Story Dated: Saturday, January 31, 2015 02:05
മണ്ണഞ്ചേരി: കലവൂരില്‍ ബി.ജെ.പി നേതാവ് കൊലചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയെന്നോണം ശക്‌തമായ പോലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തി. ഇന്നലെ നടന്ന പരിശോധനയ്‌ക്കിടെ മണ്ണഞ്ചേരി പടിഞ്ഞാറ് ചിയാംവെളിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ റോഡരുകില്‍ കണ്ടെത്തിയ ബാഗില്‍ നിന്നും വാളുകള്‍ നീളവും മൂര്‍ച്ചയുമുള്ള ഇരുമ്പു കൊളുത്തുകള്‍, ദണ്‌ഡുകള്‍ എന്നിവ പോലീസ് കണ്ടെടുത്തു.
കൊലപാതകത്തെത്തുടര്‍ന്ന് ക്വട്ടേഷന്‍ സംഘങ്ങളുടെ ഇടപെടലുകള്‍ മണ്ണഞ്ചേരിയില്‍ ഉണ്ടാകുമെന്ന സൂചനയെ തുടര്‍ന്നാണ് പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയത്. പോലീസ് പരിശോധന മനസിലാക്കി അക്രമിസംഘം ആയുധങ്ങള്‍ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. വേണുഗോപാലിന്റെ കൊലപാതകത്തെത്തുടര്‍ന്ന് സമീപത്തുള്ള അഞ്ച് പോലീസ് സ്‌റ്റേഷനുകളിലെ വാഹനങ്ങള്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പട്രോളിംഗ് നടത്തുന്നുണ്ട്.
ക്വട്ടേഷന്‍ സംഘങ്ങളുടെ കുടിപ്പകയാണ് വധത്തിന് പിന്നിലെന്ന് പോലീസ് കരുതുന്നു. സംശയമുള്ളവരെ നിരീക്ഷിച്ചും ചിലരെ സ്‌റ്റേഷനില്‍ വിളിച്ച് രഹസ്യമായി ചോദ്യം ചെയ്‌തും പോലീസ് നടപടികള്‍ പുരോഗമിക്കുന്നു. രണ്ടുദിവസത്തിനകം പ്രതികളെ പിടിക്കാന്‍ കഴിയുമെന്ന് അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറയുന്നു.
from kerala news edited
via IFTTT