തൊടുപുഴ: മൂന്നുകുട്ടികളുടെ കഥ പറയുന്ന 'മഷിത്തണ്ട്' തിയേറ്ററിലെത്തി. ഒരു കോേളജ് ഡിപ്പാര്‍ട്ടുമെന്റില്‍നിന്ന് നിര്‍മ്മിച്ച ആദ്യ മുഴുനീള ചിത്രമാണിതെന്ന് അണിയറക്കാര്‍ പറയുന്നു. രണ്ടു മണിക്കൂറുള്ള ചിത്രം ബുധനാഴ്ച തൊടുപുഴ, കൂത്താട്ടുകുളം എന്നിവിടങ്ങളിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്തു. അടുത്ത ദിവസങ്ങളില്‍ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലും തിയേറ്ററുകളിലെത്തും.
തൊടുപുഴ വഴിത്തല ശാന്തിഗിരി കോേളജിലെ സോഷ്യല്‍വര്‍ക്ക് വകുപ്പാണ് ചിത്രം ഒരുക്കുന്നത്. അധ്യാപകനായ അനീഷ് ഉറുമ്പിലാണ് സംവിധായകന്‍. മലയാളത്തിലെ പ്രമുഖ ബാലതാരങ്ങളാണ് കേന്ദ്ര കഥാപാത്രങ്ങള്‍.
ഹൈറേഞ്ചില്‍ കാടും മലകളും താണ്ടി സ്‌കൂളില്‍ പോകുന്ന ശങ്കു(മാസ്റ്റര്‍ മിനോണ്‍), നഗരത്തിലെ അന്താരാഷ്ട്ര സ്‌കൂളില്‍ പഠിക്കുന്ന കിരണ്‍(മാസ്റ്റര്‍ ഓഗന്‍), ബധിരനാണെങ്കിലും പഠനത്തില്‍ മികവുകാട്ടുന്ന അബു(മാസ്റ്റര്‍ ആന്റണി) എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. സീമ ജി.നായര്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മന്ത്രി എം.കെ.മുനീര്‍, കവി മുരുകന്‍ കാട്ടാക്കട എന്നിവര്‍ അതതു വ്യക്തികളായി സിനിമയിലെത്തുന്നുണ്ട്. ഒരു പാട്ടു പാടിയിരിക്കുന്നത് നടന്‍ സുരേഷ് ഗോപിയാണ്. വിദ്യാഭ്യാസത്തിന്റെ മഹത്വം, ചൂഷണത്തിനെതിരെയുള്ള ജാഗ്രത എന്നിവയൊക്കെയാണ് സിനിമ കൈകാര്യംചെയ്യുന്ന വിഷയം. തിരുവനന്തപുരം, കൊച്ചി, മുള്ളരിങ്ങാട്, പട്ടയക്കുടി, തൊടുപുഴ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. വ്യക്തികളില്‍ നിന്നും സന്നദ്ധ സംഘടനകളില്‍നിന്നും സഹായം സ്വീകരിച്ചാണ് പണം കണ്ടെത്തിയതെന്ന് അണിയറക്കാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ആര്‍ട്ടെന്നോ കൊമേഴ്‌സ്യലെന്നോ വേര്‍തിരിവില്ലാതെയാണ് ചിത്രമൊരുക്കിയതെന്നും സാമ്പത്തിക വിജയം പ്രതീക്ഷിക്കുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു. നിര്‍മ്മാണം-ഫാ.പോള്‍ പാറേക്കാട്ടേല്‍, അരുണ്‍ ജോര്‍ജ്. ഗാനരചന-മുരുകന്‍ കാട്ടാക്കട, ജയകുമാര്‍ ചെങ്ങമനാട്. സംഗീതം-ജിന്റോ ജോണ്‍. ചിത്രത്തിന്റെ മിക്ക മേഖലകളിലും പ്രവര്‍ത്തിച്ചിരിക്കുന്നത് വിദ്യാര്‍ഥികളാണ്. ആദ്യമായി ഒരു ചിത്രമൊരുക്കുന്നതിന്റെ എല്ലാ പ്രതിസന്ധികളും ഇവര്‍ നേരിട്ടിരുന്നു. അതിനാല്‍ ചിത്രം വിതരണം ചെയ്യുന്നതും നേരിട്ടാണ്. സിനിമയുടെ ആദ്യ പ്രദര്‍ശനം തൊടുപുഴ വിസ്മയ തിയേറ്ററില്‍ നടന്നു. ശാന്തിഗിരി കോേളജില്‍നിന്നുള്ള കുട്ടികളായിരുന്നു ആദ്യ ദിവസത്തെ പ്രധാനപ്രേക്ഷകര്‍.
from kerala news edited
via IFTTT