121

Powered By Blogger

Friday, 30 January 2015

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച യുവാവ്‌ അറസ്‌റ്റില്‍











Story Dated: Saturday, January 31, 2015 02:18


കിളിമാനൂര്‍: പതിനാറുവയസു പ്രായമുള്ള പെണ്‍കുട്ടിയെ വശീകരിച്ച്‌ പ്രലോഭിപ്പിച്ച്‌ കടത്തിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ പ്രതി അറസ്‌റ്റില്‍. വെള്ളല്ലൂര്‍ മാടപ്പാട്‌ മണ്ണൂര്‍കോണത്തു വീട്ടില്‍ സനുലാ (23)ലാണ്‌ അറസ്‌റ്റിലായത്‌. പെണ്‍കുട്ടിയെ പ്രതി ഓടിക്കുന്ന ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും വീണ്ടും കുട്ടിയെ പ്രലോഭിപ്പിച്ച്‌ കടത്തിക്കൊണ്ടുപോയി പല സ്‌ഥലങ്ങളിലും ഉപദ്രവിച്ചുവെന്നുമാണ്‌ കേസ്‌.


പ്രതിയായ സനുലാല്‍ കുട്ടിയെ കടത്തിക്കൊണ്ടുപോയത്‌ എവിടെയാണെന്ന്‌ വ്യക്‌തമായി അറിയാന്‍ കഴിയാത്തതിനെ തുടര്‍ന്ന്‌ ആറ്റിങ്ങല്‍ ഡിവൈ.എസ്‌.പി. ആര്‍. പ്രതാപന്‍ നായരുടെയും കിളിമാനൂര്‍ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ എസ്‌. ഷാജിയുടെയും നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ച്‌ പെണ്‍കുട്ടിയേയും പ്രതിയേയും കണ്ടുപിടിക്കുന്നതിന്‌ വിശദമായ അന്വേഷണങ്ങള്‍ നടത്തി വരുകയായിരുന്നു.

അന്വേഷണാര്‍ഥം തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പല ഭാഗങ്ങളിലും തമിഴ്‌നാട്ടിലും നടത്തി. മാര്‍ത്താണ്ഡത്തുള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ അവിടെ നിന്നാണ്‌ പിടികൂടിയത്‌.


ആറ്റിങ്ങല്‍ ഡിവൈ.എസ്‌.പി. ആര്‍. പ്രതാപന്‍ നായരുടെ നേതൃത്വത്തില്‍ കിളിമാനൂര്‍ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ എസ്‌. ഷാജി, കിളിമാനൂര്‍ പോലീസ്‌ സ്‌റ്റേഷന്‍ സബ്‌ ഇന്‍സ്‌പെക്‌ടര്‍ കെ. സുധീര്‍, ഗ്രേഡ്‌ എസ്‌.ഐ. അജിത്‌ കുമാര്‍, ഗ്രേഡ്‌ എ.എസ്‌.ഐ. അജികുമാരന്‍ നായര്‍, എസ്‌.സി.പി.ഒ.മാരായ ഉദയന്‍, സുരേഷ്‌ കുമാര്‍, താഹിര്‍, വിനോദ്‌, അനൂപ്‌, സജാദ്‌ ഖാന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ്‌ പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌.










from kerala news edited

via IFTTT