Story Dated: Saturday, January 31, 2015 03:36
മുളയന്‍കാവ്: തിരുവനന്തപുരത്ത് അരങ്ങേറുന്ന ദേശീയ ഗെയിംസ് ഉദ്‌ഘാടന പരിപാടി വര്‍ണ്ണാഭമാക്കാന്‍ വള്ളുവനാട്ടില്‍ നിന്നും കാളക്കോലങ്ങള്‍ പുറപ്പെട്ടു. വള്ളുവനാടന്‍ കാളക്കോല നിര്‍മ്മാണകലയുടെ കുലപതി മുളയന്‍കാവ് ടി.പി. നാകന്‍ മാസ്‌റ്ററുടെ നേതൃത്വത്തില്‍ ഇരുപതോളം വരുന്ന ഇണക്കാളകളാണ് ദേശീയ ഗെയിംസിന്റെ ഉദ്‌ഘാടന ചടങ്ങില്‍ വള്ളുവനാടന്‍ കലകളുടെ നിറകാഴ്‌ചയൊരുക്കുക. മുളയന്‍കാവ്, ചെര്‍പ്പുളശ്ശേരി, തൂത, മോളൂര്‍, എഴുവന്തല, കുലുക്കല്ലൂര്‍, മാരായമംഗലം എന്നിവിടങ്ങളി നിന്നുള്ള നൂറോളം കലാകാരന്‍മാരുടെ സംഘമാണ് ഇണക്കാളകളെ ചമയിച്ചൊരുക്കുക. ഇവരുടെ കരവിരുതില്‍ കണ്ണഞ്ചിപ്പിക്കുന്ന മാലകളും കൊത്തുപണി ചെയ്‌ത വിഗ്രഹങ്ങളും എല്‍.ഇ.ഡി. സംവിധാനത്തോടെയുള്ള ദീപാലങ്കാരവും ദേശീയ ഗെയിംസ് നടക്കുന്ന തലസ്‌ഥാന നഗരിയില്‍ വള്ളുവനാടിന്റെ പൂര വിസ്‌മയം തീര്‍ക്കും.
from kerala news edited
via IFTTT