Story Dated: Friday, January 30, 2015 05:46
തിരുവനന്തപുരം : കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്‌ണപിള്ളയെ പുറത്താക്കി രക്‌തസാക്ഷി പരിവേഷം നല്‍കാനാവില്ലെന്ന് ധനമന്ത്രി കെ.എം മാണി. ബാര്‍ കോഴയില്‍ പുതിയ ആരോപണങ്ങള്‍ വന്നാല്‍ അപ്പോള്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍കോഴ വിവാദത്തില്‍ മന്ത്രി കെ.എം മാണിയെ വെട്ടിലാക്കുന്ന നിലപാട് സ്വീകരിച്ചതിനാണ് ബാലകൃഷ്‌ണപിള്ളയെ യു.ഡി.എഫില്‍ നിന്നും പുറത്താക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായത്. തനിക്കെതിരെ അഴിമതിയാരോപിക്കുകയും നടപടിക്കായി മുമ്പ് ആരോപണം ഉന്നയിച്ചയാളിനെ പ്രേരിപ്പിക്കുകയും ചെയ്‌ത ബാലകൃഷ്‌ണ പിള്ളയ്‌ക്കൊപ്പം യു.ഡി.എഫില്‍ പങ്കെടുക്കാന്‍ താനില്ലെന്ന നിലപാട് കെ.എം. മാണി മുന്നണി നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍, മിതത്വവും മുന്നണി മര്യാദയും പാലിക്കുകയാണെങ്കില്‍ പിള്ളയ്‌ക്ക് വേണമെങ്കില്‍ മുന്നണിയില്‍ തുടരാമെന്ന് മുഖ്യമന്ത്രിയും വ്യക്‌തമാക്കിയിരുന്നു.
അതേസമയം, അഴിമതിയ്‌ക്കെതിരായ പോരാട്ടത്തിലാണ് താന്‍ രാജിവെക്കുന്നതെന്ന് പിള്ള കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു.
from kerala news edited
via IFTTT







