121

Powered By Blogger

Friday, 30 January 2015

ചെമ്പ്‌ വാലേല്‍ പാലം നിര്‍മിക്കണമെന്ന ആവശ്യം ശക്‌തം











Story Dated: Saturday, January 31, 2015 02:17


വൈക്കം : ചെമ്പ്‌ വാലേല്‍ പാലം നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന്‌ എ.ഐ.വൈ.എഫ്‌ ചെമ്പ്‌ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. പാലത്തിന്റെ നിര്‍മാണത്തിനായി കഴിഞ്ഞ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ബജറ്റില്‍ തുക അനുവദിച്ചിരുന്നതാണ്‌. തുടര്‍ന്നുവന്ന യു.ഡി.എഫ്‌ സര്‍ക്കാര്‍ നിര്‍മാണോദ്‌ഘാടനം നടത്തുമെന്ന്‌ പ്രഖ്യാപിച്ചിരുന്നെങ്കിലും നാളിതുവരെയായി പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്ന്‌ എ.ഐ.വൈ.എഫ്‌ ആരോപിക്കുന്നു.


ഭൂമിശാസ്‌ത്രപരമായി രണ്ട്‌ മേഖലകളായി കിടക്കുന്ന ചെമ്പ്‌ പഞ്ചായത്തിനെ ഒന്നിപ്പിക്കാനും പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ സാധിക്കും. മാത്രമല്ല ഗ്രാമപഞ്ചായത്ത്‌ ഓഫീസ്‌, പ്രാഥമികാരോഗ്യകേന്ദ്രം എന്നിവ സ്‌ഥിതി ചെയ്യുന്ന ബ്രഹ്‌മമംഗലം പ്രദേശത്തേക്ക്‌ എളുപ്പത്തില്‍ എത്തിച്ചേരാനും ഇത്‌ ഉപകരിക്കും. വിജയോദയം യു.പി സ്‌ക്കൂളില്‍ നടന്ന സമ്മേളനം എ.ഐ.വൈ.എഫ്‌ ജില്ലാ സെക്രട്ടറി പി.പ്രദീപ്‌ ഉദ്‌ഘാടനം ചെയ്‌തു.


സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം കെ.എസ്‌ രത്‌നാകരന്‍, ആര്‍.ബിജു, അഡ്വ. എ.മനാഫ്‌, എസ്‌.ബിജു,. എം.കെ ശീമോന്‍, എന്‍.പി ചന്ദ്രന്‍, അനൂജ്‌ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ദീപു പുരുഷന്‍ (പ്രസിഡന്റ്‌), സത്യരാജ്‌ (വൈസ്‌ പ്രസിഡന്റ്‌), അഭിലാഷ്‌ (സെക്രട്ടറി), ജഫീര്‍ കല്ലുങ്കല്‍ (ജോയിന്റ്‌ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.










from kerala news edited

via IFTTT