121

Powered By Blogger

Friday, 30 January 2015

ത്രിരാഷ്‌ട്ര ഏകദിനം: ഇന്ത്യ പുറത്ത്‌









Story Dated: Friday, January 30, 2015 05:05



mangalam malayalam online newspaper

പെര്‍ത്ത്‌: ത്രിരാഷ്‌ട്ര ഏകദിന പരമ്പരയില്‍ നിന്ന്‌ ഇന്ത്യ പുറത്ത്‌. ഇംഗ്ലണ്ടുമായി നടന്ന മത്സരത്തില്‍ തോറ്റതോടെയാണ്‌ ഇന്ത്യ പുറത്തായത്‌. പരമ്പരയില്‍ ഒരു മത്സരം പോലും ജയിക്കാതെയാണ്‌ ഇന്ത്യ പുറത്തായത്‌. ഇംഗ്ലണ്ടും ഓസീസും പരമ്പരയുടെ ഫൈനലില്‍ ഏറ്റുമുട്ടും.


മത്സരത്തില്‍ ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും പേസ്‌ ബൗളര്‍മാര്‍ ഗ്രൗണ്ട്‌ വാണപ്പോള്‍ മൂന്ന്‌ വിക്കറ്റിന്‌ ഇംഗ്ലണ്ട്‌ ജയിച്ചു. ടോസ്‌ നഷ്‌ടപ്പെട്ട്‌ ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ 200 റണ്‍സിന്‌ പുറത്തായി. തുടര്‍ന്ന്‌ 201 വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട്‌ മൂന്ന്‌ വിക്കറ്റ്‌ ശേഷിക്കെ വിജയലക്ഷ്യം മറികടന്നു.


ഇംഗ്ലണ്ടിന്‌ വേണ്ടി ടെയ്‌ലര്‍ (82), ബട്‌ലര്‍ (67) റണ്‍സ്‌ വീതം നേടി. ഇയാന്‍ ബെല്‍ (10), മൊയിന്‍ അലി (17), റൂട്ട്‌ മൂന്ന്‌, മോര്‍ഗന്‍ 2, ബൊപാര 4, വോക്‌സ് 4, ബ്രോഡ്‌ മൂന്ന്‌ റണസ്‌ വീതവും നേടി. ഇന്ത്യക്ക്‌ വേണ്ടി ബിന്നി മൂന്ന്‌, ശര്‍മ രണ്ട്‌, ഷാമി, പട്ടേല്‍ എന്നിവര്‍ ഒരോ വിക്കറ്റു വീതം വീഴ്‌തി. പരുക്കില്‍ നിന്ന്‌ മുക്‌തനായി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ ജഡേജയാണ്‌ കൂടുതല്‍ റണ്‍ വിട്ട്‌ കൊടുത്തത്‌. 9.5 ഓവറില്‍ 62 റണ്‍സാണ്‌ ജഡേജ വിട്ട്‌ കൊടുത്തത്‌.


ഇന്ത്യയുടെ ഓപ്പണര്‍ മാരായ ശിഖാര്‍ ധവാന്‍ 38, അജിങ്ക്യ രഹാനെ 73 റണ്‍സ്‌ വീതം നേടി. കോഹ്ലി എട്ട്‌, റെയ്‌ന ഒന്ന്‌, റായുഡു 12, ധോണി 17, ബിന്നി ഏഴ്‌, ജഡേജ അഞ്ച്‌, പട്ടേല്‍ ഒന്ന്‌, ശര്‍മ ഏഴ്‌, ഷാമി 25 റണ്‍സും നേടി. ഇംഗ്ലണ്ടിനുവേണ്ടി ഫിന്‍ മൂന്ന്‌, വോക്‌സ്, ബ്രോഡ്‌, മൊയിന്‍ അലി എന്നിവര്‍ രണ്ടും, ആന്‍ഡേര്‍സന്‍ ഒരു വിക്കറ്റും നേടി.










from kerala news edited

via IFTTT