121

Powered By Blogger

Friday, 30 January 2015

വീട്ടമ്മയെ സരിതാ നായരോടുപമിച്ച റിമിടോമിക്കെതിരെ വക്കീല്‍ നോട്ടീസ്‌











Story Dated: Saturday, January 31, 2015 03:32


മലപ്പുറം: നിലമ്പൂരില്‍ നടന്ന ഗാനമേള പ്രോഗ്രാം വേദിയില്‍ വെച്ച്‌ വീട്ടമ്മയെ സരിതാ നായരോടുപമിച്ച്‌ അപമാനിച്ചതിന്‌ പ്രശസ്‌ത ഗായികയും റിയാലിറ്റിഷോ അവതാരകയുമായ റിമി ടോമിക്കെതിരെ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ വക്കീല്‍ നോട്ടീസ്‌. തുവ്വൂര്‍ പരേതനായ പൂളക്കല്‍ ശ്രീധരന്റെ ഭാര്യ പി വിലാസിനി (55) ആണ്‌ അഭിഭാഷകന്‍ എ പി മുഹമ്മദ്‌ ഇസ്‌മയില്‍ മുഖേന പത്തുലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ നോട്ടീസയച്ചത്‌. 2015 ജനുവരി 12ന്‌ നിലമ്പൂര്‍ പാട്ടുത്സവത്തോടനുബന്ധിച്ച്‌ നടന്ന പ്രോഗ്രാമിലാണ്‌ സംഭവം. പ്രോഗ്രാം അവതരിപ്പിച്ചു കൊണ്ടിരുന്ന റിമിടോമി പരിപാടി കാണാനെത്തിയ വിലാസിനിയെ വേദിയിലേക്ക്‌ നിര്‍ബ്ബന്ധിച്ച്‌ വിളിക്കുകയും ആയിരങ്ങളുടെ മുന്നില്‍ വെച്ച്‌ നിലമ്പൂരിന്റെ സരിതാ നായര്‍ എന്ന്‌ അഭിസംബോധന ചെയ്യുകയുമായിരുന്നു. ഏറെ അപമാനിതയായ വിലാസിനിയെ സേ്‌റ്റജിലേക്ക്‌ വിളിച്ചു വരുത്തിയ അപരിചിതനായ മറ്റൊരാള്‍ക്കൊപ്പം നൃത്തം ചെയ്യിപ്പിച്ചുവെന്നും ഇത്‌ കടുത്ത മാനസിക പീഡനത്തിന്‌ ഇടവരുത്തിയെന്നുമാണ്‌ നോട്ടീസില്‍ ആരോപിച്ചിട്ടുള്ളത്‌. സംഭവത്തിന്റെ വീഡിയോ ചിത്രങ്ങള്‍ വാട്‌സാപ്പ്‌, ഫേസ്‌ ബുക്ക്‌ തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്നുവെന്നും പ്രോഗ്രാം കഴിഞ്ഞ്‌ പുറത്തിറങ്ങിയ തന്നെ ആളുകള്‍ സരിതാ നായരെന്ന്‌ വിളിച്ച്‌ അപമാനിച്ചതായും വിലാസിനി ആരോപിക്കുന്നു. പ്രോഗ്രാം സ്‌പോണ്‍സറെ വേദിയിലേക്ക്‌ വിളിച്ചു വരുത്തി തനിക്കു സമ്മാനമായി നല്‍കുമെന്ന്‌ പ്രഖ്യാപിച്ച രണ്ടു പവന്‍ സ്വര്‍ണ്ണ കമ്മല്‍ നല്‍കിയില്ലെന്നും വിലാസിനി പറയുന്നു.










from kerala news edited

via IFTTT

Related Posts:

  • പാമ്പുകടിയേറ്റ്‌ മരിച്ചു Story Dated: Thursday, December 18, 2014 09:11പാലക്കാട്‌: വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന വിദ്യാര്‍ഥി പാമ്പുകടിയേറ്റ്‌ മരിച്ചു. കല്ലേക്കുളങ്ങര പണ്ടാരക്കളം ശ്രീനിവാസന്റെ മകന്‍ ശ്രീജിത്ത്‌(11) ആണ്‌ മരിച്ചത്‌. ഇന്നലെ പുല… Read More
  • ഉത്തരാഖണ്ഡില്‍ മഞ്ഞുവീഴ്ച; മരണസംഖ്യ 24 ആയി Story Dated: Thursday, December 18, 2014 09:47ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഈ സീസണിലുണ്ടായ മഞ്ഞുവീഴ്ചയില്‍ 24 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച മുതല്‍ കുമോണ്‍ മേഖലയില്‍ അനുഭവപ്പെട്ട കൊടുംതണുപ്പില്‍ 13 പേര്‍ കൊല്… Read More
  • 12കുപ്പി വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍ Story Dated: Thursday, December 18, 2014 01:47പെരിന്തല്‍മണ്ണ: 12കുപ്പി വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. ക്രിസ്‌തുമസ്‌ ദിനാഘോഷങ്ങളുടെ ഭാഗമായി എക്‌സൈസ്‌ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രത്യേക റെയ്‌ഡിലാണു മങ്കറ ഞ… Read More
  • പയേ്ോളി പഞ്ചായത്തില്‍ ജല ഗുണനിലവാരം ഉറപ്പുവരുത്തുന്നു Story Dated: Wednesday, December 17, 2014 02:04കോഴിക്കോട്‌:പയേ്ോളി ഗ്രാമപഞ്ചായത്തില്‍ ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും സമ്പൂര്‍ണ ജല ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുമായി കോഴിക്കോട്‌ സി.ഡബ്ലിയു.ആര്‍.എം. സഹകരണത്തോടെ നട… Read More
  • അധ്യാപകന്‍ ട്രെയിനിലെ ടോയിലറ്റില്‍ മരിച്ചനിലയില്‍ Story Dated: Thursday, December 18, 2014 09:11എടപ്പാള്‍: സ്‌കൂളിലേക്കെന്നു പറഞ്ഞു വീട്ടില്‍ നിന്നുംപോയ അധ്യാപകനെ ചെന്നെ എഗ്മോര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിലെ ടോയിലറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി… Read More