Story Dated: Saturday, January 31, 2015 03:32
തിരൂരങ്ങാടി: എഴുപത്തിയഞ്ചു വയസ്സിനുള്ളില്‍ മുഹമ്മദ് ഇത്രമാത്രം സന്തോഷത്തിലും സംരക്ഷണയിലും കഴിഞ്ഞിട്ടില്ല. ഇതുകൊണ്ടുതന്നെ ഇവിടെയുള്ള പൊറുതി മതിയാക്കാന്‍ മുഹമ്മദിനു ഒട്ടുംമനസ്സില്ല. മുഹമ്മദിനിപ്പോള്‍ വയസ്സ് 75 ആയി. തീര്‍ത്തും അവശനായി ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു മമ്പുറം പള്ളിക്കു സമീപം കഴിയവെ സാമൂഹ്യ പ്രവര്‍ത്തകനായ രാഗേഷ് പെരുവള്ളൂരാണു ഇദ്ദേഹത്തെ
കഴിഞ്ഞ മാസം 31നു തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ അഡ്‌മിറ്റ് ചെയ്‌തത്. മുഹമ്മദിനുവേണ്ട ഭക്ഷണം, മരുന്ന്, മറ്റു സഹായങ്ങളെല്ലാം ആശുപത്രിയില്‍ നിന്നു യഥേഷ്‌ടം കിട്ടിക്കൊണ്ടിരുന്നു. ഈ ഒരു സ്‌നേഹവായ്‌പ് മുഹമ്മദ് ഇതുവരെ അനുഭവിച്ചിട്ടില്ല. രാഗേഷ് വന്ന് എന്നും അന്വേഷണം നടത്തുകയും ഇദ്ദേഹത്തെ കുളിപ്പിക്കുകയും ചെയ്ുയമായിരുന്നു. അങ്ങനെ എല്ലാവരുടേയും മുഹമ്മദിക്കയായി സസുഖം ആശുപത്രിയില്‍ വാഴുമ്പോഴാണു ഡിസ്‌ചാര്‍ജ് എന്ന കല്‍പ്പന ആശുപത്രി അധികൃതര്‍ പുറപ്പെടുവിച്ചത്. ആരും തുണയും ആശ്രയവും ഇല്ലാത്ത മുഹമ്മദിക്ക എങ്ങോട്ടു പോകാന്‍. ഉമ്മയെ ഇദ്ദേഹത്തിന് ഓര്‍മയില്ല. ബാപ്പ മരിച്ചതോടെ യാത്ര തുടങ്ങി. അനന്തമായ യാത്ര. പള്ളികള്‍ കേന്ദ്രീകരിച്ചായിരുന്നു യാത്ര. ഒടുവില്‍ മമ്പുറം പള്ളിക്ക് സമീപമെത്തിയപ്പോള്‍ തീര്‍ത്തും അവശനായി. അങ്ങനെയാണു ആശുപത്രിവാസം തുടങ്ങിയത്. സൂപ്രണ്ടും ആശുപത്രി അധികൃതരും തുടര്‍ച്ചയായി നിര്‍ബന്ധിച്ചിട്ടും മുഹമ്മദിക്കക്കു കുലുക്കമില്ല. ഇവിടം വിട്ടു എങ്ങോട്ടും ഇല്ല. വൃദ്ധസദനത്തില്‍ താമസവും ഭക്ഷണവും നല്‍കി അവിടെ പാര്‍പ്പിക്കാന്‍ വേണ്ട സജ്‌ജീകരണങ്ങള്‍ ഒരുക്കാന്‍ രാഗേഷും നാട്ടുകാരും സന്നദ്ധമാണ്. എന്നാല്‍ മുഹമ്മദിക്ക എങ്ങോട്ടും ഇല്ല. കണ്ണൂര്‍ സ്വദേശിയാണെന്നു പറയുന്നു. വീട്ടുപേരു ചോദിച്ചാല്‍ ചേലക്കാടന്‍ ഇത്രമാത്രം പിന്നെ യാതൊരു ചോദ്യത്തിനും ഉത്തരമില്ല. ഇദ്ദേഹത്തിന്റെ ഉറ്റവരും ഉടയവരും ആരെങ്കിലും ഉണ്ടെങ്കില്‍ കൂട്ടിക്കൊണ്ടുപോവാന്‍ വരണമെന്നാണു രാഗേഷും കൂട്ടുകാരും അഭ്യര്‍ഥിക്കുന്നത്. ആശുപത്രി അധികൃതര്‍ക്ക് എത്രകാലം ഇദ്ദേഹത്തെ പരിപാലിക്കാന്‍ കഴിയും. അതിന് ഒരു പരിധി ഇല്ലേ. മാലാഖയുടെ മുഖവും വസ്‌ത്രങ്ങളും ധരിച്ച നേഴ്‌സുമാരും ദൈവദൂതന്മാരായ ഡോക്‌ടര്‍മാരും ഇയാള്‍ക്കു സ്വാന്ത്വനമാകുന്നു.
എസ്.സുദേവന്‍
from kerala news edited
via IFTTT