121

Powered By Blogger

Wednesday, 3 February 2021

ഇന്‍സൈഡര്‍ ട്രേഡിങ്: കിഷോര്‍ ബിയാനിക്ക് സെബിയുടെ വിലക്ക്

ഫ്യൂച്ചർ ഗ്രൂപ്പ് സിഇഒ കിഷോർ ബിയാനിക്ക് ഓഹരി വിപണിയിൽ ഇടപെടുന്നതിന് സെബിയുടെ വിലക്ക്.2017 മാർച്ചിനും ഏപ്രിലിനും ഇടയിൽ ഇൻസൈഡർ ട്രേഡിങ് നടത്തിയതിനാണ് സെബിയുടെ നടപടി. ഇതോടെ കിഷോർ ബിയാനിക്ക് ഓഹരികൾ വാങ്ങുന്നതിനോ വിൽക്കുന്നതിനോ രണ്ടുവർഷത്തേയ്ക്ക് കഴിയില്ല. ഇടപാടിന് വിലക്കുവന്നതോടെ ഫ്യൂച്ചർ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. ഫ്യൂച്ചർ ഗ്രൂപ്പിനെ റിലയൻസിന് വിൽക്കുന്നതുമായി ബന്ധപ്പെട്ട് ആമസോൺ നൽകിയ ഹർജി നിലനിൽക്കവെയാണ് കിഷോർ ബിയാനിക്ക് വീണ്ടും തിരിച്ചടിയുണ്ടായിരിക്കുന്നത്. മാനേജുമെന്റ് തലത്തിലുള്ളവരോ അവരുമായി അടുപ്പമുള്ളവരോ ലിസ്റ്റഡ് കമ്പനികളുടെ സാമ്പത്തിക വിവരങ്ങൾ മുൻകൂട്ടി അറിഞ്ഞ് ഓഹരി ഇപാടുകൾ നടത്തി നേട്ടമുണ്ടാക്കുന്നതാണ് ഇൻസൈഡർ ട്രേഡിങ്. ഇത്തരം ഇടപാടുകളിലൂടെ കമ്പനിയധികൃതർനേട്ടമുണ്ടാക്കുന്നത് നിയമവിരുദ്ധമാണ്. Insider trading: Kishore Biyani barred from securities market

from money rss https://bit.ly/39M3h17
via IFTTT

പാഠം 110| ആദായ നികുതിയിളവിനായി നിക്ഷേപിച്ച്‌ രണ്ടുകോടി രൂപ സമ്പാദിക്കാം

നികുതിയിളവിനുള്ള നിക്ഷേപങ്ങൾക്കായി അവസാന നിമിഷംവരെ കാത്തിരിക്കേണ്ടതുണ്ടോ? നികുതിയളവുകൾക്കുള്ള രേഖകൾ നൽകണമെന്ന് ഓഫീസിൽനിന്ന് ആവശ്യപ്പെട്ടപ്പോഴാണ് സെബിൻ സേവ്യർ അതിനുള്ള മാർഗങ്ങളന്വേഷിക്കുന്നത്. എല്ലാവർഷവും ഇത് ആവർത്തിക്കാറാണ് പതിവ്. ഇത്തവണയും അതുതന്നെ സംഭവിച്ചു. കോവിഡ് മൂലം വർക്ക് ഫ്രം ഹോമിലായിരുന്നതിനാൽ മറന്നുപോകുകയാണുണ്ടായത്. ഏതായാലും പെട്ടെന്നുതന്നെ നിക്ഷേപം നടത്തി വിവരങ്ങൾ കൈമാറി തൽക്കാലം രക്ഷപ്പെട്ടു. ജനുവരി-മാർച്ച് മാസങ്ങളിൽ നിക്ഷേപം ക്രമീകരിക്കുന്ന ശീലം അടുത്ത സാമ്പത്തികവർഷംമുതൽ മാറ്റംവരുത്താം. ആദായ നികുതിയിളവ് നേടാൻ നിക്ഷേപം നടത്താൻ യോജിച്ച സമയം ജനുവരിയല്ല. സാമ്പത്തികവർഷത്തിന്റെ തുടക്കമായ ഏപ്രിൽ മാസത്തിൽതന്നെ അതിന് തുടക്കമിടാം. തുടർന്നുള്ള മാസങ്ങളിൽ ഘട്ടംഘട്ടമായി നിക്ഷേപം നടത്തുകയുംചെയ്യാം. തിരക്കുകൂട്ടി നിക്ഷേപം നടത്തുന്നത് ഒഴിവാക്കി മികച്ച പദ്ധതികൾ തിരഞ്ഞെടുത്ത് നിക്ഷേപിക്കാനുള്ള അവസരം അതിലൂടെലഭിക്കും. സാമ്പത്തികവർഷം അവസാനിക്കാൻ ആഴ്ചകൾമാത്രം അവശേഷിക്കെ നികുതിയിളവിനായുള്ള നിക്ഷേപ പദ്ധതികൾ പ്രയോജനപ്പെടുത്താനുള്ള സാധ്യതകൾ പരിശോധിക്കാം. നികുതിബാധ്യത കണക്കാക്കാം നികുതിയിളവിനുള്ള നിക്ഷേപം നടത്തുംമുമ്പ് എത്രതുക ആദായനികുതി നൽകേണ്ടിവരുമെന്ന് ഏകദേശം കണക്കാക്കുക. ശമ്പളവരുമാനക്കാർ മൊത്തം ലഭിച്ചേക്കാവുന്ന വരുമാനം എത്രയാകുമെന്ന് നോക്കുക. ബിസിനസ്, വസ്തുവിൽനിന്നുള്ള ആദായം, മൂലധനനേട്ടം എന്നിവയിൽനിന്നുള്ള ആദായംകൂടി മറ്റുള്ളവർ കണക്കാക്കുക. മൊത്തം ആദായത്തിൽനിന്ന് 50,000 രൂപ സ്റ്റാൻഡേഡ് ഡിഡക്ഷൻ കിഴിച്ച് ബാക്കിയുള്ളതിനാണ് ആദായ നികുതി ബാധ്യതവരിക. ഇതിനായി നിലവിലെ ടാക്സ് സ്ലാബ് പരിശോധിക്കുക(പട്ടിക 1 കാണുക) Tax Slabs for FY21 Total income(Rs) Very senior citizens Sernior citizens Under 60years Upto 2.5 Lakh Nill Nill Nill 2.5-5 Lakh Nill 5% 5% 5-10 Lakh 20% 20% 20% Above 10 Lakh 30% 30% 30% Very senior citizen: 80 years and above. Senior citizen: 60-79 years. 80സി: നിക്ഷേപിക്കാം വരുമാനംനേടാം ഒന്നര ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിനാണ് 80 സിപ്രകാരം നികുതിയിളവിന് അർഹത. ടാക്സ് സേവിങ് ഫണ്ട്, പിപിഎഫ്, നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്, ടാക്സ് സേവിങ് എഫ്ഡി, സുകന്യ സമൃദ്ധി, ഇപിഎഫ് തുടങ്ങി നിരവധി പദ്ധതികൾ അതിനായുണ്ട്. പ്രൊവിഡന്റ് ഫണ്ടിൽ മാസംതോറും അടക്കുന്ന ജീവനക്കാരന്റെ വിഹിതം ഈ വിഭാഗത്തിലാണ് ഉൾപ്പെടുക. അതായത് ഇപിഎഫിലോ പിഎഫിലോ വർഷം 50,000 രൂപ അടച്ചിട്ടുണ്ടെങ്കിൽ ഒരു ലക്ഷം രൂപയുടെകൂടി നിക്ഷേപം നടത്തിയാൽ മതിയാകും. നാഷണൽ പെൻഷൻ സിസ്റ്റ(എൻപിഎസ്)ത്തിലെ നിക്ഷേപത്തിന് 80സിസിഡി(1ബി) പ്രകാരം 50,000 രൂപയുടെ അധിക ആനുകൂല്യവുംനേടാം. 1.50 ലക്ഷം രൂപയ്ക്കുപുറമെയാണിത്. Tax saving(Section 80C) Product Lock in period Return Taxability of returns Minimum investment(Rs) Five Yr Bank FD 5years 5.40%* Taxed as per slab 1000 Five Yr post office deposit 5years 6.70% Taxed as per slab 1000 PPF 15 years 7.10% Tax free 500 per annum Sukanya Samridhi 21 years 7.60% Tax free 250 per annum Senior Citizens Savings Scheme 5years 7.40% Tax free 1000 NSC 5years 6.80% Taxed as per slab 1000 NPS Till 60years 15.00%* Tax free withdrawal of upto 60% of the corpus 1000per annum Tax Saving Fund 3 years 16%** 10% on gains beyond Rs 1 lakh in a financial year One time 5000, SIP 500 ലൈഫ് ഇൻഷുറൻസ് ലൈഫ് ഇൻഷുറൻസിലേയ്ക്ക് അടയ്ക്കുന്ന പ്രീമിയം 80 സി വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഇൻഷുറൻസ് പോളിസികൾ നിരവധിയുണ്ടെങ്കിലും അതിൽ ഏറ്റവും പ്രയോജനകരം കുറഞ്ഞ പ്രീമിയത്തിൽ കൂടുതൽ പരിരക്ഷ ലഭിക്കുന്ന ടേം പോളിസികളാണ്. എൻഡോവ് മെന്റ് യുലിപ് പോളിസികൾ ഒഴിവാക്കുന്നതാണ് നല്ലത്. നിക്ഷേപിക്കാം ഇഎൽഎസ്എസിൽ 80സിയിൽ പ്രയോജനപ്പെടുത്താവുന്ന ഏറ്റവും മികച്ച പദ്ധതിയാണ് നികുതിയിളവിനുള്ള ടാക്സ് സേവിങ് മ്യൂച്വൽ ഫണ്ടുകൾ. ഓഹരിയിൽ നിക്ഷേപിക്കുന്നതിനാൽ ഭാവിയിൽ മികച്ച ആദായം ലഭിക്കാൻ ഫണ്ടുകളിലെ നിക്ഷേപത്തിലൂടെ കഴിയുന്നു. മൂന്നുവർഷംമാത്രമാണ് ലോക് ഇൻ പിരിയഡ്(മിനിമം നിക്ഷേപ കാലാവധി)യെന്നതും ആകർഷകമാണ്. നികുതി ആനുകൂല്യത്തിനുള്ള മറ്റുനിക്ഷേപ പദ്ധതികളുടെ കാലാവധി അഞ്ചുമുതൽ 15 വർഷംവരെയാണ്. യുലിപുകളും ഓഹരികളിൽ നിക്ഷേപിക്കുന്നുണ്ടെങ്കിലും സുതാര്യമില്ലാത്ത പ്രവർത്തനവും ഉയർന്ന ചെലവുകളും അവയെ ആകർഷകമല്ലാതാക്കുന്നു. Tax Saving Funds Fund 5 year retun 10year return Axis Long Term Equity 15.38% 17.64% DSP Tax Saver 15.98 14.43% *Retun as on 3, Feb 2021 ദീർഘകാല ലക്ഷ്യത്തോടെ(റിട്ടയർമെന്റ് പോലുള്ളവ)ടാക്സ് സേവിങ് ഫണ്ടുകളിൽ നിക്ഷേപിച്ചാൽ നികുതിയിളവ് നേടുന്നതോടൊപ്പം സമ്പത്ത് വർധിപ്പിക്കുന്നതിനും സഹായകരമാകും. മിക്കവാറും നിക്ഷേപകർക്ക് ബാങ്കിൽ എഫ്ഡിയുണ്ടാകും. അത്തരക്കാർ ടാക്സ് സേവിങ് ഫണ്ടിൽതന്നെ നിക്ഷേപംനടത്താം. വിലക്കയറ്റത്തെ അതിജീവിക്കുന്ന ആദായംലഭിക്കുന്നതിന് ഫണ്ടുകളിലെ നിക്ഷേപം സഹായിക്കും. Tax saving expenditure Expense Amount Section School or college fees paid for up to 2 children Up to Rs 1.5 lakh 80C Interest paid on education loan for yourself or spouse of children No limit 80E Medical insurance premium paid 25,000 80D Medical insurance premium for parents( senior citizens) 50,000 80D Preventive health check up 5000 80D Medical expense (specified diseases only) 40,000 to 1 lakh 80DDB Medical expense for a disabled dependant 75,000 to 1.25 lakh 80DD Donations towards social cuses No limit 80G House rent Lowest of the following: Up to Rs 5000(Month), actual rent paid minus 10% of the total income, 25% of the total income. 80GG feedbacks to: antonycdavis@gmail.com ശ്രദ്ധിക്കാൻ: നികുതിയിളവിനുള്ള നിക്ഷേപം സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽതന്നെ ആരംഭിക്കാം. ടാക്സ് സേവിങ് ഫണ്ടുകളിൽ പ്രതിമാസം നിശ്ചിതതുക നിക്ഷേപിക്കുന്നരീതിയാകും മികച്ചത്. മൂന്നുവർഷമാണ് കാലാവധിയെങ്കിലും അതുകഴിഞ്ഞാൽ തിരിച്ചെടുക്കാതെ നിക്ഷേപം തുടർന്നുകൊണ്ടിരിക്കുക. എല്ലാവർഷവും നികുതിയിളവ് നേടാൻ ഈ നിക്ഷേപം സഹായിക്കുമെന്നുമാത്രമല്ല ദീർഘകാലയളവിൽ വൻതുക സമ്പാദിക്കാനും കഴിയും. ഉദാരണത്തിന് ആക്സിസ് ലോങ് ടേം ഇക്വിറ്റി ഫണ്ടിൽ പ്രതിമാസം 12,500 രൂപവീതം(വർഷം 1.50 ലക്ഷം) 10വർഷം നിക്ഷേപിച്ചുവെന്ന് കരുതുക. 2021 ഫെബ്രുവരി മൂന്നിലെ കണക്കുപ്രകാരം നിക്ഷേപം 38.23 ലക്ഷ(38,23,483 രൂപ)മായി വളർന്നിട്ടുണ്ടാകും. നിക്ഷേപിച്ച തുകയാകട്ടെ 15 ലക്ഷംരൂപമാത്രവുമാണ്. ഈകാലയളവിൽ ഫണ്ട് നൽകിയ വാർഷിക ആദായം 17.81ശതമാനമാണ്. ഈ ഫണ്ടിലെ നിക്ഷേപം 20 വർഷം തുടർന്നാൽ(15ശതമാനം ആദായം ലഭിച്ചാൽ) മൊത്തം നിക്ഷേപം 1.89 കോടി രൂപയായാകും. നിക്ഷേപിച്ച തുകയാകട്ടെ 30 ലക്ഷംമാത്രവുമാണ്. ഈതുക റിട്ടയർമെന്റ് കാലജീവിതത്തിനായി നീക്കിവെയ്ക്കാം. ഓരോവർഷവും നികുതിയിളവിലൂടെ ലഭിച്ച ആദായം നിക്ഷേപിച്ചും മികച്ചനേട്ടമുണ്ടാക്കാം.

from money rss https://bit.ly/3jdQl7n
via IFTTT

സ്വര്‍ണവില ആറുമാസത്തെ താഴ്ന്ന നിലവാരത്തില്‍; പവന്റെ വില 35,480 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. വ്യാഴാഴ്ച പവന് 320 രൂപ കുറഞ്ഞ് 35,480 രൂപയായി. 4435 രൂപയാണ് ഗ്രാമിന്റെ വില. 35,800 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഇതോടെ സ്വർണവില ആറുമാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. 2020 ജൂൺ 20നാണ് 35,400 നിലവാരത്തിൽ സ്വർണവിലയെത്തിയത്. അതിനുശേഷം തുടർച്ചയായി കുതിപ്പുനടത്തി ഓഗസ്റ്റിൽ 42,000 നിലാവരത്തിലേയ്ക്ക് ഉയർന്നെങ്കിലും തുടർന്നുള്ള മാസങ്ങളിൽ വിലയിൽ വലിയ ചാഞ്ചാട്ടമാണുണ്ടായത്. ഏറ്റവും ഉയർന്ന നിലവാരത്തിൽനിന്ന് വിലയിൽ 6520 രൂപയാണ് ഇടിവുണ്ടായത്. യുഎസിൽ ബോണ്ടിൽനിന്നുള്ള ആദായംവർധിച്ചതോടെ ആഗോളവിപണിയിൽ സ്വർണവിലയിൽ ഇടിവുണ്ടായി. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,832.84 ഡോളർ നിലവാരത്തിലാണ്. മറ്റുകറൻസികളെ അപേക്ഷിച്ച് ഡോളർ കരുത്തുനേടിയും സ്വർണത്തെ ബാധിച്ചു. ദേശീയ വിപണിയിലും വിലയിടിവ് പ്രകടമായി. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.56ശതമാനം താഴ്ന്ന് 47,549 രൂപയിലെത്തി.

from money rss https://bit.ly/3jeuixj
via IFTTT

സെന്‍സെക്‌സില്‍ 191 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായി മുന്നുദിവസത്തെ മികച്ചനേട്ടത്തിനുശേഷം ഓഹരി വിപണിയിൽ സമ്മർദം. സെൻസെക്സ് 191 പോയന്റ് നഷ്ടത്തിൽ 50064ലിലും നിഫ്റ്റി 48 പോയന്റ് താഴ്ന്ന് 14,741ലുമാണ് വ്യാപാരം ആരംഭിച്ചത്. ഒഎൻജിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റാൻ, ടിസിഎസ്, എൻടിപിസി, ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ് ലെ, ഇൻഫോസിസ്, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്ഡിഎഫ്സി, മാരുതി, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര, പവർഗ്രിഡ്, റിലയൻസ്, എസ്ബിഐ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. എസ്ബിഐ, ഹീറോ മോട്ടോർകോർപ്, അദാനി പവർ, എച്ച്പിസിഎൽ, ടാറ്റ പവർ തുടങ്ങി 105 കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്. Indices open in the red with Nifty around 14,750

from money rss https://bit.ly/3tswllQ
via IFTTT

മൂന്നാംദിവസവും മുന്നേറ്റം: സൂചികകള്‍ ക്ലോസ് ചെയ്തത് റെക്കോഡ് മറികടന്ന്

മുംബൈ: ബജറ്റിനുശേഷമുള്ള മൂന്നുദിവസത്തെ തുടർച്ചയായ നേട്ടത്തോടെ പുതിയ ഉയരംകുറിച്ച് ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. ആഗോള വിപണികളിലെ നേട്ടവുംകൂടിയായപ്പോൾ നിക്ഷേപകർ ഓഹരികൾ വാങ്ങിക്കൂട്ടി. സെൻസെക്സ് 458.03 പോയന്റ് ഉയർന്ന് 50,255.75ലും നിഫ്റ്റി 142.10 പോയന്റ് നേട്ടത്തിൽ 14,790ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1752 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1189 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 149 ഓഹരികൾക്ക് മാറ്റമില്ല. വ്യാപാരത്തിനിടെ ഒരുവേള സെൻസെക്സ് 600 പോയന്റ് ഉയർന്ന് 50,408ലും നിഫ്റ്റി 14,839ലുമെത്തിയിരുന്നു. വൈകാതെ നിഫ്റ്റി 15,000 മറികടക്കുമെന്നാണ് വിലയിരുത്തൽ. ഇൻഡസിൻഡ് ബാങ്ക്, പവർഗ്രിഡ് കോർപ്, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ശ്രീ സിമെന്റ്സ്, അൾട്രടെക് സിമെന്റ്, മാരുതി സുസുകി, ഐടിസി, യുപിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഉപഭോക്തൃ ഉത്പന്നമേഖലയൊഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ഫാർമ, പൊതുമേഖല ബാങ്ക് സൂചികകൾ റണ്ടുശതമാനത്തോളം ഉയർന്നു. വാഹനം, ലോഹം, ഊർജം എന്നീ സൂചികകൾ ഒരുശതമാനംവീതം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Sensex, Nifty end at record closing high

from money rss https://bit.ly/3tkIMQJ
via IFTTT

രാജന്‍ മധേക്കര്‍ ജിയോജിത് ഡയറക്ടര്‍ ബോര്‍ഡില്‍

കൊച്ചി:കേരളാ പോലീസിലും കേന്ദ്ര പോലീസ് സേനയിലും ഉന്നത പദവികൾ വഹിച്ചിരുന്ന രാജൻ കെ മധേക്കറെ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് സ്വതന്ത്ര ചുമതലയുള്ള അഡീഷണൽ ഡയറക്ടറായി നിയമിച്ചു. 1975 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന മധേക്കർ 37 വർഷം കേന്ദ്ര, കേരള സർവീസുകളിൽ സുപ്രധാന പദവികളിൽസേവനം കാഴ്ചവെച്ചിട്ടുണ്ട്. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രസിദ്ധമായ കേന്ദ്ര ഏജൻസിയായ നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻ എസ് ജി) ഡയറക്ടർ ജനറലായിരിക്കേയാണ് അദ്ദേഹം സർവീസിൽ നിന്നു വിരമിച്ചത്. സർക്കാർ, സ്വകാര്യ മേഖലകളിൽ സുരക്ഷാ ഉപദേഷ്ടാവായി സേവനമനുഷ്ഠിക്കുന്ന മധേക്കർ നിലവിൽ ന്യൂഡൽഹിയിലെ ഇന്റർ നാഷണൽ ഇൻസ്റ്റിററ്യൂട്ട് ഓഫ് സെക്യൂരിറ്റി ആന്റ് സേഫ്റ്റി മാനേജ്മെന്റ് ഡയറക്ടർ ജനറലാണ്. സ്തുത്യർഹ സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡലും ഇന്ത്യൻ പോലീസ് മെഡലും ലഭിച്ചിട്ടുള്ള അദ്ദേഹം പിലാനിയിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബിരുദവും ബോംബെ യൂനിവേഴ്സിറ്റിയിൽ നിന്ന് സോളിഡ് സ്റ്റേറ്റ് ഫിസിക്സിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ജിയോജിത് ഡയറക്ടർ ബോർഡിലേക്ക് രാജൻ മധേക്കറെ സ്വാഗതം ചെയ്യാൻ അതിയായ സന്തോഷമുണ്ടെന്ന് ജിയോജിത് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സി ജെ ജോർജ്ജ് പറഞ്ഞു. അദ്ദേഹത്തിന്റെ അനുഭവ സമ്പത്തും അതിരറ്റ വിജ്ഞാനവും കമ്പനിയുടെ ഉയർച്ചയ്ക്കായി ഉപയോഗപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

from money rss https://bit.ly/3tmsjvw
via IFTTT