ചെര്‍ക്കളം അബ്ദുള്ളയ്ക്ക് അവാര്‍ഡ് സമ്മാനിച്ചു
Posted on: 31 Jan 2015
 
ദുബായ്: ദുബായ് കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റി ജില്ലയിലെ മികച്ച പൊതു പ്രവര്‍ത്തകന് ഏര്‍പ്പെടുത്തിയ പ്രഥമ ബനാത്ത് വാല ജനപ്രിയ അവാര്‍ഡ് മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ളയ്ക്ക് ദുബായ് പോലീസ് ഡയറക്ടര്‍ കേണല്‍ അബ്ദുള്ള ഖാദേം സുറൂര്‍ അല്‍ മസാം സമ്മാനിച്ചു.കര്‍ണാടക ആരോഗ്യമന്ത്രി യു.ടി. ഖാദര്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ ഡോ.പി.എ. ഇബ്രാഹിം ഹാജി, മെട്രോ മുഹമ്മദ് ഹാജി എന്നിവര്‍ക്ക് ജില്ലാ കെ.എം.സി.സി.യുടെ പ്രത്യേക പുരസ്‌കാരവും സമ്മാനിച്ചു. ഹംസ തൊട്ടി അദ്ധ്യക്ഷത വഹിച്ചു. അബ്ദുള്ള ആറങ്ങാടി, യഹ്യ തളങ്കര, പി.കെ. അന്‍വര്‍ നഹ, ഇബ്രാഹിം എളേറ്റില്‍, നിസാര്‍ തളങ്കര, ഇബ്രാഹിം മുറിച്ചാണ്ടി, ഹസൈനാര്‍ തോട്ടുംഭാഗം, റഹീസ് തലശ്ശേരി, മുഹമ്മദ് വെന്നിയൂര്‍, ഹനീഫ് ചെര്‍ക്കളം, ഹനീഫ് കല്‍മട്ട, സാജിദ് അബുബക്കര്‍, മുസ്തഫ തിരൂര്‍, ലത്തീഫ് ഉപ്പള, അപ്‌സര ഹനീഫ, മദൂര്‍ ഹംസ, അസ്ലം പടിഞ്ഞാര്‍, എ.ഹമീദ് ഹാജി, അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കളം, എം.എ. മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് കര്‍ള, മുനീര്‍ ചെര്‍ക്കളം എന്നിവര്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT







