Story Dated: Friday, January 30, 2015 02:44
കോഴിക്കോട്: സമയോചിതമായ ഇടപെടല്‍ മൂലം തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്‌ദി എക്‌സ്പ്രസിനെ ആലുവയ്‌ക്കടുത്ത് അപകടത്തില്‍ നിന്നു രക്ഷിച്ച വിദ്യാര്‍ഥി എം പരമശിവത്തെ ഗവര്‍ണര്‍ പി.സദാശിവം ആദരിച്ചു.
തമിഴ്‌നാട് തിരുനല്‍വേലി സ്വദേശിയും പ്ലസ്‌ടു വിദ്യാര്‍ഥിയുമായ എം പരമശിവത്തിന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ റെയില്‍വേ യൂസേഴ്‌സ് അസോസിയേഷന്‍ നല്‍കിയ 25,000 രൂപ കാഷ് അവാര്‍ഡും കീര്‍ത്തിഫലകവും,നടന്‍ സുരേഷ് ഗോപി നല്‍കിയ 7500 രൂപയും നല്‍കിയാണ് ആദരിച്ചത്. റിപ്പബ്ലിക് ദിനത്തില്‍ വൈകുന്നേരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും വിശിഷ്‌ട അതിഥികളുടെയും സാന്നിധ്യത്തിലാണ് പരിപാടി നടന്നത്.
ഗവര്‍ണറുടെ പത്നി സരസ്വതി സദാശിവം,മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,മേഘാലയ മുന്‍ഗവര്‍ണര്‍ എം.എം ജേക്കബ്,മന്ത്രിമാരായ കെ.എം മാണി,തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍,പി.എസ് ശിവകുമാര്‍,മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍,പരമശിവത്തിന്റെ സഹോദരന്‍ എ സെല്‍വരാജ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.മുഖ്യമന്ത്രി പരമശിവത്തെ പൊന്നാട അണിയിച്ചു.തമിഴ്‌നാട്ടില്‍ നിന്ന് സൗജന്യ പ്ലസ്‌ടു വിദ്യാഭ്യാസം നേടിയ പരമശിവം തുടര്‍ പഠനത്തിന് പണമില്ലാത്തതിനാല്‍ ഒരു വര്‍ഷം നഷ്‌ടപെട്ട വിവരമറിഞ്ഞ ഗവവര്‍ണര്‍ ഇപ്പോള്‍ ലഭിച്ച പണം ബാങ്കിലിട്ട് അതിന്റെ പലിശ കൊണ്ട് തുടര്‍വിദ്യാഭ്യാസം നടത്താന്‍ പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ടു.കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ റെയില്‍വേ യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ സി.ഇ ചാക്കുണ്ണി, ഡോ.എം നവാസ്,എം.വി കുഞ്ഞാമു,എം.സിറാജുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ പരമശിവത്തിന് സ്വീകരണം നല്‍കിയത്.
കേരളത്തിലെ റെയില്‍വേ യാത്രക്കാരുടെ ദുരിതം സംബന്ധിച്ച് തയ്ാറായക്കിയ നിവേദനം സമര്‍പ്പിച്ച് മന്ത്രി ആര്യാടന്‍ മുഹമ്മദ്, മുന്‍ കേന്ദ്ര റെയില്‍വെ മന്ത്രി ഒ രാജഗോപാല്‍ എന്നിവരുമായി കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ ചര്‍ച്ച നടത്തി.സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും,ന്യായമായ ആവശ്യങ്ങള്‍ക്കും എല്ലാ പിന്തുണയും നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
from kerala news edited
via IFTTT