121

Powered By Blogger

Friday, 30 January 2015

കുരുത്തോലക്കളരിയും ഒറിഗാമി പരിശീലനവും നടത്തി











Story Dated: Friday, January 30, 2015 02:44


നരിക്കുനി: കുന്നോത്ത്‌പാറ ദേശീയ വായനശാലയില്‍ കുരുത്തോലക്കളരിയും ഒറിഗാമി പരിശീലനവും സംഘടിപ്പിച്ചു. പ്രാദേശികമായിലഭിക്കുന്ന വസ്‌തുക്കള്‍ ഉപയോഗിച്ച്‌ ചെലവില്ലാതെ കൈകൊണ്ട്‌ ഉണ്ടാക്കുന്ന കളിപ്പാട്ടങ്ങളും കൗതുകവസ്‌തുക്കളും നിര്‍മിക്കുന്നതിനുള്ളപരിശീലനമാണ്‌ നല്‍കിയത്‌. ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം ശശിധരക്കുറുപ്പ്‌ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. പി.സെയ്‌നുദ്ദീന്‍ അധ്യക്ഷനായ ചടങ്ങില്‍ പി.ടി അബ്ബാസ്‌അലി സ്വാഗതം പറഞ്ഞു. കെ.പി ദേവദാസന്‍ ,ബഷീര്‍ചെങ്ങോട്ട്‌പൊയില്‍, ഷീന ,സുബൈദ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സി.അഹമ്മദ്‌ ജമാല്‍ നന്ദി പറഞ്ഞു.ഈ രംഗത്ത്‌ ശ്രദ്ധേയനായ പി.വി.ജി ചെറുകുളത്തൂര്‍ പരിശീലന പരിപാടിക്ക്‌ നേതൃത്വം നല്‍കി.










from kerala news edited

via IFTTT