്‌ പന്ത്രണ്ട്‌ വര്‍ഷം തടവുശിക്ഷ









Story Dated: Friday, January 30, 2015 04:08



mangalam malayalam online newspaper

കാസര്‍കോട്‌ : സ്വകാര്യ ബസില്‍ യാത്രക്കാര്‍ക്കു നേരെ ആസിഡ്‌ ആക്രമണം നടത്തിയ എഴുപത്തിയഞ്ചുകാരന്‌ 12 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും. വെള്ളരിക്കുണ്ട്‌ സ്വദേശി സോളമന്‍ തോമസിനാണ്‌ കാസര്‍കോട്‌ ജില്ലാ സെഷന്‍സ്‌ ജഡ്‌ജി എം.ജെ ശക്‌തിധരന്‍ ശിക്ഷവിധിച്ചത്‌. പിഴയടയ്‌ക്കുന്ന തുക പരുക്കേറ്റവര്‍ക്ക്‌ നഷ്‌ടപരിഹാരമായി നല്‍കണമെന്നും പിഴയടയ്‌ക്കാത്ത പക്ഷം രണ്ടുവര്‍ഷം കൂടുതല്‍ തടവ്‌ ശിക്ഷ അനുഭവിക്കണമെന്നും വിധിയില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.


2014 മേയ്‌ മൂന്നിന്‌ കാഞ്ഞങ്ങാട്‌-ചെറുപുഴ റൂട്ടില്‍ സര്‍വ്വീസ്‌ നടത്തുന്ന സ്വകാര്യ ബസിലാണ്‌ കേസിന്‌ ആസ്‌പദമായ സംഭവം ഉണ്ടായത്‌. മദ്യലഹരിയില്‍ ബസില്‍ കയറിയ പ്രതി സ്‌ത്രീ യാത്രക്കാരുടെ സമീപമെത്തി അശ്ലീല ആഗ്യങ്ങള്‍ കാണിച്ചതിനെ ബസ്‌ യാത്രക്കാരനായ ജിബിന്‍ ചോദ്യം ചെയ്‌തതാണ്‌ പ്രകോപനത്തിന്‌ ഇടയാക്കിയത്‌. പ്രകോപിതനായ പ്രതി ഒന്നര വയസ്സുകാരിയായ മകളെ മടിയിലിരുത്തി യാത്ര ചെയ്യുകയായിരുന്ന ജിബിന്റെ നേര്‍ക്ക്‌ കുപ്പിയില്‍ കരുതിയിരുന്ന ആസിഡ്‌ ഒഴിക്കുകയായിരുന്നു. സഹയാത്രികരായ ഓമനക്കുട്ടന്‍, ഉണ്ണി എന്നിവര്‍ക്കും ആസിഡ്‌ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.










from kerala news edited

via IFTTT